ആണുങ്ങള്‍ക്കെല്ലാം താല്‍പര്യം എന്നോടായിരുന്നു! പിന്നീട് സംഭവിച്ചത്, വെളിപ്പെടുത്തി മീര മിഥുന്‍

By Midhun Raj

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുത്ത ശേഷം ശ്രദ്ധേയയായ താരങ്ങളില്‍ ഒരാളാണ് മീരാ മിഥുന്‍. കമല്‍ഹാസന്‍ അവതാരകനായി എത്തിയ ബിഗ് ബോസ് തമിഴ് മൂന്നാം സീസണില്‍ വിവിധ മേഖലകളില്‍ നിന്നുളള മല്‍സരാര്‍ത്ഥികള്‍ക്കൊപ്പമാണ് മീരയും എത്തിയിരുന്നത്. ബിഗ് ബോസില്‍ നിന്നും പുറത്തായ ശേഷം കമല്‍ഹാസനെതിരെയും മറ്റു മല്‍സരാര്‍ത്ഥിക്കെതിരെയും ആരോപണങ്ങളുമായി നടി എത്തിയിരുന്നു.

എറ്റവുമൊടുവിലായി ബിഗ് ബോസിലെ പുരുഷ മല്‍സരാര്‍ത്ഥികളെക്കുറിച്ചുളള നടിയുടെ തുറന്നുപറച്ചിലാണ് വൈറലായിരിക്കുന്നത്.ആണ്‍ മല്‍സരാര്‍ത്ഥികളെല്ലാം തന്റെ പിന്നാലെയായിരുന്നുവെന്നും തന്നോടൊപ്പം സമയം ചെലവഴിക്കാന്‍ അവര്‍ ആഗ്രഹിച്ചിരുന്നു എന്നും നടി പറയുന്നു. കൂട്ടത്തില്‍ എറ്റവും പ്രശസ്ത താനായതുകൊണ്ട് എല്ലാവര്‍ക്കും തന്നോട് അസൂയയായിരുന്നുവെന്നും നടി പറഞ്ഞു.

ബിഗ് ബോസിലെ ആണുങ്ങള്‍ക്കെല്ലാം

ബിഗ് ബോസിലെ ആണുങ്ങള്‍ക്കെല്ലാം താല്‍പര്യം എന്നോടായിരുന്നു. എന്നാല്‍ ആ ഭീരുക്കള്‍ മറ്റുളള സ്ത്രീകളുടെ പിന്തുണ പോകുമോ എന്ന ഭയത്താല്‍ എന്നെ പുറത്താക്കാന്‍ ശ്രമിച്ചു. എല്ലാവര്‍ക്കും എന്നോട് അസൂയയായിരുന്നു. കാരണം ഞാനായിരുന്നു ആ കൂട്ടത്തില്‍ എറ്റവും പ്രശസ്ത. തമിഴ്‌നാട്ടിലുളള എല്ലാവര്‍ക്കും എന്നെ അറിയാം. തമിഴ് സിനിമയിലെ എറ്റവും അറിയപ്പെടുന്ന പേരുകളില്‍ ഒന്നാണ് എന്റേത്.. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു മീര മിഥുന്റെ വിവാദ പരാമര്‍ശം.

അതേസമയം നടിയുടെ

അതേസമയം നടിയുടെ വിവാദ പരമാര്‍ശനത്തിനെതിരെ നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു. നിരവധി ട്രോളുകളാണ് മീര മിഥുനെ കളിയാക്കികൊണ്ട് സോഷ്യല്‍ മീഡിയയില്‍ വന്നിരിക്കുന്നത്. ഇങ്ങനെയൊക്കെ പറയാന്‍ നിങ്ങള്‍ ആരാണ് എന്നാണ് പലരുടെയും ചോദ്യം. രജനീകാന്തിനേക്കാള്‍ പ്രശസ്തയാണോ? ഏത് സിനിമയിലാണ് അഭിനയിച്ചിരിക്കുന്നത് എന്നൊക്കെ വിമര്‍ശകര്‍ നടിയോട് ചോദിക്കുന്നു.

ബിഗ് ബോസിന് ശേഷം

ബിഗ് ബോസിന് ശേഷം സോഷ്യല്‍ മീഡിയയില്‍
സജീവ സാന്നിദ്ധ്യമായ താരങ്ങളില്‍ ഒരാളാണ് മീര മിഥുന്‍. മുന്‍പ് ബിഗ് ബോസ് സമയത്ത് സംവിധായകനും നടനുമായ ചേരനെതിരെയുളള നടിയുടെ ആരോപണം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ചേരന്‍ തന്നെ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചു എന്ന് പറഞ്ഞുകൊണ്ടായിരുന്നു നടി എത്തിയിരുന്നത്. എന്നാല്‍ ചേരന്‍ ഇത് നിഷേധിക്കുകയും മറ്റുളളവര്‍ സംവിധായകനെ പിന്തുണയ്ക്കുകയും ചെയ്തതോടെ വിവാദം അവസാനിക്കുകയായിരുന്നു.

ബിഗ് ബോസിന് ശേഷം

ബിഗ് ബോസിന് ശേഷം തന്റെ സിനിമ അവസരം ഇല്ലാതാക്കിയെന്ന് പറഞ്ഞ് ഉലകനായകന്‍ കമല്‍ഹാസനെതിരെയും മുന്‍പ് നടി രംഗത്ത് വന്നിരുന്നു. അഗ്നി സിറകുകള്‍ എന്ന ചിത്രത്തില്‍ നിന്ന് തന്നെ പുറത്താക്കി മകള്‍ അക്ഷര ഹാസന് കമല്‍ഹാസന്‍ അവസരം നല്‍കിയെന്നായിരുന്നു മീരയുടെ ആരോപണം. എന്നാല്‍ പിന്നീട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നടി പറഞ്ഞത് വാസ്ത വിരുദ്ധമാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X