വിവാഹം ചെയ്തത് 30 വയസിൽ; കുട്ടികൾ വേണ്ടെന്ന് തീരുമാനിച്ചതാണോയെന്ന് ചോദ്യം; മീര അനിലിന് പറയാനുള്ളത്
ആങ്കറിംഗ് രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള മീര അനിൽ സോഷ്യൽ മീഡിയയിൽ മിക്കപ്പോഴും ചർച്ചയാകാറുണ്ട്. കോമഡി സ്റ്റാർസ് എന്ന ഷോയിൽ ആങ്കറായി എത്തിയതോടെയാണ് മീര ജനശ്രദ്ധ നേടുന്നത്. 2020 ലാണ് മീര അനിൽ വിവാഹിതയായത്. വിഷ്ണു എന്നാണ് ഭർത്താവിന്റെ പേര്. കരിയറിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണിപ്പോൾ മീര അനിൽ. പിങ്ക് പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് ആങ്കറിംഗ് രംഗത്തേക്ക് കടന്ന് വന്നതിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചും മീര മനസ് തുറന്നത്.
ഞാൻ ഈ മേഖലയിലേക്ക് ഇറങ്ങുമ്പോഴും എല്ലാവർക്കും സംശയമായിരുന്നു. 21 വയസിൽ കല്യാണം കഴിച്ച് കുട്ടികളായി സെറ്റിൽഡ് ചെയ്യണമെന്നായിരുന്നു അച്ഛന്. 25 ആയിട്ടും കല്യാണം കഴിക്കുന്നില്ല. 27 ആയി 28 ആയി 29 ന്റെ വക്കിലെത്തിയപ്പോൾ ആത്മഹത്യാഭീഷണി തുടങ്ങി. 30 ലാണ് ഞാൻ കല്യാണം കഴിക്കുന്നത്. കേരളത്തിന്റെ ചാർട്ട് വെച്ച് ഞാനെല്ലാം വളരെ വെെകിയാണ് ചെയ്തത്. ഒരു ഗ്രൂപ്പിന് ഫിറ്റ് ഇൻ ചെയ്യാൻ വേണ്ടി സ്ത്രീകൾ നിൽക്കേണ്ട. ശരിയാണെന്ന തോന്നുന്ന കാര്യങ്ങൾ ചെയ്യുക. വിജയം നിങ്ങളുടെ കൂടെയുണ്ടാകും.

ഇപ്പോൾ ഞാൻ ഫേസ് ചെയ്യുന്ന ഏറ്റവും വലിയ ചോദ്യം കുഞ്ഞുങ്ങളെക്കുറിച്ച് പ്ലാനിംഗില്ലേ എന്നാണ്. അഞ്ച് വർഷമായില്ല, കുട്ടികൾ വേണ്ടെന്ന് വെച്ചതാണോ എന്നൊക്കെ നിരന്തരം ചോദ്യങ്ങളുണ്ട്. അതൊക്കെ പേഴ്സണലാണെങ്കിലും നമ്മളെല്ലാവരും ഒരു പബ്ലിക് പ്രോപ്പർട്ടിയാണ്. അപ്പോൾ അവർക്ക് ചോദിക്കാനുള്ള റെെറ്റ്സ് ഉണ്ട്. വേറെ എന്തെങ്കിലും... എന്ന് ചില ചേച്ചിമാർ ചോദിക്കും. വളരെ സെൻസിറ്റീവായ കാര്യങ്ങളൊക്കെ ചോദിക്കും.
രാം ചരണും ഭാര്യയും പറഞ്ഞത് പോലെ കുഞ്ഞുണ്ടാകാൻ നിങ്ങൾക്കെപ്പോഴാണോ ശരിയായ സമയമെന്ന് തോന്നുന്നത് അപ്പോഴാണ് തീരുമാനിക്കേണ്ടതെന്നും മീര അനിൽ പറഞ്ഞു. വേദികളിൽ കാണുന്ന തനിക്ക് മറ്റൊരു വശമുണ്ടെന്ന് അറിയിക്കാൻ അവസരം ലഭിക്കാറില്ലെന്നും വെെറൽ ചോദ്യങ്ങളുമായി വരുന്ന തനിക്ക് ട്രോളുകൾ നേരിടേണ്ട സാഹചര്യമാണെന്നും മീര അനിൽ അഭിമുഖത്തിൽ പറയുന്നുണ്ട്.

ഒറ്റ രാത്രി കൊണ്ട് വിജയം വന്ന ആളല്ല ഞാൻ. കണ്ണിറുക്കി ചിരിച്ചപ്പോൾ താരമായതിന്റെ പ്രത്യാഘാതങ്ങൾ പ്രിയ തന്നെ പറഞ്ഞിട്ടുണ്ട്. കൺസിസ്റ്റൻസി മെയിന്റെയിൻ ചെയ്യുന്നതാണ് വിജയം. വിജയം നേടി ടോപ് 10 ൽ പോയിക്കൊണ്ടിരിക്കുക, അത് നിലനിർത്തുക എന്ന് പറയുന്നത് ചെറിയ കാര്യമല്ല. ഇതൊന്നും തന്നെ ഒരു രാത്രി കൊണ്ട് സംഭവിച്ചതല്ല. ആറാം വയസിൽ സ്റ്റേജിലെത്തി ഡാൻസ് ചെയ്തയാളാണ് ഞാൻ. ഇത്രയും പേർ എന്നെ ഒരു സ്റ്റേജിൽ നോക്കി നിൽക്കുന്നത് അഭിമുഖീകരിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ല.
ഒരുപാട് വായിക്കുന്ന ആളായിരുന്നു. ഇപ്പോഴും സമയം കിട്ടിയാൽ പത്രം ഒരു മണിക്കൂർ ഉറപ്പായും വായിക്കും. ഹാർഡ് വർക്ക് ചെയ്ത് കൊണ്ടേയിരിക്കുക. കൃത്യമായ അവസരത്തിലേക്ക് എത്തുമ്പോൾ 100 ശതമാനമാകും. ഒരു ദിവസം രാത്രി കൊണ്ട് സംഭവിച്ചതല്ല. നല്ലൊരു അവാർഡ് നെെറ്റ് ഹോസ്റ്റ് ചെയ്യാൻ കുറഞ്ഞത് രണ്ടാഴ്ചത്തെ തയ്യാറെടുപ്പ് ഞാൻ നടത്തും. ഇന്ന് ഉച്ചയ്ക്കുള്ള അഭിമുഖത്തിന് ഇന്നലെ രാത്രി 12 മണി വരെ പ്രിപ്പയർ ചെയ്തു. കുറേക്കാലമായില്ലേ എന്ന് വിഷ്ണു എന്നോട് ചോദിക്കും.
ഇപ്പോഴും എനിക്ക് സ്റ്റേജിൽ കയറുന്നതിന് മുമ്പ് ഭയമുണ്ട്. കാരണം ഒരു തവണ കയറിയപ്പോൾ കേരളം കണ്ട ഏറ്റവും വലിയ സാഹിത്യകാരനായ എംടി വാസുദേവൻ നായർ എന്റെ മുന്നിലിരിക്കുകയാണ്. അദ്ദേഹത്തിന്റെ 50 വർഷങ്ങളാണ് ആഘോഷിക്കുന്നത്. എന്റെ പ്രയോഗം ശരിയാണോ ഉച്ചാരണം തെറ്റാണോ എന്ന ചിന്തകൾ മനസിലൂടെ പൊയ്ക്കൊണ്ടിരുന്നു. തയ്യാറെടുത്തിട്ടുണ്ടെങ്കിൽ ഈ ഭയം കുറയ്ക്കാൻ പറ്റുമെന്നും മീര അനിൽ പറഞ്ഞു.


Click it and Unblock the Notifications











