എല്ലാക്കാലത്തും എല്ലാവർക്കും പ്രിയപ്പെട്ട ഒരാളായിരിക്കാൻ സാധിക്കില്ല, പക്ഷെ എന്റെ അമ്മ...; മീനാക്ഷി അനൂപ്
സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ പങ്കുവെച്ച് അടുത്ത കാലത്താണ് മീനാക്ഷി ജനശ്രദ്ധ നേടുന്നത്. മീനാക്ഷിയുടെ പക്വമായ നിലപാടുകളും സമീപനവും ഏവരും ചൂണ്ടിക്കാണിക്കാറുണ്ട്. ഇപ്പോഴിതാ അമ്മയുടെ പിറന്നാൾ ദിനത്തിൽ മീനാക്ഷി പങ്കുവെച്ച ആശംസാ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. എല്ലാവർക്കും അവരവരുടെ 'അമ്മ' സ്പെഷ്യലായിരിക്കും എന്നത് സ്വാഭാവികം. പക്ഷെ എനിക്കെൻ്റെ അമ്മ അതിലേറെ സ്പെഷ്യലാണ്. എൻ്റെ ചെറുപ്പത്തിലെ ഞാൻ ചിന്തിക്കുമായിരുന്നു. എല്ലാ മനുഷ്യർക്കും എല്ലായ്പ്പോഴും എല്ലാവരേയും ഇഷ്ടപ്പെടണമെന്നില്ല.
പക്ഷെ അമ്മയുടെ എന്തൊക്കെയോ പ്രത്യേകതകൾ കൊണ്ട് അമ്മയെ എനിക്കറിയുന്നവർക്കെല്ലാം ഇഷ്ടമായിരുന്നു. ചെറുപ്പത്തിലെ എനിക്കും എല്ലാവരാലും ഇഷ്ടപ്പെടുന്ന ഒരാളായിരിക്കണമെന്നായിരുന്നു.. ആഗ്രഹം... പിന്നീടെനിക്ക് മനസ്സിലായി എനിക്കെല്ലാക്കാലത്തും എല്ലാവർക്കും പ്രിയപ്പെട്ട ഒരാളായിരിക്കാൻ സാധിക്കില്ല എന്ന്. പക്ഷെ അമ്മ എങ്ങനെയാണ് അങ്ങനെയായിരിക്കുന്നതെന്ന ചോദ്യത്തിനുത്തരമെനിക്കറിയില്ലെങ്കിലും. ഒന്നെനിക്കറിയാം. യൂ ആർ ട്രൂലി എ സ്പെഷ്യൽ വുമൺ ' ഞ്ഞൂനൂൻ്റെ അമ്മയ്ക്ക് പിറന്നാൾ ആശംസകൾ എന്നാണ് മീനാക്ഷി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

മാതാപിതാക്കളെക്കുറിച്ച് മീനാക്ഷി ഇടയ്ക്ക് സംസാരിക്കാറുണ്ട്. എന്റെ സാമ്പത്തിക മാനേജ്മെന്റിന് അച്ഛനും അമ്മയും എപ്പോഴും ഒപ്പമുണ്ട്. എനിക്ക് ഒറ്റയ്ക്ക് നോക്കാൻ പറ്റില്ല. ഇപ്പോൾ ഞാൻ വളരെ കംഫർട്ടബിളാണ്. എനിക്ക് 18 വയസായപ്പോൾ അച്ഛൻ പറഞ്ഞത് ഇനി പെെസ കെെകാര്യം ചെയ്യാൻ പഠിക്കണം, കുഞ്ഞ് കുഞ്ഞ് സേവിംഗ്സ് ഒക്കെ വെക്കണം എന്നാണെന്ന് മീനാക്ഷി അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.


Click it and Unblock the Notifications











