കിട്ടുന്ന പണം സേവ് ചെയ്യുന്നതിങ്ങനെ, അച്ഛൻ തന്ന ഉപദേശം; മീനാക്ഷി അനൂപ് പറയുന്നു

ടെലിവിഷൻ ഷോകളിൽ ആങ്കറായും സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്തും ജനപ്രീതി നേടുകയാണ് മീനാക്ഷി അനൂപ്. കുട്ടിക്കാലം തൊട്ടേ കാണുന്നതിനാൽ മീനാക്ഷിയോട് പ്രത്യേക മമത ജനങ്ങൾക്കുണ്ട്. തന്റെ സാമ്പത്തിക അച്ചടക്കത്തെക്കുറിച്ച് സംസാരിക്കുകയാണ് മീനാക്ഷി അനൂപിപ്പോൾ. ഒറിജിനൽസിന് നൽകിയ അഭിമുഖത്തിലാണ് മീനാക്ഷി മനസ് തുറന്നത്.

എന്റെ ഫിനാൻഷ്യൽ മാനേജ്മെന്റിന് അച്ഛനും അമ്മയും എപ്പോഴും കൂടെയുണ്ട്. അതെന്റെ നിർബന്ധമാണ്. കാരണം അച്ഛനും അമ്മയും ഒറ്റയ്ക്ക് നോക്കാൻ പറഞ്ഞാൽ പറ്റില്ല. ഇപ്പോൾ ഞാൻ വളരെ കംഫർട്ടബിളാണ്. നമുക്ക് വരുന്ന തുക വലുതാണെങ്കിലും ചെറുതാണെങ്കിലും ഒറ്റയ്ക്ക് കെെകാര്യം ചെയ്യുകയെന്നത് വലിയ കാര്യമാണ്. ഒരു രൂപയ്ക്കും അതിന്റേതായ വിലയുണ്ട്. അത് അറിഞ്ഞ് കെെകാര്യം ചെയ്യാൻ പറ്റാത്തിടത്തോളം നമ്മൾ ചെയ്യാതിരിക്കുന്നതാണ് നല്ലത്. എനിക്ക് 18 വയസായപ്പോൾ അച്ഛൻ എന്നോട് ഇനി പെെസ കെെകാര്യം ചെയ്യാൻ പഠിക്കണം, കുഞ്ഞു കുഞ്ഞ് സേവിം​ഗ്സ് വെക്കണം എന്ന് പറഞ്ഞു.

Meenakshi Anoop

ഞാൻ എല്ലാ പ്രാവശ്യവും ഒരു നൂറു രൂപ വെച്ച് തരാം. നീ അത് സേവ് ചെയ്യ്. എങ്ങനെ പോകുമെന്ന് നോക്കാമെന്നും പറഞ്ഞു. ഇപ്പോൾ എനിക്ക് സ്വന്തമായി സേവ് ചെയ്യാൻ പറ്റുന്നുണ്ട്. ഇപ്പോൾ എനിക്ക് കിട്ടുന്ന അഞ്ച് രൂപയാണെങ്കിലും പത്ത് രൂപയാണെങ്കിലും അത് ചെലവാക്കാതെ എടുത്ത് വെക്കാനുള്ള മാനസികാവസ്ഥ ഉണ്ടാക്കുന്നത് വലിയ കാര്യമാണ്. നമുക്ക് കിട്ടുന്ന പെെസ ആവശ്യങ്ങൾക്ക് തികയുന്നില്ലെങ്കിൽ അത് സേവിം​ഗ്സിലേക്ക് പോകില്ല. പക്ഷെ നമുക്ക് കിട്ടുന്ന പെെസ ആവശ്യങ്ങൾ കഴിഞ്ഞി‌ട്ടും മിച്ചമുണ്ടെങ്കിൽ അത് സേവ് ചെയ്ത് വെക്കാൻ പഠിക്കുക എന്നത് വലിയ കാര്യമാണ്.

Meenakshi Anoop

ഫിനാൻഷ്യൽ മാനേജ്മെന്റ് വലിയ കാര്യമാണ്. അച്ഛൻ കൊമേഴ്സിന്റെ സാറായിരുന്നു. അച്ഛന് കൃത്യമായി പഠിപ്പിക്കാൻ പറ്റുന്ന കാര്യമാണ്. ഞാൻ സേവ് ചെയ്യാൻ തുടങ്ങുന്ന സമയത്ത് അച്ഛൻ എന്നോട് പറഞ്ഞത് മ്യൂച്ചൽ ഫണ്ടിലേക്ക് ഇൻവെസ്റ്റ് ചെയ്യണം, ക്രിപ്റ്റോ കറൻസിയെക്കുറിച്ച് പഠിച്ച് അതിലേക്ക് ഇൻവെസ്റ്റ് ചെയ്യണം എന്നാണ്. ഞങ്ങൾ അതൊക്കെ പഠിച്ച് മുന്നോട്ട് പോകുന്ന ആൾക്കാരാണ്. ബാക്കി ഫിനാൻഷ്യൽ കാര്യങ്ങളെല്ലാം അച്ഛനും അമ്മയും തന്നെയാണ് നോക്കുന്നതെന്നും മീനാക്ഷി അനൂപ് വ്യക്തമാക്കി.

പ്രെെവറ്റ് ആണ് മീനാക്ഷിയുടെ പുതിയ ചിത്രം. കഴിഞ്ഞ ദിവസം മീനാക്ഷി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ചർച്ചയായിരുന്നു. യത്തീസ്റ്റ് ആണോന്ന് ചോദ്യമെങ്കിൽ 'റാഷണലാണ് ' എന്നുത്തരം. പക്ഷെ യഥാർത്ഥ യത്തീസ്റ്റ് ( നിരീശ്വരവാദി) ആരാണ്. തീർച്ചയായും ദൈവത്തോട് കൂടുതൽ അടുത്ത് നിൽക്കുന്നുവെന്ന് നമ്മൾ കരുതുന്ന വിശ്വാസികളിൽ ചിലർ തന്നെ അവർ ദൈവ മുതൽ മോഷ്ടിക്കുമ്പോൾ. അല്ലെങ്കിൽ ദൈവത്തിൻ്റെ ആളുകളായി നിന്ന് കുട്ടികളുൾപ്പെടെയുള്ളവരെ ഉപദ്രവിക്കുമ്പോൾ ഒക്കെയും കൃത്യമായും അവർക്കറിയാം അവരെയോ അവരുടെ ബന്ധുക്കളെയോ ഒരു ദൈവവും ശിക്ഷിക്കാൻ പോവുന്നില്ല അഥവാ അങ്ങനെയൊന്നില്ല എന്നു തന്നെ. ചുരുക്കിപ്പറഞ്ഞാൽ വിശ്വാസികൾ എന്നു നമ്മൾ കരുതുന്നവരിൽ ചിലർ തന്നെയത്രേ 'നിരീശ്വരവാദികൾ' എന്നാണ് മീനാക്ഷി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

More from Filmibeat

Read more about: meenakshi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X