»   » സീരിയലുകള്‍ക്കെതിരെ ശക്തമായ വിമര്‍ശനവുമായി സംവിധായകന്‍ ജൂഡ് ആന്റണി, ഇത് വിഷം!!

സീരിയലുകള്‍ക്കെതിരെ ശക്തമായ വിമര്‍ശനവുമായി സംവിധായകന്‍ ജൂഡ് ആന്റണി, ഇത് വിഷം!!

Written By:
Subscribe to Filmibeat Malayalam

ടെലിവിഷന്‍ സരിയലുകള്‍ക്കെതിരെ വിമര്‍ശനങ്ങളുമായി ഇതിനോടകം പല പ്രമുഖരും രംഗത്തെത്തിക്കഴിഞ്ഞു. സമൂഹത്തെ മലിനമാക്കുന്ന ഏറ്റവും വലിയ വിഷവിത്താണ് സീരിയലുകള്‍ എന്നാണ് സിനിമയ്ക്കകത്തെ പലരുടെയും അഭിപ്രായം. നടി ഗായത്രി സുരേഷ് സീരിയലിനെ കളിയാക്കിയ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

സീരിയലിനെ കളിയാക്കി സിനിമാ നടി ഗായത്രി സുരേഷ്; കാണൂ

ഇപ്പോഴിതാ സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജൂഡ് ആന്റണി മെഗാ സീരിയലുകള്‍ക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചത്.

 jude-antony

സീരിയലുകള്‍ക്കും സെന്‍സറിങ് ആവശ്യമാണെന്ന് ജൂഡ് പറയുന്നു. എല്ലാ സീരിയലുകളെയും കുറ്റപ്പെടുത്തുന്നില്ല. അധിക സീരിയലുകളും പതുക്കെ ഫലം ചെയ്യുന്ന വിഷമാണ്. അതിനടിമപ്പെട്ട് സ്വയം മരിക്കുന്നത് വരെ നിങ്ങള്‍ ആ വിഷത്തെ തിരിച്ചറിയില്ല എന്ന ജൂഡ് ആന്റണി ജോസഫ് ഫേസ്ബുക്കിലെഴുതി.

ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ മലയാള സംവിധാന രംഗത്തെത്തിയ ജൂഡ് ആന്റണി ഇപ്പോള്‍ ഒരു മുത്തശ്ശിഗദ എന്ന ചിത്രത്തിന്റെ തിരക്കിലാണ്. അതിനിടയില്‍ പ്രേമം, ആക്ഷന്‍ ഹീറോ ബിജു തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയ രംഗത്തു എത്തിയ ജൂഡ് മമ്മൂട്ടിയ്‌ക്കൊപ്പം തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ട്.

English summary
Filmmaker Jude Anthany Joseph has come out with vehement criticism against the Censor Board Certification. The actor took to his official Facebook handle to share his disappointment on the same.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam