കോടതി നിർദ്ദേശം, ഡിവോഴ്സിന് കാരണം അറിയേണ്ടവർക്ക് അറിയാം; തുറന്ന് സംസാരിച്ച് മേഘ്ന വിൻസെന്റ്

മേഘ്ന വിൻസെന്റിന്റെ ജീവിതത്തിലുണ്ടായ സംഭവ വികാസങ്ങൾ വലിയ വാർത്തയായിരുന്നു. ചന്ദനമഴ എന്ന സീരിയലിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു മേഘ്നയുടെ വിവാഹം. ഡോൺ ടോമി എന്നായിരുന്നു ഭർത്താവിന്റെ പേര്. നടി ഡിപിൾ റോസിന്റെ സഹോദരനാണ് ഡോൺ ‌ടോമി. വിവാഹം കഴിഞ്ഞ് കുറച്ച് കാലത്തിനുള്ളിൽ മേഘ്നയും ഡോണും വേർപിരിഞ്ഞു. പല തവണ ഇതിന് കാരണമെന്തെന്ന് അഭിമുഖങ്ങളിൽ ചോദ്യം വന്നെങ്കിലും കാരണം വ്യക്തമാക്കാൻ മേഘ്ന തയ്യാറായില്ല. ഇതേക്കുറിച്ച് സംസാരിക്കുകയാണ് മേഘ്നയിപ്പോൾ. വൺ 2 ടോക്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

കാരണം എന്താണെന്ന് വ്യക്തമായിട്ട് അറിയേണ്ടവർക്ക് അറിയാം. പിന്നെ നമുക്ക് കോടതിയുടേതായ കുറേ നിയമങ്ങളുണ്ട്. അതിനാൽ തുറന്ന് പറയാൻ പറ്റില്ല. പക്ഷെ തുറന്ന് പറയുന്നവരുമുണ്ട്. അത് ഓരോരുത്തരുടെ ഓപ്ഷനാണ്. എന്റെ ഓപ്ഷൻ പറയേണ്ട എന്നാണ്. നാളത്തേത് എനിക്കറിയില്ല. പറഞ്ഞിട്ട് എന്താണ് നടക്കാൻ പോകുന്നത്. എന്നായാലും എന്തായിരിക്കും കാരണമെന്ന് ആളുകൾക്ക് കൗതുകമുണ്ടാകും. അവർക്കറിയാൻ പറ്റും. പിന്നെ അവർക്കതൊരു കഥയാകും. അത് കൊണ്ടാണ് താൻ തുറന്ന് പറയാൻ ആ​ഗ്രഹിക്കുന്നില്ല, കല്യാണം എന്നത് ജീവിതത്തിലെ ഒരു സന്തോഷം മാത്രമാണ്. അത് മാത്രമാണ് ജീവിതമെന്നും സന്തോഷമെന്നും കരുതുന്നില്ലെന്നും മേഘ്ന വിൻസെന്റ് വ്യക്തമാക്കി.

Meghna Vincent

വിവാഹ ജീവിതത്തിൽ ഹാപ്പിയല്ലെങ്കിൽ താലി കെട്ടിയെന്നോ മാര്യേജ് സർട്ടിഫിക്കറ്റ് ഉണ്ടോയിട്ടോ ഒരു പ്രയോജനവുമില്ലെന്നും ഇന്ദു തിരുവല്ല പറയുന്നുണ്ട്. ഓരോ നിമിഷവും ചത്ത് ജീവിക്കുന്നതിൽ എന്ത് കാര്യം. ഒരു താലിയുള്ളത് കൊണ്ട് സർട്ടിഫിക്കറ്റ് കൊണ്ടോ അങ്ങനെ ജീവിക്കേണ്ട കാര്യമില്ലെന്ന് മേഘ്ന ചൂണ്ടിക്കാട്ടി. പങ്കാളിക്ക് വേണ്ട ​ഗുണങ്ങളെക്കുറിച്ചും മേഘ്ന സംസാരിച്ചു. എല്ലാ കാര്യങ്ങളും നിന്റേത്, എന്റേത് എന്ന് ചിന്തിക്കാതെ നമ്മൾ എന്ന് ചിന്തിക്കാൻ പറ്റുന്ന വ്യക്തിയാകുക എന്നതാണ് ഏറ്റവും വലിയ കാര്യം.

കാശും പണവും അല്ല, നല്ല മനുഷ്യനായിരിക്കണമെന്നും മേഘ്ന വിൻസെന്റ് ചൂണ്ടിക്കാട്ടി. മകളുടെ വിവാഹമോചനത്തെക്കുറിച്ച് മേഘ്നയുടെ അമ്മ നിമ്മിയും സംസാരിക്കുന്നുണ്ട്. വിവാഹമോചിതയാകുന്ന മകളാണ് മരിക്കുന്ന മകളേക്കാൾ നല്ലതെന്ന് നിമ്മി പറയുന്നു. മകളുടെ കാര്യത്തിലെടുത്ത ചില തീരുമാനങ്ങൾ തെറ്റായിപ്പോയെന്ന് അമ്മ തുറന്ന് പറയുന്നുണ്ട്. തെറ്റായി വരും എന്ന് വിചാരിച്ചല്ല ഒരു തീരുമാനം എടുക്കുന്നത്. തെറ്റായിപ്പോകുന്നതാണെന്നും അമ്മ പറഞ്ഞു. മകളുടെ വിവാഹമോചനത്തിൽ തനിക്കതിരെ സംസാരിച്ചത് ഒരു കുടുംബമാണ്. താനന്ന് നിശബ്ദമായിരുന്നെന്നും അമ്മ പറഞ്ഞു.

More from Filmibeat

Read more about: meghna vincent
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X