21 വയസിൽ പിറന്ന മകൾ, അമ്മയെ പോലെ പെരുമാറ്റം; കാവ്യയുടെ സാഹചര്യം മനസിലാക്കി മീനാക്ഷിയുടെ ഇടപെടൽ
സോഷ്യൽ മീഡിയയിൽ എപ്പോഴും ശ്രദ്ധ നേടുന്ന താരപുത്രിയാണ് മീനാക്ഷി ദിലീപ്. മഞ്ജു വാര്യരുടെയും ദിലീപിന്റെയും മകളായ മീനാക്ഷി അടുത്ത കാലത്താണ് സോഷ്യൽ മീഡിയയിൽ സജീവമായത്. കാവ്യ മാധവന്റെ ലക്ഷ്യ എന്ന ബ്രാൻഡിന്റെ സാരി ധരിച്ചുള്ള മീനാക്ഷിയുടെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. കമന്റ് ബോക്സിൽ പതിവ് പോലെ മീനാക്ഷിയുടെ അച്ഛന്റെയും അമ്മയുടെ ആരാധകരുടെ അഭിപ്രായ പ്രകടനങ്ങളാണ്. മഞ്ജുവിന്റെ മകൾ എന്ന് ആരാധകർ അഭിമാനത്തോടെ പറയുമ്പോൾ ദിലീപേട്ടന്റെ സ്വന്തം എന്ന് നടന്റെ ആരാധകരും പറയുന്നു.
ലക്ഷ്യയുടെ മോഡലായി മീനാക്ഷി തുടരെ ഫോട്ടോഷൂട്ടുകൾ നടത്തുന്നുണ്ട്. കാവ്യ അച്ഛന്റെ മരണ ശേഷം കുറച്ച് നാളായി സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിൽക്കുകയാണ്. മിക്കപ്പോഴും സ്വകാര്യതയിലേക്ക് കടക്കുന്ന കമന്റുകൾ മീനാക്ഷി നീക്കം ചെയ്യാറാണ് പതിവ്. മീനാക്ഷിയുടെ പുതിയ ഫോട്ടോയ്ക്കും മഞ്ജു വാര്യർ ലെെക്ക് ചെയ്തിട്ടുണ്ട്. ഇരുവരെയും എന്നാണ് ഒരുമിച്ച് കാണാനാവുക എന്നാണ് ആരാധകരുടെ ചോദ്യം. വേർപിരിയൽ സമയത്ത് മകൾ തന്റെ കൂടെ വരണമെന്ന് മഞ്ജു നിർബന്ധം പിടിച്ചിരുന്നില്ല. അച്ഛനൊപ്പം നിൽക്കാനായിരുന്നു മീനാക്ഷിയുടെ തീരുമാനം.

മകൾ അച്ഛനൊപ്പം സുരക്ഷിതതയും സന്തോഷവതിയുമാണെന്ന് മനസിലാക്കിയായിരുന്നു മഞ്ജു മകളുടെ തീരുമാനത്തെ അംഗീകരിച്ചത്. എന്നാൽ ആരാധകരുടെ മനസിൽ ഇപ്പോഴും ഇത് വിഷമമാണ്. മഞ്ജു എത്രമാത്രം വിഷമിച്ച് കാണുമെന്നാണ് ആരാധകർ ചോദിക്കുന്നത്. ബന്ധം പിരിഞ്ഞ ശേഷം മകളെ മഞ്ജുവിന് നേരിൽ കാണാൻ പറ്റുന്നുണ്ടോ എന്ന് പോലും വ്യക്തമല്ല.
മഞ്ജുവിന്റെ 21ാം വയസിൽ പിറന്ന മകളാണ് മീനാക്ഷി. 19 വയസിൽ വിവാഹ ജീവിതത്തിലേക്ക് കടന്നയാളാണ് മഞ്ജു. ഇന്ന് മീനാക്ഷിയുടെ പ്രായം 25 ആണ്. വിവാഹമോചിതയാകുമ്പോൾ 36 കാരിയാണ് മഞ്ജു. മുന്നോട്ടുള്ള ഭാവിയെക്കുറിച്ച് മഞ്ജുവിന് പിരിയുമ്പോൾ വലിയ ധാരണയില്ലായിരുന്നു. സിനിമാ ലോകത്ത് രണ്ടാം വരവിൽ മഞ്ജുവിന് ലഭിച്ച സ്ഥാനം അപൂർവ കാഴ്ചയാണ്. ഇന്ത്യയിൽ മറ്റൊരു നടിക്കും തിരിച്ച് വരവിൽ ഇത്രയും വലിയ സ്വീകാര്യത ലഭിച്ചിട്ടില്ല.

ഇന്ന് കരിയറിലെ തിരക്കുകളിലാണ് മഞ്ജു വാര്യർ. സ്വകാര്യ വിഷയങ്ങൾ മഞ്ജു വാര്യർ അഭിമുഖങ്ങളിലൊന്നും സംസാരിക്കാറില്ല. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബലമാണ് മീനാക്ഷി എന്ന് ദിലീപ് അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ദിലീപ് ജീവിതത്തിൽ വലിയ വിവാദത്തിലകപ്പെട്ടപ്പോഴും മീനാക്ഷി അച്ഛനൊപ്പം നിന്നു.അച്ഛനാണ് മീനാക്ഷിയുടെ എല്ലാമെന്നാണ് ആരാധകർ പറയാറുള്ളത്. കാവ്യയെ ഈ പ്രായത്തിൽ മീനാക്ഷിക്ക് അമ്മയായി കാണാനാകില്ലെന്നും സുഹൃത്തുക്കളെ പോലെ അവർ കഴിയുമെന്നുമാണ് ഒരിക്കൽ ദിലീപ് പറഞ്ഞത്.
വിവാഹിതയായ ശേഷം സിനിമാ രംഗത്ത് നിന്നും മാറി നിൽക്കുകയായിരുന്നു മഞ്ജു. 15 വർഷം സിനിമാ ലോകത്ത് നിന്നും നടി വിട്ട് നിന്നത് കുടുംബത്തിന് വേണ്ടിയായിരുന്നു. ബന്ധം അകന്ന ശേഷമാണ് നടി അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നത്. പിന്നീട് മഞ്ജു ദിലീപിനേക്കാൾ വലിയ താരമായി മാറി. മീനാക്ഷി സിനിമാ രംഗത്തേക്ക് വരണമെന്നും അമ്മയെ പോലെ മികച്ച അഭിനേത്രിയായി മാറണമെന്നും ആരാധകർ ആഗ്രഹിക്കുന്നൂുണ്ട്.


Click it and Unblock the Notifications