എന്നെ ടെന്‍ഷന്‍ ആക്കി അവള്‍ തകര്‍ക്കും; മിരിയെ ആദ്യം ബിഗ് സ്‌ക്രീനില്‍ കാണണമെന്നാണ് ആഗ്രഹം; മീത്ത്
സോഷ്യല്‍ മീഡിയയില്‍ നിറയെ ആരാധകരുള്ള ഇന്‍ഫ്‌ളുവന്‍സര്‍ ദമ്പതികളാണ് മീത്ത് ആന്‍ഡ് മിരി. കണ്ണൂരുകാരയ ഇരുവരും അതേ സ്ലാങ്ങില്‍ തന്നെയാണ് വീഡിയോകളും മറ്റും ചെയ്യാറുള്ളത്. ഇടയ്ക്ക് പരസ്യങ്ങളും സ്വന്തം കണ്ടന്റുകളുമെല്ലാം മിഥുന്‍ വല്‍സന്‍ (മീത്ത്) റിതുഷയും (മിരി) സോഷ്യല്‍ മീഡിയയിലൂടെ ചെയ്യാറുണ്ട്. ഇപ്പോഴിതാ ഇരുവരും ആനീസ് കിച്ചണില്‍ എത്തി പങ്കുവെക്കുന്ന വിശേഷങ്ങളാണ് ശ്രദ്ധ നേടുന്നത്.
മീത്ത് പറയുന്നത്, തന്റെ അമ്മയുമായി ഏറ്റവും അടുത്ത ബന്ധമുള്ളത് മിരിയ്ക്കാണെന്നാണ്. അവള്‍ക്ക് വേണ്ടതെല്ലാം കൊടുക്കും. അടുക്കളയില്‍ ഭക്ഷണം ഉണ്ടാക്കുകയാണെങ്കിലും അവള്‍ക്ക് ഇഷ്ടമുള്ളതും അവളോട് ചോദിച്ചിട്ടുമാണ് അമ്മ എല്ലാം ചെയ്യുക എന്നും മീത്ത് പറയുന്നു. മീത്താണ് തനിക്ക് മിരി എന്ന് പേരിട്ടതെന്ന് റുതുഷ മുമ്പ് പറഞ്ഞിരുന്നു.

ഇപ്പോഴിതാ അഭിനയിക്കാന്‍ ഇഷ്ടമാണ് എന്നാല്‍ പേടിയാണെന്ന് പറയുകയാണ് മീത്ത്. അതിന് ഒരു കാരണമുണ്ടെന്നും മീത്ത് പറയുന്നു. ഉദാഹരണമായി ആനീസ് കിച്ചണിലേക്ക് തന്നെ വരമ്പോള്‍, ആനി ചേച്ചി കുഴപ്പമൊന്നുമില്ല, നമുക്ക് ഇരുന്ന് കൊടുത്താല്‍ മതി, അവര്‍ തന്നെ കുറേ സംസാരിച്ചുകൊള്ളും. നമുക്ക് അധികം ഒന്നും പറയേണ്ട എന്നൊക്കെയാണ് താന്‍ പറഞ്ഞത്.
എന്നാല്‍ അങ്ങനെയൊന്നുമല്ല, ആനി ചേച്ചി കുറേ കാര്യങ്ങള്‍ ചോദിച്ച് കഴിഞ്ഞാല്‍ നമ്മള്‍ എന്തു ചെയ്യും, എനിക്ക് പേടി ആവുന്ന് എന്നൊക്കെ മിരി പറയും. ഇത് കേള്‍ക്കുമ്പോള്‍ എനിക്ക് ടെന്‍ഷന്‍ ആവാന്‍ തുടങ്ങും. പിന്നെ ടെന്‍ഷന്‍ മാത്രമേ ഉണ്ടാകൂ. എന്നാല്‍ ഇവിടെ പ്രോഗ്രാമില്‍ എത്തിക്കഴിഞ്ഞാല്‍ മിരി കസറും.
നമ്മളെ ടെന്‍ഷന്‍ ആക്കി പരിപ്പാക്കി അവിടെ ഇരുത്തും. എന്നിട്ട് പ്രോഗ്രാം ഒക്കെ കഴിയുമ്പോള്‍ എല്ലാവരും വന്നിട്ട് പറയും, ചേട്ടാ കുറച്ചുകൂടി ആക്ടീവ് ആകാമായിരുന്നു. ചേട്ടന്റെ മുഖം കാണുമ്പോള്‍ എന്തോ പോലെ തോന്നുന്നു. ഒന്ന് ഉഷാറാകണേ എന്നൊക്കെ പറയും. ഇങ്ങനെയാണ് പല സമയത്തും തനിക്ക് ടെന്‍ഷന്‍ ആയിട്ട് ഒന്നും ചെയ്യാന്‍ പറ്റാതെ വരുന്നതെന്നും മിത്ത് പറഞ്ഞു.
എന്നാലും ഒരു സിനിമയുടെ ഓപ്ഷന്‍ ഒക്കെ വരുമ്പോള്‍ ഞാന്‍ ആദ്യം വിചാരിക്കുന്നത് മിരിക്ക് എന്തെങ്കിലും ഒരു നല്ല അവസരം ലഭിക്കട്ടെ എന്നാണ്. എന്നെക്കാളും മുന്നെ മിരിയെ ബിഗ് സ്‌ക്രീനില്‍ കാണണം എന്ന ആഗ്രഹം എനിക്ക് ഉണ്ടെന്നും മീത്ത് പറയുന്നു. തനിക്ക് അഭിനയിക്കാന്‍ ഇഷ്ടമാണെന്ന് മിരിയും പരിപാടിയില്‍ പറയുന്നുണ്ട്.

കഠിനാധ്വാനം കൊണ്ടാണ് രണ്ട് പേരും ഇവിടെ വരെ എത്തിയത്. വലിയ പണക്കാരൊന്നുമല്ല. കുടുംബം നല്ല കഷ്ടപ്പെട്ടിട്ടുണ്ടെന്നും മിഡില്‍ക്ലാസ് ഫാമിലിയില്‍ നിന്നാണ് രണ്ട് പേരും വരുന്നതെന്നും മിരി പറഞ്ഞു. അച്ഛനും അമ്മയും സര്‍ക്കസ് ആര്‍ടിസ്റ്റുകളായിരുന്നുവെന്ന് മീത്ത് പറഞ്ഞിട്ടുണ്ട്.
ഇപ്പോള്‍ കാണുന്നതോ ആരും വിചാരിക്കുന്നതോ ആയിരുന്നില്ല ജീവിതം. ആഹാരത്തിന് പോലും ഒരു കാലത്ത് ബുദ്ധിമുട്ടേണ്ടി വന്നിട്ടുണ്ടെന്ന് മീത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ന് നിറയെ ഫോളോവേഴ്‌സും ആരാധകരുമുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് ആണ് ഇരുവരും.


Click it and Unblock the Notifications