അമ്മയോട് രൂക്ഷമായി പെരുമാറി, എനിക്കല്ലാതെ അമ്മയെ ആർക്കും തകർക്കാൻ പറ്റില്ല; ഡിവോഴ്സിനെക്കുറിച്ച് മേഘ്ന

ജീവിതത്തിലെ വിഷമഘട്ടങ്ങൾ നേരി‌ട്ട നടി മേഘ്ന വിൻസെന്റ് ഇന്ന് സന്തോഷകരമായ ജീവിതം നയിക്കുകയാണ്. വിവാഹമോചനം മേഘ്നയെ മാനസികമായി തകർത്ത സംഭവമായിരുന്നു. ഡോൺ ടോമി എന്നായിരുന്നു ഭർത്താവിന്റെ പേര്. നടി ഡിപിൾ റോസിന്റെ സഹോദരനാണ് ഡോൺ ‌ടോമി. വിവാഹം കഴിഞ്ഞ് കുറച്ച് നാളുകൾക്കുള്ളിൽ ഇവർ അകന്നു. വേർപിരിയലുണ്ടാക്കിയ മാനസികാഘാതത്തെക്കുറിച്ച് ഒരിക്കൽ മേഘ്ന വിൻസെന്റ് പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. ‍

ഞാന്‍ പോകുവാ എന്ന് അമ്മൂമ്മയോട് പറഞ്ഞു! എപ്പോഴും ഭയപ്പെട്ടത് സംഭവിച്ചു! അപ്പൂപ്പന്റെ മരണത്തെക്കുറിച്ച് അഹാന
ഞാന്‍ പോകുവാ എന്ന് അമ്മൂമ്മയോട് പറഞ്ഞു! എപ്പോഴും ഭയപ്പെട്ടത് സംഭവിച്ചു! അപ്പൂപ്പന്റെ മരണത്തെക്കുറിച്ച് അഹാന

ഏതൊരു സാഹചര്യത്തിലും കട്ടയ്ക്ക് എനിക്കാെപ്പം കൂടെ നിന്നത് അമ്മയാണ്. വിഷമഘട്ടത്തിൽ ഞാൻ ചിലപ്പോഴൊക്കെ രൂക്ഷമായി അമ്മയോട് പെരുമാറിയിട്ടുണ്ട്. ഷോക്കായത് പോലെയുളള നാളുകളായിരുന്നു എനിക്കത്. എന്നിട്ട് പോലും ഒരു നിമിഷം പോലും അമ്മയെന്നെ വിട്ട് പോയിട്ടില്ല. ഞാൻ‌ അ​ഗ്രസീവായിത്തുടങ്ങി. ശബ്​ദം കൂടാൻ തുടങ്ങി. ഞാൻ നോർമൽ അല്ല എന്ന് മനസിലാക്കി അമ്മ ഒരു നിമിഷം പോലും അമ്മയെന്റെ അടുത്ത് നിന്ന് മാറിയിട്ടില്ല. അതിൽ ഞാൻ ഭാ​ഗ്യവതിയാണ്. ശബ്ദം പോലും ഉയർത്താത്ത കുട്ടിയായിരുന്നു ഞാൻ. എന്റെ മാറ്റം കണ്ടപ്പോൾ എന്തോ മനസിലുണ്ടെന്ന് അമ്മയ്ക്ക് മനസിലായി. ഞാൻ എല്ലാവരെയും പെട്ടെന്ന് വിശ്വസിക്കും. അതെന്റെ ശക്തിയും ദൗർബല്യവുമാണെന്നും മേഘ്ന വിൻസെന്റ് അന്ന് പറഞ്ഞു.

Meghna Vincent

വേറെ ഓപ്ഷനില്ലെങ്കിൽ തളർന്ന് പോയിടത്ത് നിന്ന് തിരിച്ച് വന്നേ പറ്റൂ. വീണ് കിടക്കാനുള്ള ഓപ്ഷൻ എല്ലാവർക്കും ഉണ്ടാകില്ല. അപ്പോൾ നമ്മൾ ഓടിയേ പറ്റൂ. തിരിച്ച് വരാൻ ഒരുപാട് സമയമെടുത്തു. ഒരുപാട് കരഞ്ഞു. ആ സമയത്ത് ഞാൻ തമിഴ് സീരിയലാണ് ചെയ്ത് കൊണ്ടിരുന്നത്. സീരിയലിൽ ഡയലോ​ഗ് പറഞ്ഞ് കൊണ്ടിരിക്കുമ്പോൾ തന്നെ പല പ്രാവശ്യം ഞാൻ വീണിട്ടുണ്ട്. കല്യാണം കഴിക്കുന്നത് ഒരിക്കലും ഇങ്ങനെയൊന്നും പ്രതീക്ഷിച്ചല്ല.

ഈ നിമിഷം എല്ലാ ആശങ്കകളേക്കാൾ വലുത്, അമിതമായ ചിന്ത നിർത്തൂ; ജീവിതത്തിലെ പാഠം പങ്കുവെച്ച് റിമി ടോമി
ഈ നിമിഷം എല്ലാ ആശങ്കകളേക്കാൾ വലുത്, അമിതമായ ചിന്ത നിർത്തൂ; ജീവിതത്തിലെ പാഠം പങ്കുവെച്ച് റിമി ടോമി

ജീവിതത്തിൽ ഇങ്ങനെയൊക്കെ നേരിടേണ്ടി വരുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല. അമ്മയാണ് ആ ഘട്ടത്തിൽ ഒപ്പം നിന്നത്. എനിക്കല്ലാതെ അമ്മയെ ആർക്കും തകർക്കാൻ പറ്റില്ല. അന്നത്തെ സംഭവങ്ങൾ ജീവിതത്തിൽ പാഠമായി. പക്വത വന്നു. ഇങ്ങനെയാെന്നും സംഭവിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഞാൻ പക്വതയില്ലാതെ മുന്നോട്ട് പോകുന്നെന്നും മേഘ്ന വിൻസെന്റ് അന്ന് പറഞ്ഞു. മെെൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം.

പിരിഞ്ഞതിന് കാരണം എന്താണെന്ന് വ്യക്തമായി അറിയേണ്ടവർക്ക് അറിയാം. പിന്നെ നമുക്ക് കോടതിയുടേതായ കുറേ നിയമങ്ങളുണ്ട്. അതിനാൽ തുറന്ന് പറയാൻ പറ്റില്ല. പക്ഷെ തുറന്ന് പറയുന്നവരുമുണ്ട്. അത് ഓരോരുത്തരുടെ ഓപ്ഷനാണ്. എന്റെ ഓപ്ഷൻ പറയേണ്ട എന്നാണ്. നാളത്തേത് എനിക്കറിയില്ല. പറഞ്ഞിട്ട് എന്താണ് നടക്കാൻ പോകുന്നത്. എന്നായാലും എന്തായിരിക്കും കാരണമെന്ന് ആളുകൾക്ക് കൗതുകമുണ്ടാകും. അവർക്കറിയാൻ പറ്റും. പിന്നെ അവർക്കതൊരു കഥയാകും. അത് കൊണ്ടാണ് താൻ തുറന്ന് പറയാൻ ആ​ഗ്രഹിക്കുന്നില്ല, കല്യാണം എന്നത് ജീവിതത്തിലെ ഒരു സന്തോഷം മാത്രമാണ്. അത് മാത്രമാണ് ജീവിതമെന്നും സന്തോഷമെന്നും മേഘ്ന വിൻസെന്റ് പിന്നീടൊരിക്കൽ പറഞ്ഞിരുന്നു.

More from Filmibeat

Read more about: meghna vincent
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X