ചോറ് വെക്കാൻ അറിയില്ല... പലതവണ വഴക്ക് പറഞ്ഞു, ആരും ഇത് വിശ്വസിക്കില്ലായിരിക്കാം; മേഘ്നയെ കുറിച്ച് അമ്മ!

ചന്ദനമഴയിലെ അമൃതയാണ് മിനിസ്ക്രീൻ പ്രേക്ഷകർക്ക് മേഘ്ന വിൻസെന്റ്. ചന്ദനമഴ സീരിയലിന് മുമ്പും ശേഷവും നിരവധി കഥാപാത്രങ്ങൾ മേഘ്ന അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ദേശായി കുടുംബത്തിലെ മരുമകളായ അമൃതയെ വർഷങ്ങൾ ഇത്ര പിന്നിട്ടിട്ടും പ്രേക്ഷകർ മറന്നിട്ടില്ല. സീരിയൽ അഭിനയം മാത്രമല്ല ഡാൻസ്, സം​ഗീതം, പാചകം, കൃഷി എന്നിവയിലെല്ലാം മേഘ്ന സജീവമാണ്. സോഷ്യൽമീഡിയയിൽ സജീവമായ മേഘ്ന നല്ലൊരു കുക്കാണെങ്കിൽ കൂടിയും ചോറ് വെക്കാൻ മാത്രം താരം ഇപ്പോഴും പഠിച്ചിട്ടില്ലെന്ന് പറയുകയാണ് മേഘ്നയുടെ അമ്മ നിമ്മി.

ബിരിയാണി അടക്കം എല്ലാ ഭക്ഷണവും രുചിയിൽ പാചകം ചെയ്യുന്ന മേഘ്നയ്ക്ക് പിഴയ്ക്കുന്നത് ചോറിന്റെ വേവ് നോക്കി പാചകം ചെയ്യുന്നതിലാണ്. പല തവണ അമ്മയുടെ അടക്കം സഹായത്തോടെ ചോറ് വെക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്നും മേഘ്ന പറയുന്നു.

Meghna Vincent

ആരും ഞാൻ ഇത് പറഞ്ഞാൽ വിശ്വസിക്കില്ലെന്ന് തോന്നുന്നു. ബിരിയാണി, പായസം തുടങ്ങി ഒട്ടുമിക്ക വിഭവങ്ങളും മേഘ്ന പാചകം ചെയ്യും. പക്ഷെ ചോറ് വെക്കാൻ മാത്രം മേഘ്നയ്ക്ക് അറിയല്ലെന്ന് അമ്മ നിമ്മി പറയുന്നു. അമ്മ പറഞ്ഞത് സത്യമാണെന്ന് മേഘ്നയും സമ്മതിക്കുന്നു. അമ്മ പറഞ്ഞത് സത്യമാണ്. ഇതിന്റെ പേരിൽ അമ്മ എന്നെ ഒരുപാട് വഴക്ക് പറഞ്ഞിട്ടുണ്ട്.

പക്ഷെ ചോറ് വെക്കുന്നത് മാത്രം എനിക്ക് സെറ്റാകുന്നില്ല. ഞാൻ എപ്പോൾ ചോറ് ഞെക്കി നോക്ക് വേവ് മനസിലാക്കാൻ ശ്രമിച്ചാലും അത് ഞെങ്ങുന്നതായും വെന്തതായും തനിക്ക് തോന്നുമെന്നും മേഘ്ന പറയുന്നു. താരത്തിന്റെ ഏറ്റ് പറച്ചിൽ വൈറലായതോടെ ഇതേ ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി സത്രീകളും പുരുഷന്മാരും സമൂഹത്തിൽ ഉണ്ടെന്നത് കമന്റ് ബോക്സിൽ നിന്നും വ്യക്തമാണ്.

ചോറ് വെക്കാനും വേവ് നോക്കി വാങ്ങാനും അറിയില്ലെന്നതിന്റെ പേരിൽ മേഘ്നയെ വിമർശിക്കേണ്ടതില്ലെന്നും പലർക്കും മേഘ്നയക്കുള്ളതുപോലുള്ള പ്രശ്നങ്ങൾ ചോറ് വെക്കുന്ന കാര്യത്തിലുണ്ടെന്നും കമന്റുകളുണ്ട്. നിരവധി രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. ഞാനും എല്ലാ ഫുഡും പാചകം ചെയ്യും. പക്ഷെ ചോറ് വാർകാനും ചപ്പാത്തി പരത്താനും അറിയില്ല, ഇതേ പ്രശ്നും ഞാനും അനുഭവിക്കുന്നുണ്ട്.

ഞെക്കി നോക്കുമ്പോഴെല്ലാം അരി വെന്തതായി തോന്നും, എനിക്ക് എല്ലാം ഉണ്ടാക്കാൻ അറിയാം. പക്ഷെ രസം മാത്രം അറിയില്ല. എത്ര ഉണ്ടാക്കിട്ടും അങ്ങോട്ട് ശരി ആവുന്നില്ല, കുക്കിങ്ങ് തുടങ്ങിയിട്ട് വർഷങ്ങളായി മേഘ്നയുടെ അതേ പ്രശ്നം എനിക്കുമുണ്ട്. ചോറിന്റെ വേവ് ഇപ്പഴും നോക്കിയാൽ മനസിലാകില്ല എന്നിങ്ങനെ പോകുന്നു കമന്റുകൾ.

Meghna Vincent

പാചകം പഠിക്കാനുണ്ടായ കാരണങ്ങളും പാചക പരീക്ഷണങ്ങൾ വിജയിച്ചപ്പോഴുള്ള അനുഭവങ്ങളും ചിലർ പങ്കുവെച്ചിട്ടുണ്ട്. സാന്ത്വനം 2, ഹൃ​ദയം എന്നിവയാണ് മേഘ്ന അഭിനയിക്കുന്ന പുതിയ സീരിയലുകൾ. നർത്തകി കൂടിയായ മേഘ്ന സ്റ്റേജ് ഷോകളുമായും സജീവമാണ്.

സീരിയലുകളിൽ മാത്രമല്ല ചില സിനിമകളിലും മേഘ്ന അഭിനയിച്ചിട്ടുണ്ട്. കൃഷ്ണപക്ഷ കിളികൾ, ലോറി ​ഗേൾ, ഏഴാം സൂര്യൻ, കയൽ, ഡാർവിന്റെ പരിണാമം എന്നിവയായിരുന്നു അത്. 2010 മുതലാണ് മേഘ്ന സീരിയലുകളിൽ സജീവമായി അഭിനയിച്ച് തുടങ്ങിയത്. ഭക്തി സീരിയലായ സ്വാമിയേ ശരണമയ്യപ്പയിലാണ് ആദ്യം മേഘ്ന അഭിനയിച്ചത്.

അതിനുശേഷം ഓട്ടോ​ഗ്രാഫ്, ആകാശദൂത്, പരി​ണയം, അമല തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു. പക്ഷെ മേഘ്ന തരം​ഗമായത് ചന്ദനമഴയ്ക്കുശേഷമാണ്. ചന്ദനമഴ ക്ലൈമാക്സിലേക്ക് എത്തുമ്പോൾ നടി പിന്മാറിയിരുന്നു. സീരിയലിന്റെ അവസാന ഭാ​ഗങ്ങളിൽ മറ്റൊരു നടിയാണ് അമൃതയായി അഭിനയിച്ചത്.

More from Filmibeat

Read more about: meghna vincent
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X