മഞ്ജു വാര്യരുടെ വൈറല്‍ ലുക്ക് അനുകരിച്ച് മീനാക്ഷി, നടിയുടെ പ്രതികരണം ഇങ്ങനെ

By Midhun Raj

ചതുര്‍മുഖം പ്രൊമോഷന്റെ സമയത്ത് മഞ്ജു വാര്യരുടെതായി വന്ന ഒരു ചിത്രം അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. മഞ്ജു വാര്യരുടെ ഏറെ വൈറലായ സ്‌റ്റൈലിഷ് ലുക്കിനെ പ്രശംസിച്ച് അന്ന് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ എത്തിയത്. പലരും അതേ പോലെ വസ്ത്രം ധരിച്ച് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. ടെക്‌നോ ഹൊറര്‍ സിനിമയായ ചതുര്‍മുഖം മികച്ച പ്രതികരണം നേടിയാണ് തിയ്യേറ്ററുകളില്‍ മുന്നേറുന്നത്. അതേസമയം ചതുര്‍മുഖം പ്രൊമോഷനുമായി ബന്ധപ്പെട്ട് മഴവില്‍ മനോരമയിലെ ഉടന്‍ പണം പരിപാടിയില്‍ പങ്കെടുക്കാന്‍ മഞ്ജുവും സണ്ണി വെയ്‌നും എത്തിയിരുന്നു.

manjuwarier

രസകരമായ എപ്പിസോഡില്‍ പ്രേക്ഷകര്‍ക്കായി ചതുര്‍മുഖം സ്‌പെഷ്യല്‍ ചോദ്യങ്ങളും ഒരുക്കിയിരുന്നു അണിയറ പ്രവര്‍ത്തകര്‍. മഞ്ജുവിന്‌റെ വൈറല്‍ ലുക്കിനെ അനുകരിച്ചായിരുന്നു അവതാരകയായ മീനാക്ഷി പരിപാടിയിലെത്തിയത്. മഞ്ജു വേദിയില്‍ എത്തിയപ്പോള്‍ എടിഎം മെഷീന് പിന്നിലായി നാണത്തോടെ ഒളിഞ്ഞിരിക്കുകയായിരുന്നു മീനാക്ഷി. ഇതിനിടെ മീനാക്ഷിയുടെ ലുക്കിനെ ട്രോളികൊണ്ടിരിക്കുകയാണ് ഡെയിന്‍. മാരാരിക്കുളം മഞ്ജു വാര്യര്‍ എന്നാണ് മീനാക്ഷിയെ കളിയാക്കി ഡെയിന്‍ വിളിക്കുന്നത്.

ഗ്ലാമറസ് ചിത്രങ്ങളുമായി ജാക്വലിന്‍, പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

മമ്മൂക്ക എടുത്ത മഞ്ജു വാര്യരുടെ മാസ്മരിക ഫോട്ടോ | FilmiBeat Malayalam

എടിഎമ്മിന് പിന്നില്‍ മറഞ്ഞിരുന്ന മീനാക്ഷിയെ മഞ്ജു വാര്യര്‍ നേരിട്ട് എത്തിയാണ് അടുത്തേക്ക് വിളിക്കുന്നത്. പിന്നാലെ ചെറുതായെന്ന് ചമ്മിയ മീനാക്ഷി തുടര്‍ന്നാണ് ഇരുവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തത്. നന്നായിട്ടുണ്ടെന്നാണ് മീനാക്ഷിയുടെ ലുക്കിനെ കുറിച്ച് മഞ്ജു വാര്യര്‍ ഉടന്‍ പണത്തില്‍ പറഞ്ഞത്. നവാഗതരായ രഞ്ജിത്ത് കമല ശങ്കറും സലില്‍ വിയും സംവിധാനം ചെയ്ത ചതുര്‍മുഖം എപ്രില്‍ ഏട്ടിനാണ് തിയ്യേറ്ററുകളിലെത്തിയത്. ത്രില്ലര്‍ ചിത്രത്തിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. അനുഗ്രഹീതന്‍ ആന്റണിയുടെ വിജയത്തിന് പിന്നാലെയാണ് സണ്ണി വെയ്‌ന്‌റെ പുതിയ ചിത്രം തിയ്യേറ്ററുകളിലെത്തിയത്‌.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X