പണത്തിന് വേണ്ടി കൂടെക്കൂട്ടിയതോ! അത്രയേറെ സ്‌നേഹിച്ചവര്‍ പിരിഞ്ഞതിന് പിന്നില്‍? ചോദ്യമായി മീരയുടെ വാക്കുകള്‍
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി സജീവമാണ് മീര വസുദേവ്. കുടുംബവിളക്കിലൂടെയായിരുന്നു ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയത്. സുമിത്രയെന്ന വീട്ടമ്മയായി മികച്ച പ്രകടനമായിരുന്നു മീര കാഴ്ച വെച്ചത്. സുമിത്രയും താനുമായി യാതൊരുവിധ സാമ്യതകളുമില്ലെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. സോഷ്യല്‍മീഡിയയിലൂടെയായി പേഴ്‌സണല്‍ ലൈഫിലെ വിശേഷങ്ങളും അവര്‍ പങ്കുവെക്കാറുണ്ട്. കുടുംബവിളക്കില്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന സമയത്തായിരുന്നു മീരയുടെ പുനര്‍വിവാഹം. ക്യാമറമാനായ വിപിനുമായുള്ള വിവാഹത്തെക്കുറിച്ചും, പിന്നീടുള്ള ജീവിതത്തെക്കുറിച്ചുമൊക്കെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. സന്തോഷകരമായ പോസ്റ്റുകളായിരുന്നു വന്നിരുന്നത്. കഴിഞ്ഞ ദിവസമാണ് താന്‍ ഇപ്പോള്‍ സിംഗിളാണെന്ന് വ്യക്തമാക്കി മീര എത്തിയത്.
2025 ഓഗസ്റ്റ് മുതല്‍ ഞാന്‍ സിംഗിളാണെന്ന് ഔദ്യോഗികമായി അറിയിക്കുന്നു. ജീവിതത്തിന്റെ ഏറ്റവും മനോഹരവും, സമാധാനപൂര്‍ണവുമായ ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോവുന്നതെന്നുമായിരുന്നു കുറിപ്പ്. വിപിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം താരം ഇന്‍സ്റ്റഗ്രാമില്‍ നിന്നും മാറ്റിയിരുന്നു. ഒന്നിച്ചുള്ള പോസ്റ്റുകളെല്ലാം അപ്രത്യക്ഷമായപ്പോള്‍ മുതല്‍ ഇവരുവരും വേര്‍പിരിഞ്ഞോ എന്നുള്ള ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. ഇടയ്ക്കിടയ്ക്കായി വിപിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും മീര നേരത്തെ പങ്കുവെക്കാറുണ്ടായിരുന്നു. എന്നാല്‍ പെട്ടെന്ന് പോസ്റ്റുകളെല്ലാം റിമൂവ് ചെയ്യുകയായിരുന്നു. കഴിഞ്ഞ മെയ് മാസത്തിലായിരുന്നു മീരയും വിപിനും വിവാഹിതരായത്. കുടുംബവിളക്ക് സെറ്റില്‍ വെച്ചായിരുന്നു ഇരുവരും അടുപ്പത്തിലായത്. കരിയറിലും ജീവിതത്തിലും സുപ്രധാനമായി മാറുകയായിരുന്നു പരമ്പര.

വിവാഹമോചനത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയായി പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒന്നിച്ച് താമസിക്കുമ്പോള്‍ വാടക ഷെയര്‍ ചെയ്യുന്ന ആളാണെങ്കില്‍ അത് റൂംമേറ്റ്. സാമ്പത്തിക കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമായി കൂടെ നില്‍ക്കുന്ന ആളില്‍ നിന്നും അകലം പാലിക്കുന്നതാണ് നല്ലത്. യഥാര്‍ത്ഥ സ്‌നേഹം സാമ്പത്തിക ലാഭം ലക്ഷ്യമാക്കിയല്ല എന്നുള്ള പ്രസ്താവന സ്‌റ്റോറിയിലുണ്ട്.
വിപിന്‍ ജീവിതത്തില്‍ വന്ന സന്തോഷം പങ്കുവെച്ചുള്ള പോസ്റ്റുകള്‍ നേരത്തെ വൈറലായിരുന്നു. ഇത്രയും സന്തോഷത്തോടെ കഴിഞ്ഞവര്‍ എന്തിനാണ് പിരിഞ്ഞതെന്നായിരുന്നു ചോദ്യങ്ങള്‍. നിന്നോടൊപ്പമായി വളരുകയാണ് ഞാനും. എന്നെയും എന്റെ മകനെയും പരിഗണിക്കാനും സ്‌നേഹിക്കാനും നിനക്ക് പറ്റുന്നുണ്ട്. നല്ലൊരു ഹസ്ബന്‍ഡ് മാത്രമല്ല, സൂപ്പര്‍ ഡാഡി കൂടിയാണ്. ഈ ഫാമിലിയെ ഇങ്ങനെ ചേര്‍ത്ത് പിടിച്ച് കൊണ്ടുപോവുന്നത് നീയാണ്. ഈ ചിരിയും സന്തോഷവും എന്നും നമ്മുടെ ജീവിതത്തിലുണ്ടാവട്ടെ എന്നായിരുന്നു മീര മുന്‍പ് വെഡ്ഡിംഗ് ആനിവേഴ്‌സറി ദിനത്തില്‍ പങ്കുവെച്ചത്. വിപിനോട് ചേര്‍ന്നുള്ള ചിത്രങ്ങളും കുറിപ്പിനൊപ്പമുണ്ടായിരുന്നു.
42ാം വയസിലെ മൂന്നാം വിവാഹം അന്ന് വലിയ ചര്‍ച്ചയായിരുന്നു. ഈ ബന്ധവും അധികം വൈകാതെ പിരിയുമെന്നായിരുന്നു വിമര്‍ശനങ്ങള്‍. എന്നാല്‍ നെഗറ്റീവ് പ്രതികരണങ്ങളെ വകരവെക്കാതെ ജീവിച്ച് കാണിക്കുകയായിരുന്നു മീരയും വിപിനും. നിങ്ങളുടെ പുഞ്ചിരി പോലെയാണ് ഞങ്ങളും ലവ് ആന്‍ഡ് ലൈഫെന്നായിരുന്നു ഇടയ്ക്ക് മീര പറഞ്ഞത്. താന്‍ ആഗ്രഹിച്ചത് പോലെയുള്ള ജീവിതമാണ് എന്നും അന്ന് മീര പറഞ്ഞിരുന്നു. സിംഗിള്‍ ലൈഫ് പരസ്യമാക്കിയതോടെ പഴയ പോസ്റ്റുകളും ചര്‍ച്ചയായിരുന്നു.


Click it and Unblock the Notifications











