കാമുകനുമായി പിരിഞ്ഞു! കാരണം മതപരം! പൊട്ടിക്കരഞ്ഞ് മീനാക്ഷി! പെണ്ണേ നീ നിര്‍ത്തിക്കോയെന്ന് ആരാധകര്‍

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയതാണ് മീനാക്ഷി രവീന്ദ്രന്‍. നായികനായകനിലെ മികച്ച മത്സരാര്‍ത്ഥികളിലൊരാളായിരുന്നു മീനാക്ഷി. അതിന് ശേഷമായി സിനിമകളില്‍ നിന്നുള്ള അവസരങ്ങളും ലഭിച്ചിരുന്നു. തിരക്കുകളിലായിരുന്നപ്പോഴും ചാനലുകളിലും മീനാക്ഷിയുടെ സാന്നിധ്യമുണ്ടായിരുന്നു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രമാണോ എന്നത് മാത്രമാണ് താന്‍ നോക്കാറുള്ള കാര്യം എന്ന് താരം വ്യക്തമാക്കിയിരുന്നു.

സിനിമ വേണ്ടിയിരുന്നില്ലെന്ന് ചിന്തിച്ചു! നാല് വർഷമെടുത്തു സെറ്റായി വരാൻ! സംവൃത അന്ന് പറഞ്ഞത്
സിനിമ വേണ്ടിയിരുന്നില്ലെന്ന് ചിന്തിച്ചു! നാല് വർഷമെടുത്തു സെറ്റായി വരാൻ! സംവൃത അന്ന് പറഞ്ഞത്

നാടന്‍ വേഷവും, മോഡേണ്‍ ഗെറ്റപ്പും ഒരുപോലെ ഇഷ്ടമാണ്. വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ ഇടയ്ക്ക് രൂക്ഷവിമര്‍ശനം നേരിടേണ്ടി വന്നിരുന്നു താരത്തിന്. ഇന്‍ഡസ്ട്രിയിലേക്ക് വരുന്നതിന് മുന്നേ തന്നെ എനിക്കിഷ്ടമുള്ള രീതിയിലാണ് ഞാന്‍ വസ്ത്രങ്ങള്‍ ധരിക്കാറുള്ളത്. അന്ന് എന്നെ അറിയാത്തത് കൊണ്ട് അത് വിഷയമായിരുന്നില്ല. ഇന്നിപ്പോള്‍ എല്ലാവര്‍ക്കും അറിയാം, അതുകൊണ്ട് ചര്‍ച്ചയാവുന്നു എന്ന് മാത്രം.

Meenakshi Raveendran about breakup
Photo Credit: Meenakshi Raveendran / Instagram

എങ്ങനെ വസ്ത്രം തിരഞ്ഞെടുക്കണമെന്നും, ധരിക്കണമെന്നും ഉള്ളത് എന്റെ തീരുമാനമാണ്. എന്നെ ഞാനായി അംഗീകരിക്കുന്ന, ഇഷ്ടപ്പെടുന്ന കുറേപേരുണ്ട്. അവരുടെ പിന്തുണയാണ് എന്നെ നയിക്കുന്നത്. എല്ലാവരെയും തൃപ്തരാക്കി ജീവിക്കുക എന്നത് നടക്കാത്ത കാര്യമാണ്. മറ്റുള്ളവരെക്കൊണ്ട് നല്ലത് പറയിപ്പിക്കണമെന്ന ആഗ്രഹം തനിക്കില്ലെന്നും നേരത്തെയൊരു അഭിമുഖത്തില്‍ മീനാക്ഷി പറഞ്ഞിരുന്നു. സോഷ്യല്‍മീഡിയയിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം മീനാക്ഷി പങ്കുവെക്കാറുണ്ട്.

രസകരമായ, ചിരിയുണര്‍ത്തുന്ന രീതിയിലാണ് മിക്ക പോസ്റ്റുകളും. അടുത്തിടെയായിരുന്നു സഹോദരന്റെ വിവാഹനിശ്ചയം. സോഷ്യല്‍മീഡിയയിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതയായ പാര്‍വതി കൃഷ്ണയാണ് ബാലുവിന് ജീവിതസഖിയായി വരുന്നത്. കലാപരിപാടികള്‍ ആരംഭിക്കുകയാണ് ട്ടാ എന്ന ഡയലോഗ് ചേര്‍ത്ത് രസകരമായി എഡിറ്റ് ചെയ്ത വീഡിയോ ആയിരുന്നു അന്ന് മീനാക്ഷി പങ്കുവെച്ചത്.

മമ്മൂട്ടി ജീവിതത്തില്‍ അഭിനയിക്കില്ല! എനിക്കേറ്റവും ഇഷ്ടം ഈ സ്വഭാവം! പിന്തുണച്ച് ശ്രീകുമാരന്‍ തമ്പി
മമ്മൂട്ടി ജീവിതത്തില്‍ അഭിനയിക്കില്ല! എനിക്കേറ്റവും ഇഷ്ടം ഈ സ്വഭാവം! പിന്തുണച്ച് ശ്രീകുമാരന്‍ തമ്പി

വയസാംകാലത്ത് ഓരോ എളക്കങ്ങള്‍ എന്നായിരുന്നു ബാലുവും പാര്‍വതിയും വീഡിയോ കോളില്‍ സംസാരിക്കുന്നതിനെ മീനാക്ഷി കളിയാക്കിയത്. എന്റെ സഹോദരനെ മറ്റൊരാള്‍ സോള്‍മേറ്റായി കാണുന്നു എന്നത് എനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്നും മീനാക്ഷി കുറിച്ചിരുന്നു. ഞാനിപ്പോഴും റൊമാന്റിക്കാണെന്നായിരുന്നു ബാലുവിന്റെ മറുപടി. അതല്ല, എന്റെ ജീവിതത്തില്‍ ഇനി ഒരു പെണ്ണില്ലെന്ന് പറഞ്ഞ് നീ നടന്നത് മനസിലേക്ക് വരുന്നു എന്നായിരുന്നു മീനാക്ഷിയുടെ മറുപടി. എല്ലാം നിന്റെ ഭാഗ്യം എന്നായിരുന്നു പാര്‍വതിയോട് മീനാക്ഷി പറഞ്ഞത്. ഈ വീഡിയോ വൈറലായതിന് പിന്നാലെയാണ് പൊട്ടിക്കരഞ്ഞ് വീണ്ടും മീനാക്ഷി എത്തിയത്.

മതപരമായ കാരണങ്ങളാല്‍ ഞാനും കാമുകനും ബ്രേക്കപ്പായി. അവന് എന്നെ ദൈവമായി കാണാന്‍ കഴിയുന്നില്ലെന്നായിരുന്നു ക്യാപ്ഷന്‍. ദേവീ ഞാന്‍ ഫ്രം ഗന്ധര്‍വ്വന്‍, ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു എന്നായിരുന്നു ക്യാപ്ഷന്‍. പൊട്ടിക്കരഞ്ഞുള്ള വീഡിയോ കണ്ടതോടെ ഇത് ശരിക്കുമുള്ളതാണോ എന്നായിരുന്നു ചിലരുടെ സംശയം. നിമിഷനേരം കൊണ്ടായിരുന്നു വീഡിയോ വൈറലായി മാറിയത്. ഗൈസ് ചില്‍, ഇതൊു സര്‍കാസ്റ്റിക് വീഡിയോയാണ്. അല്ലാതെ കാര്യമായി ഒന്നും സംഭവിച്ചിട്ടില്ല. എന്നോടുള്ള കരുതലിന് നന്ദി. ആ കരച്ചില്‍ വീഡിയോയ്ക്ക് വേണ്ടി ചെയ്തതാണ്. ആക്റ്റിംഗ് മാത്രം. ഇങ്ങനെയൊക്കെ അഭിനയിക്കാന്‍ പറ്റുമോ, മേലാല്‍ ഇങ്ങനെ ചെയ്യരുത്. നിര്‍ത്തിക്കോ പെണ്ണേ നീ തുടങ്ങിയ കമന്റുകളാണ് വീഡിയോയുടെ താഴെയുള്ളത്.

More from Filmibeat

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X