»   » ചന്ദനമഴയിലെ പാവം അമൃതയുടെ പ്രീ വെഡ്ഡിങ്ങ് വിഡിയോ വൈറലാവുന്നു, വിഡിയോ കാണൂ!!

ചന്ദനമഴയിലെ പാവം അമൃതയുടെ പ്രീ വെഡ്ഡിങ്ങ് വിഡിയോ വൈറലാവുന്നു, വിഡിയോ കാണൂ!!

Posted By: Nihara
Subscribe to Filmibeat Malayalam

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരം മേഘ്‌ന വിന്‍സന്‍റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരമാണ്. ഏപ്രില്‍ 30 നാണ് താരത്തിന്റെ വിവാഹം. എന്‍ഗേജ്‌മെന്റ് ചിത്രങ്ങളും വിഡിയോയും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചന്ദനമഴ സീരിയലിലൂടെയാണ് മേഘ്‌ന ആരാധക മനസ്സില്‍ ഇടം നേടിയത്.

ചന്ദനമഴയില്‍ നിന്നും താരത്തെ പുറത്താക്കിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. അഹങ്കാരവും തലക്കനവും വര്‍ധിച്ച താരത്തിനെ സീരിയലില്‍ നിന്നും പുറത്താക്കിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിച്ചത്. എന്നാല്‍ സീരിയലില്‍ നിന്നും അവധിയെടുക്കുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി മേഘ്‌ന പിന്നീട് രംഗത്തുവന്നതോടെയാണ് ആരാധകര്‍ക്ക് സമാധാനമായത്.

ആരാധകരെ ഞെട്ടിച്ചുകൊണ്ട് മേഘ്‌നയുടെ പിന്‍മാറ്റം

ചന്ദനമഴ സീരിയയിലെ അമൃതയായി തിളങ്ങി നില്‍ക്കുന്നതിനിടയിലാണ് മേഘ്‌ന അവധിയെടുത്തിട്ടുള്ളത്. ഏപ്രില്‍ 30 നാണ് ഇവരുടെ വിവാഹം നിശ്ചയിട്ടുള്ളത്. നടിയും സുഹൃത്തുമായ ഡിമ്പിള്‍ റോസിിന്റെ സഹോദരനാണ് മേഘ്‌നയെ വിവാഹം ചെയ്യുന്നത്. ഇരുവരുടെയും എന്‍ഗേജ്‌മെന്റ് ഒരേ വേദിയില്‍ വെച്ചാണ് നടത്തിയിരുന്നത്. ചന്ദനമഴ സീരിയലില്‍ നിന്നുള്ള അമൃതയുടെ പിന്‍മാറ്റം പ്രേക്ഷകര്‍ക്ക് ഞെട്ടലുളവാക്കിയിരുന്നു. യഥാര്‍ത്ഥ കാരണം വ്യക്തമാക്കി മേഘ്‌ന രംഗത്ത് വന്നതോടെയാണ് ആരാധകര്‍ക്ക് സമാധാനമായത്.

മൂന്നു മാസത്തിനു ശേഷം തിരിച്ചുവരും

പ്രേക്ഷകരുടെ പ്രിയതാരം മേഘ്‌ന വിവാഹത്തിനു വേണ്ടിയാണ് സീരിയലില്‍ നിന്നും അവധിയെടുത്തത്. മൂന്ന് മാസത്തെ അവധിക്ക് ശേഷം തിരിച്ചു വരുമെന്ന് താരം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വിവാഹത്തിനു മുന്‍പുള്ള പ്രീ വെഡ്ഡിങ്ങ് വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

വൈറലായി പ്രീ വെഡ്ഡിങ്ങ് വിഡിയോ

ചന്ദനമഴ ഫെയിം മേഘ്‌ന വിന്‍സെന്റിന്റെ പ്രീ വെഡ്ഡിങ്ങ് വിഡിയോ ഇതിനോടകം തന്നെ കോടിക്കണക്കിന് പേരാണ് കണ്ടത്. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരത്തിന്റെ പ്രി വെഡ്ഡിങ്ങ് വിഡിയോ നിമിഷങ്ങള്‍ക്കകമാണ് വൈറലായത്.

ഡിമ്പിളിന്റെ സഹോദരന്‍ ഇനി മേഘ്‌നയ്ക്കു സ്വന്തം

സിനിമ സീരിയല്‍ താരം ഡിമ്പിള്‍ റോസിന്റെ സഹോദരനും ഡ്രീം ക്രിയേഷന്‍സ് എന്ന സ്ഥാപനത്തിന്റെ സിഇഒയുമായ ഡോണ്‍ ടോണിയാണ് മേഘ്‌നയുടെ ജീവിതപങ്കാളി. ഏപ്രില്‍ 30നാണ് ഇവരുടെ വിവാഹം.

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വിഡിയോ കാണാം

സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്ന മേഘ്ന വിന്‍സന്‍റിന്‍റെ പ്രീ വെഡ്ഡിങ്ങ് വിഡിയോ കാണാം.

English summary
Meghna Vincent Pre wedding video getting Viral in Social Media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam