വിവാഹ നിശ്ചയ ചിത്രങ്ങള്‍ക്ക് താഴെ നെഗറ്റീവ് കമന്റുകള്‍! മീര അനിലിന്റെ മറുപടി വൈറല്‍
ടെലിവിഷന്‍ അവതാരകയായി മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് മീരാ അനില്‍. കോമഡി സ്റ്റാര്‍സ് എന്ന റിയാലിറ്റി ഷോയാണ് മീരയുടെ കരിയറില്‍ വഴിത്തിരിവായി മാറിയത്. അടുത്തിടെയാണ് പരിപാടി ആയിരം എപ്പിസോഡുകള്‍ പിന്നിട്ടത്. ഇതിനിടെ സിനിമാ അവസരങ്ങള്‍ ലഭിച്ചെങ്കിലും നടി സ്വീകരിച്ചിരുന്നില്ല. അടുത്തിടെയാണ് മീരയുടെ വിവാഹ നിശ്ചയം കഴിഞ്ഞതായുളള റിപ്പോര്‍ട്ടുകള്‍ വന്നത്.
ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലാവുകയും ചെയ്തിരുന്നു. പ്രണയ വിവാഹമല്ലെന്നും അറേഞ്ച്ഡ് മാര്യേജാണെന്നും നടി പറഞ്ഞിരുന്നു. തിരുവല്ല സ്വദേശി വിഷ്ണുവാണ് മീരയുടെ വരന്‍. നിശ്ചയത്തിന് പിന്നാലെ അതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ വിവാഹത്തെക്കുറിച്ചും വിഷ്ണുവിനെക്കുറിച്ചും മീര മനസു തുറന്നിരുന്നു.

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മീര അനില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. പ്രണയ വിവാഹമല്ലെന്ന് വ്യക്തമാക്കിയ മീര വിഷ്ണു ബിസിനസുകാരനാണെന്നും അറിയിച്ചിരുന്നു. മാട്രിമോണി വഴിയാണ് ആലോചന വന്നത്. വിഷ്ണു ആദ്യമായി പെണ്ണുകണ്ടത് തന്നെയാണെന്നും മീര പറയുന്നു. എന്നെ ആദ്യമായി പെണ്ണു കാണാനെത്തിയതും വിഷ്ണുവായിരുന്നു. തന്റെ പിറന്നാള്‍ ദിനമായ ഡിസംബര്‍ ഏട്ടിനാണ് വിഷ്ണുവിനെ ആദ്യമായി നേരിട്ട് കണ്ടത്. കണ്ടയുടെനെ ഇഷ്ടപ്പെടൂകയും ചെയ്തു.

വിഷ്ണുവിനെ ആദ്യമായി കണ്ടുമുട്ടിയ അനുഭവമായിരുന്നു അഭിമുഖത്തില്‍ മീര അനില്‍ പങ്കുവെച്ചത്. "അതെ, ഇതൊരു അറേഞ്ച് മാര്യേജ് തന്നെയാണ്. പക്ഷേ അദ്ദേഹത്തെ ഇതിന് മുന്‍പ് അറിയില്ല എന്ന് എനിക്ക് ഒരിക്കലും പറയാന്‍ കഴിയില്ല. ഞാന്‍ ഇത്രയും നാള്‍ കാത്തിരുന്നത് വിഷ്ണുവിനെ പോലെ ഒരാളെയായിരുന്നു. തന്റെത് ഒരു പ്രണയ വിവാഹമായിരിക്കും എന്നാണ് കുടുംബത്തിലെ എല്ലാവരും കരുതിയത്. മണിരത്‌നം ചിത്രത്തിലെ പ്രണയംപോലെ ഒരു പ്രണയകഥയായിരുന്നു താനും പ്രതീക്ഷിച്ചത്. ജോലിതിരക്കുകളില്‍ ആയിരുന്നതിനാല്‍ അതിന് സമയം ഉണ്ടായിരുന്നില്ല.

രക്ഷിതാക്കളാണ് അദ്ദേഹത്തെ മാട്രിമോണിയില്‍ കണ്ടെത്തിയത്. പിറന്നാളിന്റെ അന്നാണ് ആദ്യമായി വിഷ്ണുവിനെ കണ്ടത്. ആ നിമിഷമാണ് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊരു കാര്യമുണ്ടെന്ന് തിരിച്ചറിഞ്ഞത്.ആദ്യം കണ്ടപ്പോള്‍ തന്നെ അദ്ദേഹം എന്റെതാണെന്ന് തോന്നി. അറേഞ്ച്ഡ് മാര്യേജ് എന്ന സങ്കല്‍പ്പത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മീര നല്‍കിയ മറുപടിയും ശ്രദ്ധേയമായി മാറിയിരുന്നു.

ശ്രമിച്ചുനോക്കേണ്ടത് തന്നെയാണെന്ന് മീര പെണ്‍കുട്ടികളോട് പറയുന്നു. മിക്കവരും ആഗ്രഹിക്കുന്നത് പോലെയുളള ഒരു ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താന്‍ അവരുടെ രക്ഷിതാക്കള്‍ക്ക് സാധിക്കുമെന്നാണ് താന്‍ കരുതുന്നത്. എന്‍ഗേജ്‌മെന്റ് ചിത്രങ്ങള്‍ക്ക് താഴെ വന്ന നെഗറ്റീവ് കമന്റുകള്‍ക്കെതിരെയും മീര പ്രതികരിച്ചു. ചിത്രങ്ങള്‍ വന്ന ശേഷം എന്നാണ് ഡിവോഴ്‌സെന്നാണ് പലരും ചോദിച്ചത്. എല്ലാവരും വിവാഹം ചെയ്യുന്നത് ഒരുമിച്ച് ജീവിക്കാനാണ്.! പിന്നെ എന്തിന് വേണ്ടിയാണ് ഇത്തരം ആവശ്യമില്ലാത്ത ചോദ്യങ്ങളെന്ന് മനസിലാകുന്നില്ല, മീര പറഞ്ഞു.


Click it and Unblock the Notifications











