മേഘ്‌നയുടെ തിരിച്ചുവരവ്, പുതിയ പരമ്പര എപ്രില്‍ 19 മുതല്‍, നായകനായി ഷാനവാസ്

By Midhun Raj

ചന്ദനമഴയിലെ അമൃതയായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് മേഘ്‌ന വിന്‍സെന്റ്. എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത പരമ്പര നടിയുടെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായിരുന്നു. 2010ല്‍ മിനിസ്‌ക്രീന്‍ രംഗത്തെത്തിയ മേഘ്‌നയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം കൂടിയായിരുന്നു ചന്ദനമഴയിലെ അമൃത. മലയാളത്തിന് പുറമെ തമിഴ് സീരിയലുകളിലും അഭിനയിച്ച താരമാണ് നടി. വിവാഹ ശേഷം കുറച്ചുനാള്‍ അഭിനയ രംഗത്തുനിന്നും വിട്ടുനിന്നിരുന്നു മേഘ്‌ന.

ഗ്ലാമറസ് ചിത്രങ്ങളുമായി ജാക്വലിന്‍, പുതിയ ചിത്രങ്ങള്‍ കാണാം

നടി ഡിംപിള്‍ റോസിന്‌റെ സഹോദരന്‍ ഡോണ്‍ ടോണി ആയിരുന്നു മേഘ്‌നയെ വിവാഹം കഴിച്ചത്. എന്നാല്‍ ഇവരുടെ വിവാഹജീവിതം അധികാലം നീണ്ടുനിന്നില്ല. 2019ല്‍ മേഘ്‌നയും ഡോണും വിവാഹ മോചിതരാവുകയായിരുന്നു. അതേസമയം വിവാഹമോചിതയായ ശേഷം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായിരുന്നു മേഘ്‌ന. തന്‌റെ യൂടൂബ് ചാനലിലൂടെയാണ് വിശേഷങ്ങള്‍ പങ്കുവെച്ച് നടി എത്തിയിരുന്നത്.

സീരിയലുകള്‍ക്ക് പുറമെ സിനിമകളിലും നടി അഭിനയിച്ചിരുന്നു.

സീരിയലുകള്‍ക്ക് പുറമെ സിനിമകളിലും നടി അഭിനയിച്ചിരുന്നു. അടുത്തിടെയാണ് മേഘ്‌നയുടെ പുതിയ പരമ്പരയെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. സീ കേരളം ചാനലില്‍ സംപ്രേക്ഷണത്തിന് ഒരുങ്ങുന്ന മിസിസ് ഹിറ്റ്‌ലര്‍ ആണ് മേഘ്‌നയുടെതായി വരുന്ന പുതിയ സീരിയല്‍. സീത പരമ്പരയിലൂടെ ശ്രദ്ധേയനായ ഷാനവാസ് ഷാനുവാണ് സീരിയലില്‍ മേഘ്‌നയുടെ നായകനായി എത്തുന്നത്.

മിസിസ്റ്റ് ഹിറ്റ്‌ലറിന്‌റെ പ്രൊമോ

മിസിസ് ഹിറ്റ്‌ലറിന്‌റെ പ്രൊമോ വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. സീരിയലില്‍ കണിശക്കാരനായ ഡികെ ആയി ഷാനവാസും കൃസൃതിക്കാരി ജ്യോതിയായി മേഘ്‌ന വിന്‍സെന്റും എത്തുന്നു. വേറിട്ടൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് മേഘ്‌നയുടെ പുതിയ സീരിയല്‍ എത്തുന്നത്. ഷാനവാസിനും മേഘ്‌നയ്ക്കുമൊപ്പം പൊന്നമ്മ ബാബുവാണ് പരമ്പരയില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

എപ്രില്‍ 19മുതല്‍ രാത്രി 8.30മുതലാണ്

എപ്രില്‍ 19മുതല്‍ രാത്രി 8.30മുതലാണ് മിസിസ് ഹിറ്റ്‌ലര്‍ ചാനലില്‍ സംപ്രേക്ഷണം ആരംഭിക്കുക. രണ്ട് സ്വഭാവമുളള കഥാപാത്രങ്ങളായാണ് പരമ്പരയില്‍ മേഘ്‌നയും ഷാനവാസും എത്തുന്നത്. ഷാനവാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‌റെ ജീവിതത്തിലേക്ക് മേഘ്‌ന വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് പരമ്പരയില്‍ കാണിക്കുക. പതിവ് കണ്ണീര്‍ കഥാപാത്രങ്ങളില്‍ നിന്നുംമാറി ഇത്തവണ ഒരു ബോള്‍ഡ് ആയ റോളിലാണ് മേഘ്‌ന എത്തുന്നതെന്നാണ് മിസിസ് ഹിറ്റ്‌ലറിന്‌റെതായി പുറത്തുവന്ന പ്രൊമോയില്‍ നിന്നും ലഭിക്കുന്ന സൂചന.

2010ല്‍ സ്വാമി അയ്യപ്പന്‍ എന്ന

2010ല്‍ സ്വാമി അയ്യപ്പന്‍ എന്ന പരമ്പരയിലൂടെയായിരുന്നു മേഘ്‌ന മിനിസ്‌ക്രീന്‍ രംഗത്ത് എത്തിയത്. തുടര്‍ന്ന് സീരിയലുകളില്‍ നായികയായും സഹനടിയായുമെല്ലാം മേഘ്‌ന വിന്‍സെന്റ് എത്തി. കൃഷ്ണ പക്ഷ കിളികള്‍ എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിലെത്തിയത്. തുടര്‍ന്ന് കയല്‍ എന്ന തമിഴ് സിനിമയിലും അഭിനയിച്ചിരുന്നു മേഘ്‌ന വിന്‍സെന്റ്.

Read more about: meghna vincent
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X