ആകാംക്ഷയ്ക്ക് വിരാമം!! ബിഗ് ബോസ് 2ലെ മത്സരാർഥികൾ ഇവരൊക്കെ, ആരൊക്കെയെന്ന് നോക്കൂ...
ബിഗ് ബോസ് ഹിറ്റാകുമ്പോൾ അതിനു പിന്നാലെ വിവാദങ്ങളും തലപൊക്കുന്നുണ്ട്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുളള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇന്ത്യയുടെ പല ഭാഷകോളിലായി റിയാലിറ്റി ഷോ നടക്കുന്നുവരുന്നുണ്ട്. ഹിന്ദി, കന്ന, തെലുങ്ക്, മറാത്തി, തമിഴ്, ഇപ്പോൾ മലയാളത്തിലും ഷോ ആരംഭിക്കുകയാണ്. എല്ലാ ഭാഷയിലും റോറ്റിങ്ങിൽ മുന്നിലായി പോകുന്നത് ബിഗ് ബോസാണ്. അത്രയ്ക്ക് മികച്ച സ്വീകാര്യതയാണ് റിയാലിറ്റി ഷോയ്ക്ക് ലഭിക്കുന്നത്.
ബിഗ് ബോസ് ഹിറ്റാകുമ്പോൾ അതിനു പിന്നാലെ വിവാദങ്ങളും തലപൊക്കുന്നുണ്ട്. ആദ്യം മുതലെ വിവാദങ്ങൾക്ക് അകപ്പെട്ടത് തമിഴ് ബിഗ് ബോസായിരുന്നു. തമിഴിൽ കമൽഹാസനാണ് അവതാരകൻ. വിവാദങ്ങളിൽ അകപ്പെട്ടുവെങ്കിലും റേറ്റിങ്ങിന്റെ കാര്യത്തിൽ മുന്നിൽ തന്നെയാണ് ഈ ഷോ. ഒന്നാം ഭാഗത്തിന്റെ വിജയത്തിനു ശേഷം രണ്ടാം ഭാഗം ആരംഭിക്കുകയാണ്. കമൽ തന്നെയാണ് അവതാരകൻ.

ഇത്തവണ കൂടുതൽ നടിമാർ
ബിഗ്ബോസ് ഒന്നാം സീസണിനേക്കാലും പുതുമകളോടെയാണ് രണ്ടാം സീസൺ വരുന്നത്. ആദ്യ ഭാഗത്ത് പുരുഷ കേസരികളായിരുന്നു കൂടുതൽ. എന്നാൽ രണ്ടാം സീസണിൽ എത്തുമ്പോൾ അത് സ്ത്രീകളാവുകയാണ്. ഷോയിലെ മത്സരാഥികളിൽ കൂടുതൽ നടിമാരാണ്. പ്രേക്ഷന്റകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ഇത്തവണ ബിഗ് ബോസ് ഹൗസിൽ എത്തുന്നത്. കൂടാതെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടന്മാരും ഷോയിൽ പങ്കെടുക്കുന്നുണ്ട്. ബിഗ്ബോസിന്റെ രണ്ടാം സീസൺ ആരംഭിച്ചിട്ടുണ്ട്.

താരങ്ങൾ ഇവരൊക്കെ
രണ്ടാം സീസണിൽ ബിഗ് ബോസിൽ എത്തുന്ന താരങ്ങൾ ഇവരൊക്കെയാണ്. ഇരുട്ട് അറയിൽ മുരുട്ടുകൂത്ത് എന്ന അഡൽറ്റ് കോമഡി ചിത്രത്തിലൂടെ ശ്രദ്ധേയമായ താരം യഷിക ആനന്ദ്, ത്രി ഡോട്ട്സ് എന്ന മലയാള ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കും തമിഴ് പ്രേക്ഷകരുടേയും പ്രിയപ്പെട്ട താരം ജനനി അയ്യാർ, പയും പുലി ക്ഷത്രിയൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ഐശ്വര്യത്ത, കബാലി, മദ്രാസ്, പരദേശി എന്നി സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയഹ്കരിയായ റിഥ്വിക, ഒരുകാലത്ത് സിനിമയെ പിടിച്ചു കുലുക്കിയ ഐറ്റം ഡാൻസ് നർത്തികി മുംതാസ് , മംമ്തി ചരി തമിഴ് ഹാസ്യ താരം ബാലാജിയുടെ ഭാര്യ നിത്യ, സ്റ്റണ്ട് മാസ്റ്ററും നടനുമായ പൊന്നമ്പലം ,ജില്ല, മങ്കാത്ത എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മഹത്, മലയാള ചലച്ചിത്ര താരം റിയാസ് ഖാന്റെ മകൻ ഷാരിഖ് ഹാസ്സൻ, സെൻരായൻ, ഗായിക രമ്യ എൻഎസ് കെ, വോയ്സ് ട്രെയിനർ ആനന്ദ് വൈദ്യനാഥ്, ആർജെ വൈഷ്ണവി, നടൻ ഡാനിയൽ ആനി പോപ് എന്നിവരാണ് രണ്ടാം ഭാഗത്തിലെ താരങ്ങൾ.

ബിഗ്ബോസ് റിയാലിറ്റി ഷോ ഇങ്ങനെ
മത്സരാഥികളെ 100 ദിവസം ബിഗ് ബോസ് ഹൗസ് എന്ന് വിളിക്കുന്ന വീട്ടിൽ താമസിപ്പിക്കും. മത്സരാഥികൾക്ക് പുറം ലോകമായി യാതൊരു തരത്തിലുമുള്ള ബന്ധവുമുണ്ടാകില്ല. മത്സരാഥികളുടെ ചലങ്ങൾ നിരീക്ഷിക്കാൻ ബിഗ് ബോസ് ഹൗസിൽ ക്യാമറകൾ സ്ഥാപിക്കും. ശേഷം മത്സരാഥികളുടെ ചലനങ്ങൾ ടിവിയിൽ പ്രദർശിപ്പിക്കും. കൂടാതെ മത്സരാഥികൾ ബിഗ് ബോസ് നിർദേശങ്ങൾ നൽകും. ഇതിന്റെ അടിസ്ഥാനത്തിലാകും താമസവും മറ്റും. നിർദേശം ലംഘിക്കുന്നവർക്ക് കർശനമായ ശിക്ഷയും നൽകുന്നതായിരിക്കും.

എലിമിനേഷൻ
ആഴ്ച തോറുമായിരിക്കും എലിമിനേൽൻ നടക്കുക. ഓരോ ആഴ്ചയും വ്യത്യസ്തമായ ജോലികൾ മത്സരാഥികൾക്ക് നൽകും. ഈ ജോലികൾ വളരെ കൃത്യമായും വ്യത്തിയയായും പറയുന്ന സമയത്തിനുളളിൽ മത്സരാഥികൾ ചെയ്തു തീർക്കണം. ഒരോ ആഴ്ചയുടെ അവസാനം വോട്ടെടുപ്പിലൂടെയായിരിക്കും മത്സരാഥികളെ എലിമിനേറ്റ് ചെയ്യുക. കൂടാതെ മത്സരാഥികളാണ് എലിമിനേറ്റ് ചെയ്യേണ്ട ആളെ നാമനിർദേശം ചെയ്യേണ്ടത്. നാമനിർദേശം ചെയ്യപ്പെട്ടവർക്ക് വേണ്ടി പ്രേക്ഷകർക്ക് മൊബൈൽ ഫോണിലൂടെ വോട്ട് ചെയ്യാം. ഇതിൽ കൂടുതൽ വേട്ട് ലഭിച്ച ആൾക്ക് വീണ്ടും ഷോയിൽ തുടരാം. കുറഞ്ഞ വേട്ട് ലഭിച്ച ആൾ ഷോയിൽ നിന്ന് പുറത്തു പോകുകയും ചെയ്യും. ഇങ്ങനെ അവസാം വരെ നിൽക്കുന്ന വ്യക്തിയായിരിക്കും ബിഗ് ബോസിന്റെ വിജയ്.


Click it and Unblock the Notifications











