വരുമാന ശ്രോതസ് ആങ്കറിം​ഗ് മാത്രമല്ല, വലിയ ബിസിനസിന്റെ ഭാ​ഗം, ഭർത്താവിന്റെ ജോലി: മീര അനിൽ

ആങ്കറിം​ഗ് രം​ഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള മീര അനിൽ ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. കോമഡി സ്റ്റാർസ് എന്ന ജനപ്രിയ കോമഡി ഷോയിലൂടെയാണ് മീര അനിൽ ശ്രദ്ധ നേടുന്നത്. ഷോയും ആങ്കറായ മീരയും ഒരുപോലെ ശ്രദ്ധിക്കപ്പെട്ടു. ഇന്നും നിരവധി ഷോകൾക്ക് മീര ആങ്കറായി എത്തുന്നുണ്ട്. പലപ്പോഴും വിമർശനങ്ങളും മീരയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. കരിയറിനെക്കുറിച്ച് പുതിയ അഭിമുഖത്തിൽ മീര അനിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

വേദി കയ്യടക്കത്തോടെ നിയന്ത്രിക്കുക ആങ്കറുടെ ഉത്തരവാദിത്വമാണെന്ന് മീര പറയുന്നു. വെറെെറ്റി മീഡിയ ലെെവിൽ സംസാരിക്കുകയായിരുന്നു മീര അനിൽ. എംസി എന്ന വാക്കിന്റെ അർത്ഥം തന്നെ മാസ്റ്റർ ഓഫ് സെറിമണി എന്നാണ്. അവിടെ നമ്മളാണ് മാസ്റ്റർ. നമ്മുടെ കയ്യിലാണ് കൺട്രോൾ ഇരിക്കുന്നത്. ഒരു തവണ സ്റ്റേജിൽ അല്ലു അർജുൻ വന്നു. ഞാൻ അദ്ദേഹത്തിന്റെ കടുത്ത ആരാധികയാണ്. അതുപോലെ വിജയ് എന്റെ തൊട്ടടുത്ത് നിൽക്കുന്നു.

Meera Anil
Photo Credit: Instagram / Meera Anil

ആ മൊമന്റിൽ നമ്മുടെ ഫാൻ ​ഗേൾ സാധനം കയറി വന്നാൽ ഇതെല്ലാം ഉൾട്ടയാകും. ജീവിതത്തിൽ കാണണമെന്ന് ആ​ഗ്രഹിച്ചയാൾ കെട്ടിപ്പിടിക്കാൻ തക്ക ദൂരത്തിൽ നിൽക്കുന്നു. അതൊന്നും വിട്ട് പോകാതെ കൺട്രോൾഡ് ആക്കണം. സ്റ്റേജ് കൺട്രോൾ ചെയ്യണം. നമ്മുടെ കയ്യിലാണ് അത്. തന്റെ ബിസിനസിനെക്കുറിച്ചും മീര അനിൽ സംസാരിച്ചു.

എനിക്കൊരു ബിൽഡിം​ഗ് റെന്റൽ ബിസിനസ് കഴിഞ്ഞ 8-9 വർഷമായി കൃത്യമായി ചെയ്ത് കൊണ്ടിരിക്കുന്ന ആളാണ്. കഴിഞ്ഞ ദിവസം എന്റെ മൂന്നാമത്തെ ബിൽഡിം​ഗിന്റെ ഉദ്​ഘാടന ദിവസമാണ് ഞാനാദ്യമായി ഇത് തുറന്ന് പറയുന്നത്. കരിയറിൽ നിന്ന് വീണ് പോകുമോ എന്ന പേടിയില്ലാത്തത് കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത്. മെെനസിൽ നിന്ന് തുടങ്ങിയ എനിക്കിതൊന്നും പേടിക്കേണ്ടതില്ല. എന്തൊക്കെ പറഞ്ഞാലും തന്റേതായ വഴി വെട്ടിയെടുക്കുമെന്നും മീര അനിൽ പറഞ്ഞു.

Meera Anil
Photo Credit: Instagram / Meera Anil

തന്റെ വ്യക്തി ജീവിതത്തിലെ സ്വകാര്യതകളെക്കുറിച്ചും മീര അനിൽ സംസാരിച്ചു. നിശബ്ദതയിൽ വർക്ക് ചെയ്യാനും തന്റെ വിജയം തനിക്ക് വേണ്ടി സംസാരിക്കാനുമാണ് ആ​ഗ്രഹിക്കുന്നത്. എന്റെ അടുത്ത നീക്കവും വരുമാന ശ്രോതസ്സും ഇതെല്ലാം വളരെ സ്വകാര്യമായി ചെയ്യണം എന്നാ​ഗ്രഹിക്കുന്ന ആളാണ് ഞാൻ. സോഷ്യൽ മീഡിയയിൽ സ്വകാര്യ നിമിഷങ്ങൾക്കാണ് ഏറ്റവും കൂടുതൽ പെെസ കിട്ടുക.

മലയാളത്തിലെ എല്ലാ വ്ലോ​ഗേർസിനെ എടുത്താലും ഏറ്റവും കൂടുതൽ കണ്ടന്റ് വിറ്റഴിക്കപ്പെടുന്നത് അവരുടെ സ്വകാര്യ കാര്യങ്ങളാണ്. മലയാളി വ്യൂവേർസിന് അത് കാണാൻ ഇഷ്ടമാണ്. ഭർത്താവുണ്ട്, എന്തുകൊണ്ട് നിങ്ങൾക്ക് ക്യാമറ വെച്ച് ഷൂട്ട് ചെയ്ത് കൂടെന്ന് എല്ലാവരും ചോദിക്കും. ചെറിയൊരു പ്രെെവസി വേണമെന്ന് ആ​ഗ്രഹിക്കുന്ന ആളാണ് ഞാൻ. ഈ ബിൽഡിം​ഗിന്റെ കാര്യം തന്നെ എല്ലാം പൂർത്തിയായ ശേഷമാണ് താൻ തുറന്ന് പറഞ്ഞതെന്നും മീര അനിൽ വ്യക്തമാക്കി.

വേറൊരാൾ അവരുടെ ലെെഫ് സ്റ്റെെൽ കാണിക്കുന്നതിൽ തനിക്കൊരു വിരോധവുമില്ലെന്നും മീര അനിൽ വ്യക്തമാക്കി. ഭർത്താവ് വിഷ്ണുവാണ് തന്റെ ബിസിനസ് പാർട്ണറെന്നും മീര അനിൽ പറയുന്നുണ്ട്. ഞങ്ങൾക്ക് വേറെ പാർട്ണറില്ല. ബിസിനസിൽ ഏറ്റവും നല്ല പങ്കാളി ജീവിത പങ്കാളിയാണെന്നും മീര അനിൽ പറയുന്നുണ്ട്. ഒരു നൂറ് രൂപ പോലും ഞങ്ങളറിയാതെ മാറിയിട്ടില്ല. ചോരുന്നത് നമ്മളറിയില്ല. വിഷ്ണു കട്ടയിറക്കുന്നത് ഞാൻ കണ്ടിട്ടുണ്ടെന്നും മീര അനിൽ പറഞ്ഞു. എന്റെ കൺസ്ട്രക്ഷന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് വിഷ്ണുവാണ്. ഞാൻ പേപ്പർ വർക്കിലാണ് ശ്രദ്ധ കൊടുക്കുന്നത്. വിഷ്ണുവിന് കാർ ബിസിനസുണ്ടെന്നും മീര അനിൽ പറയുന്നുണ്ട്.

More from Filmibeat

Read more about: social media anchor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X