മമ്മൂട്ടിയുടെ വിശേഷം ആരാഞ്ഞ് കുഞ്ഞ് ആരാധിക, രസകരമായ വീഡിയോ വൈറലാകുന്നു
കുട്ടികൾക്കും മുതൽ മുതിർന്നവർക്ക് വരെ മമ്മൂട്ടി മമ്മൂക്കയാണ്. എല്ലാവരോടും ഒരുപോലെ പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്ന മെഗാസ്റ്റാറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പലപ്പോഴും വലിയ ചർച്ചയാകാറുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കുഞ്ഞ് ആരാധികയോട് കുശലം പറയുന്ന മമ്മൂക്കയുടെ വീഡിയോയാണ്.

വഴിയരികിൽ കണ്ട കുഞ്ഞ് ആരാധികയോടാണ് താരം കുശലാന്വേഷണം നടത്തിയത്. കാറിലിരിക്കുന്ന മമ്മൂക്കയോട് കുഞ്ഞ് ആദ്യം അസ്സലാമു അലൈകും എന്ന് പറഞ്ഞു. വാ അലൈകുമുസ്സലാമെന്ന് മമ്മൂട്ടിയും മറുപടി നൽകി. തുടർന്ന് എന്തുണ്ട് വിശേഷമെന്ന് കുട്ടി മെഗാസ്റ്റാറിനോട് ചോദിച്ചു. നല്ല വിശേഷമെന്ന് മറുപടി. സുഖമാണോ എന്ന് ചോദിക്കുമ്പോൾ സുഖമാണ്, മോൾക്ക് സുഖമാണോ എന്നും താരം തിരിച്ചും ചോദിക്കുന്നു. ഈ ചെറിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
മാസ്ക്ക് ധരിച്ച് കണ്ണടയും വച്ചാണ് മെഗാസ്റ്റാർ വീഡിയോയിൽ കാണുന്നത്. നടന്റെ മുഖം കാണാൻ സാധിക്കുന്നില്ല. അമൽ നീരദ് ചിത്രമായ ഭീഷ്മ പർവ്വത്തിന്റെ ലുക്കിലായിരുന്നു നടൻ. നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈലായ വീഡിയോ ഇതിനോടകം തന്നെ നിരവധിപ്പേർ ഷെയർ ചെയ്തിട്ടുണ്ട്. ഇതിന് മുൻപും ഇതുപോലെയുളള മെഗാസ്റ്റാറിന്റെ നിരവധിവീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും സിനിമയിൽ സജീവമായിട്ടുണ്ട്. താരത്തിന്റെ രണ്ട് ചിത്രങ്ങളാണ് അടുത്ത് റിലീസായത്. പ്രീസ്റ്റ്, വൺ ചിത്രങ്ങൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഈ രണ്ട് ചിത്രങ്ങളും അടുത്തടുത്ത ദിവസങ്ങളായിട്ടാണ് റിലീസ് ചെയ്തത്. നിലവിൽ അമൽ നീരദ് ചിത്രം ഭീഷ്മ പർവ്വത്തിന്റെ ചിത്രീകരണത്തിലാണ് മമ്മൂട്ടി. കൂടാതെ നിരവധി ചിത്രങ്ങൾ താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ബിഗ്ബിയ്ക്ക് ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് ഭീഷ്മ പർവ്വം.
വീഡിയോ


Click it and Unblock the Notifications