ഒന്നുകില്‍ അതില്‍ കിടന്ന് മരിക്കാം,അല്ലെങ്കില്‍ പുറത്ത് വന്ന് സന്തോഷായിട്ട് ജീവിക്കാം: മേഘ്ന
ചന്ദനമഴ സീരിയലിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം പ്രിയങ്കരിയായി മാറിയ താരമാണ് മേഘ്‌നാ വിന്‍സെന്റ്. വിവാഹ ശേഷം കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കിയ താരം അടുത്തിടെയായിരുന്നു മുന്‍ ഭര്‍ത്താവില്‍ നിന്നും വേര്‍പിരിഞ്ഞത്. പരസ്പര സമ്മതത്തോടെയാണ് പിരിഞ്ഞതെന്നും വിവാഹബന്ധത്തിന് കേവലം ഒരുവര്‍ഷത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂവെന്നും മേഘ്‌നയുടെ മുന്‍ഭര്‍ത്താവ് ഡോണ്‍ വ്യക്തമാക്കിയിരുന്നു.

തുടര്‍ന്ന് ഡോണിന്റെ രണ്ടാം വിവാഹം അടുത്തിടെ നടന്നിരുന്നു. വളരെ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം നടന്നത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമാവുകയും ചെയ്തിരുന്നു. വിവാഹ മോചന ശേഷം യൂടൂബ് ചാനല്‍ ആരംഭിച്ചുകൊണ്ടായിരുന്നു മേഘ്‌ന വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്.
മേഘ്‌ന സ്റ്റുഡിയോ ബോക്‌സ് എന്ന പേരിലുളള ചാനലിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത്തവണ ഒരു കഥയാണ് നടി ചാനലിലൂടെ അവതരിപ്പിക്കുന്നത്. ജീവിതത്തിലെ തിരിച്ചടികളെ, ചതികളെ എങ്ങനെ നേരിടണമെന്ന് പറഞ്ഞുതരുന്ന ഒരു മോട്ടിവേഷണല്‍ വീഡിയോ ആണ് മേഘ്‌ന വിന്‍സെന്റ് യൂടുബില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. "ജീവിതത്തില്‍ നമ്മള്‍ മറ്റുളളവരെ വിശ്വസിക്കും. വളരെ ചുരുക്കം ചിലര്‍ ആ വിശ്വാസം സംരക്ഷിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകും.
പക്ഷേ വേറെ ചിലര്‍ നമ്മുടെ വിശ്വാസവും സ്‌നേഹവും മുതലെടുത്ത് നമ്മളെ ഒരു കുഴിയില്‍ തളളിയിട്ട് അവര്‍ അവരുടെ കാര്യം നോക്കി പോകും. അതുപോലെ കുഴിയില്‍ വീണവര്‍ക്ക് മുന്നില്‍ രണ്ട് വഴികളാണുളളത്. ഒന്നുകില്‍ അതില്‍ കിടന്ന് മരിക്കാം. അല്ലെങ്കില്‍ പുറത്ത് വന്ന് സന്തോഷമായിട്ട് ജീവിക്കാം. നിങ്ങള്‍ക്കുണ്ടാകുന്ന വേദനകളും അപമാനവും ചവിട്ടുപടികളാക്കി എഴുന്നേറ്റ് വന്ന് നിങ്ങള്‍ക്കിഷ്ടമുളളത് പോലെ ജീവിച്ച് കാണിക്കണം, സാധിക്കും. മേഘ്‌ന വിന്‍സെന്റ് തന്റെ പുതിയ വീഡിയോയില്‍ പറഞ്ഞു.
മേഘ്‌നയുടെ പുതിയ വീഡിയോ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. മുന്‍പ് ഒരു ഡാന്‍സ് വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു മേഘ്‌ന വിന്‍സെന്റ് എത്തിയത്. ഇതിനും മികച്ച വരവേല്‍പ്പായിരുന്നു ലഭിച്ചത്. ഒപ്പം പാചകപരീക്ഷണ വീഡിയോകളും മേഘ്‌ന തന്റെ യുടൂബ് ചാനലില്‍ പങ്കുവെച്ചിരുന്നു.


Click it and Unblock the Notifications