ഇവാന്‍ തോമസ് ഡോണ്‍; ആദ്യത്തെ കണ്‍മണിക്കൊപ്പം ഡോണും ഡിവൈനും
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി ഡിംപിള്‍ റോസ്. വിവാഹ ശേഷം അഭിനയത്തില്‍ അത്ര സജീവമല്ലാത്ത താരം സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുണ്ട്. കഴിഞ്ഞ വര്‍ഷമായിരുന്നു നടിയുടെ സഹോദരന്‍ ഡോണ്‍ ടോണിയുടെ രണ്ടാം വിവാഹം നടന്നത്. നടി മേഘ്‌നാ വിന്‍സെന്റുമായുളള വിവാഹ മോചന ശേഷമാണ് ഡോണ്‍ വീണ്ടും വിവാഹം കഴിച്ചത്. കോട്ടയം സ്വദേശിയായ ഡിവൈന്‍ ക്ലാരയെ ആണ് ഡോണ്‍ ജീവിത സഖിയാക്കിയത്.

തൃശ്ശൂരില്‍ വെച്ച് നടന്ന ലളിതമായ വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്. അതേസമയം ഈ വര്‍ഷം ജനുവരി 21നാണ് ഇവര്‍ക്ക് കുഞ്ഞ് പിറന്നത്. കുഞ്ഞിന് ഇവാന്‍ തോമസ് ഡോണ്‍ എന്നാണ് ഡോണും ഡിവൈനും പേരിട്ടത്. കുഞ്ഞിനൊപ്പമുളള ദമ്പതികളുടെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഡിംപിളും ഡോണുമായിരുന്നു തങ്ങളുടെ കുടുംബത്തിലെ പുതിയ സന്തോഷം സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്.
ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍
ബിസിനസുകാരനാണ് ഡിംപിള്‍ റോസിന്റെ സഹോരന്‍ ഡോണ്‍. മേഘ്‌ന വിന്‍സെന്റുമായുളള വിവാഹത്തിന് ശേഷമാണ് ഡോണ്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. പിന്നീട് ഇവരുടെ വിവാഹ മോചനവും വാര്‍ത്തകളില്‍ ഇടംപിടിച്ചു. ജീവിതത്തിലുണ്ടായ പ്രതിസന്ധികള്‍ക്ക് ശേഷം ഇപ്പോള്‍ ഡിംപിള്‍ റോസിന്റെയും ഡോണിന്‌റെയും കുടുംബം സന്തോഷത്തിലാണ്. വിവാഹ മോചന ശേഷം ചെന്നെെയിലായിരുന്നു മേഘ്‌ന സ്ഥിരതാമസമാക്കിയത്.
Recommended Video
ചന്ദനമഴയ്ക്ക് ശേഷം സീരിയലുകളില്‍ അധികം നടിയെ പ്രേക്ഷകര്‍ കണ്ടിരുന്നില്ല. മേഘ്‌നാ സ്റ്റുഡിയോ ബോക്‌സ് എന്ന പേരില്‍ യൂടൂബ് ചാനല്‍ തുടങ്ങിയിരുന്നു താരം. യൂടൂബിലൂടെയാണ് അടുത്തിടെ നടി വീണ്ടും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്. നടി എന്നതിലുപരി നര്‍ത്തകി കൂടിയാണ് മേഘ്‌ന വിന്‍സെന്റ്. മുന്‍പ് നിരവധി സ്റ്റേജ് ഷോകളില്‍ നൃത്തം അവതരിപ്പിച്ച് നടി എത്തിയിരുന്നു.


Click it and Unblock the Notifications