»   » ഏറ്റവും അടുത്ത കൂട്ടുകാരിയുടെ ആങ്ങളയെ വിവാഹം കഴിക്കുന്നതിനെ കുറിച്ച് മേഘ്‌ന

ഏറ്റവും അടുത്ത കൂട്ടുകാരിയുടെ ആങ്ങളയെ വിവാഹം കഴിക്കുന്നതിനെ കുറിച്ച് മേഘ്‌ന

Written By:
Subscribe to Filmibeat Malayalam

ചന്ദനമഴയിലെ അമൃതയെ കണ്ട് ഇതുപോലൊരു മരുമകളെ വേണം എന്നാഗ്രഹിച്ച വീട്ടമ്മമാര്‍ ഒത്തിരിയാണ്. ഇനി അത് നടപ്പില്ല. അമൃതയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന മേഘ്‌ന വിന്‍സന്റിന്റെ വിവാഹം ഉറപ്പിച്ചു. നടി ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണാണ് വരന്‍.

തന്റെ സഹോദരന് വേണ്ടി ഏറ്റവും അടുത്ത സുഹൃത്തിനെ പെണ്ണാലോചിച്ചത് ഡിംപിള്‍ റോസ് തന്നെയാണ്. ഒരിക്കല്‍ ആലോചനയുമായി വന്നപ്പോള്‍ സമയമായില്ല എന്ന് പറഞ്ഞു നിര്‍ത്തി. വീണ്ടും ഡോണിനെ തന്നെ മേഘ്‌നയുടെ ഭാവിവരനായി വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് വായിക്കാം

ഏറ്റവും അടുത്ത കൂട്ടുകാരിയുടെ ആങ്ങളയെ വിവാഹം കഴിക്കുന്നതിനെ കുറിച്ച് മേഘ്‌ന

കൃഷ്ണപക്ഷ കിളികള്‍ എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതുമുതലാണ് മേഘ്‌നയും ഡിംപിളും സുഹൃത്തുക്കളായത്. അന്ന് നാലാം ക്ലാസില്‍ പഠിക്കുകയായിരുന്നു ഇരുവരും. 14 വര്‍ഷങ്ങള്‍ക്കിപ്പുറവും ആ സൗഹൃദം സൂക്ഷിയ്ക്കുന്നു. ഡിംപിളാണ് മേഘ്‌നയെ ഏട്ടന് വേണ്ടി ആലോചിച്ചതത്രെ.

ഏറ്റവും അടുത്ത കൂട്ടുകാരിയുടെ ആങ്ങളയെ വിവാഹം കഴിക്കുന്നതിനെ കുറിച്ച് മേഘ്‌ന

ആദ്യം വിവാഹ ആലോചന വന്നപ്പോള്‍ മേഘ്‌നയുടെ വീട്ടുകാര്‍ സമയം ആയില്ല എന്ന് പറഞ്ഞു മടക്കി. അവളിപ്പോള്‍ പഠിച്ചുകൊണ്ടിരിയ്ക്കുകയല്ലേ, പിന്നീട് ആലോചിക്കാം എന്ന് പറഞ്ഞു. എന്നാല്‍ പിന്നീട് വിവാഹ ആലോചന വന്നപ്പോള്‍ ഡിംപിള്‍ തന്നെ വീണ്ടും ഇരുവരുടെയും കാര്യം എടുത്തിടുകയായിരുന്നുവത്രെ.

ഏറ്റവും അടുത്ത കൂട്ടുകാരിയുടെ ആങ്ങളയെ വിവാഹം കഴിക്കുന്നതിനെ കുറിച്ച് മേഘ്‌ന

ഡിംപിളിനെ ചെറുപ്പം മുതല്‍ അറിയാമായിരുന്നെങ്കിലും ഡോണിനെ പരിചയമുണ്ടായിരുന്നില്ല. ഗള്‍ഫില്‍ നിന്ന് വന്നിട്ട് കുറച്ച് നാളുകളേ ആയിട്ടുള്ളൂ. ഇപ്പോള്‍ ബിസിനസാണ്. ഇരുവീട്ടുകാരും തമ്മില്‍ നന്നായി അറിയുന്നത് കൊണ്ട് തന്നെ വിവാഹത്തെ കുറിച്ചാലോചിക്കുമ്പോള്‍ ടെന്‍ഷനില്ല എന്ന് മേഘ്‌ന പറഞ്ഞു.

ഏറ്റവും അടുത്ത കൂട്ടുകാരിയുടെ ആങ്ങളയെ വിവാഹം കഴിക്കുന്നതിനെ കുറിച്ച് മേഘ്‌ന

അഭിനയത്തിനൊപ്പം ഡാന്‍സും മേഘ്‌ന ചെയ്യുന്നുണ്ട്. വിവാഹം ആലോചിച്ച് വീട്ടിലെത്തിയ ഡോണിനോട്, ഡാന്‍സ് മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയണം എന്ന ഒരൊറ്റ നിബന്ധന മാത്രമേ വച്ചിട്ടുള്ളൂവത്രെ. അഭിനയിക്കുന്നതിനോട് ഡോണിന് എതിര്‍പ്പില്ലെന്നും മേഘ്‌ന പറഞ്ഞു.

ഏറ്റവും അടുത്ത കൂട്ടുകാരിയുടെ ആങ്ങളയെ വിവാഹം കഴിക്കുന്നതിനെ കുറിച്ച് മേഘ്‌ന

ഒരു അഭിനേത്രി ആയതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിയ്ക്കുന്നത് വിവാഹ നിശ്ചയം കഴിഞ്ഞതിന് ശേഷമാണെന്നും മേഘ്‌ന പറഞ്ഞു. അത്രയേറെ അഭിനന്ദനങ്ങളും അനുഗ്രഹവുമാണത്രെ ദിവസവും വരുന്നത്. പലര്‍ക്കും എന്റെ യഥാര്‍ത്ഥ പേരറിയില്ല. അമൃത എന്നാണ് വിളിക്കുന്നത്. ചന്ദനമഴയുടെ ലൊക്കേഷനിലും എല്ലാവരും ഹാപ്പിയാണ്.- മേഘ്‌ന പറഞ്ഞു.

ഏറ്റവും അടുത്ത കൂട്ടുകാരിയുടെ ആങ്ങളയെ വിവാഹം കഴിക്കുന്നതിനെ കുറിച്ച് മേഘ്‌ന

ഏപ്രില്‍ പത്തിന് നടന്നത് വാക്കുറപ്പിക്കലാണ്. അത് വിവാഹമാണെന്ന് പലരും തെറ്റിദ്ധരിച്ചു. അതത്രയും ഗ്രാന്റ് ലുക്കിലാക്കിയത് ഡിംപിളാണ്. വിവാഹം ഡിസബറിലേ ഉണ്ടാകൂ എന്നും നടി വ്യക്തമാക്കി

English summary
Meghna Vincent about her marrige

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam