ഒരു കുടുംബമാണ് എന്നെക്കുറിച്ച് മോശമായി പറഞ്ഞത്, മകൾ ഡിവോഴ്സായപ്പോൾ, ഇനി അവൾ തീരുമാനിക്കണം: മേഘ്നയുടെ അമ്മ

നടി മേഘ്ന വിൻസെന്റിന്റെ വിവാഹമോചനം വലിയ വാർത്തയായതാണ്. നടി ഡിംപിൾ റോസിന്റെ സഹോദരൻ ഡോൺ ടോണിയെയാണ് മേഘ്ന വിവാഹ ചെയ്തത്. കുറച്ച് കാലം മാത്രമേ ഈ ബന്ധം നിലനിന്നുള്ളൂ. ഡോൺ ടോണി ഇന്ന് മറ്റൊരാളെ വിവാഹം ചെയ്ത് കുടുംബ ജീവിതം നയിക്കുന്നു. വിവാഹ മോചനത്തിന് കാരണമായി പല അഭ്യൂഹങ്ങളും വന്നിരുന്നു. വിവാഹമോചനത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് മേഘ്നയും മേഘ്നയുടെ അമ്മയും. വൺ 2 ടോക്സുമായുള്ള അഭിമുഖത്തിലാണ് ഇരുവരും സംസാരിച്ചത്.

മകളുടെ കാര്യത്തിൽ ചില തീരുമാനങ്ങളെടുത്തത് തെറ്റായിപ്പോയെന്ന് തോന്നിയിട്ടുണ്ട്. ഇങ്ങനെയൊക്കെയാകും എന്ന് വിചാരിച്ചല്ലല്ലോ ഒരു തീരുമാനം എടുക്കുന്നത്. ഇപ്പോഴാണെങ്കിലും എന്റെ മോൾക്ക് തെറ്റായി വരും എന്ന് വിചാരിച്ചല്ല ഒരു തീരുമാനം എടുക്കുന്നത്. തെറ്റായിപ്പോകുന്നതാണ്. വിവാഹമോചിതയാകുന്ന മകളാണ് മരിക്കുന്ന മകളേക്കാൾ നല്ലതെന്നാണ്. മകളുടെ കാര്യത്തിൽ താൻ ഇമോഷണലാണെന്നും മേഘ്നയുടെ അമ്മ പറയുന്നുണ്ട്.

Meghna Vincent

അവൾ ഇന്ന് ബിസിനലസിലുൾപ്പെടെ നന്നായി മുന്നോട്ട് പോകുന്നു. എന്നേക്കാൾ ഇന്റലിജന്റാണ്. ഇവളെ കണ്ട് കുറേ ഞാൻ പഠിക്കുന്നുണ്ട്. അക്കാര്യത്തിൽ ഞാൻ തൃപ്തയാണ്. പിന്നെ ഞാനാ​ഗ്രഹിക്കുന്ന കാര്യം അവൾക്കൊരു കുടുംബ ജീവിതമാണ്. മകൾക്ക് വീണ്ടുമൊരു വിവാഹം വേണമെന്ന് ആ​ഗ്രഹിക്കുന്നുണ്ട്. എല്ലാ അമ്മമാരും അങ്ങനെയാണ്. ഞാൻ അവൾക്ക് സമയം കൊടുത്തിട്ടുണ്ട്.

വിവാഹമാണ് വിജയം എന്ന് ഞാൻ പറയില്ല. ജീവിതത്തിലെ ഒരു ഘട്ടമാണ്. നമ്മളായിട്ട് ഒരു കാര്യം നടത്തി ഇങ്ങനെയായി. ഇനി അവളാണ് തീരുമാനിക്കേണ്ടതെന്നും മേഘ്നയുടെ അമ്മ പറഞ്ഞു. ഇതേക്കുറിച്ച് മേഘ്നയും സംസാരിച്ചു.ഒരു പ്ലാനിം​ഗും ഇല്ല. കുടുംബമായി സെറ്റിൽ ചെയ്യണമെന്ന് എല്ലാ മനുഷ്യന്റെയും ആ​ഗ്രഹമല്ലേ. ഇപ്പോൾ ഒരു പ്ലാനുമില്ല. ചിലപ്പോൾ നാളെത്തന്നെ ആകാം, അടുത്ത മാസം ആകാം, അല്ലെങ്കിൽ ചിലപ്പോൾ ജീവിതത്തിൽ അതുണ്ടായെന്ന് വരില്ലെന്നും മേഘ്ന പറഞ്ഞു.

Meghna Vincent

ലിവിം​ഗ് ടു​ഗെദർ ലെെഫ് തെരഞ്ഞെടുക്കുമോ എന്ന ചോദ്യത്തിനും മേഘ്ന മറുപടി നൽകി. അത് ഓരോരുത്തരുടെ ഇഷ്ടമാണ്. വിവാഹ ജീവിതത്തിൽ ഹാപ്പിയല്ലെങ്കിൽ താലി കെട്ടിയെന്നോ മാര്യേജ് സർട്ടിഫിക്കറ്റ് ഉണ്ടോയിട്ടോ ഒരു പ്രയോജനവുമില്ല. ഓരോ നിമിഷവും ചത്ത് ജീവിക്കൽ. ഒരു താലിയുള്ളത് കൊണ്ട് സർട്ടിഫിക്കറ്റ് കൊണ്ടോ അങ്ങനെ ജീവിക്കേണ്ട കാര്യമില്ല. എല്ലാ കാര്യങ്ങളും നിന്റേത്, എന്റേത് എന്ന് ചിന്തിക്കാതെ നമ്മൾ എന്ന് ചിന്തിക്കാൻ പറ്റുന്ന വ്യക്തിയാകുക എന്നതാണ് ഏറ്റവും വലിയ കാര്യം.

കാശും പണവും അല്ല, നല്ല മനുഷ്യനായിരിക്കണം. അല്ലാതെ ഇത്ര പവന്റെ താലിയോ രജിസ്റ്ററിലെ ഒപ്പോ എന്നിവയിലൊന്നും അത്ര വലിയ കാര്യമില്ല. കാരണം ഞാൻ അങ്ങനെ ജീവിച്ചിട്ട് ആ ഒരു ഫീൽ എനിക്ക് കിട്ടിയിട്ടില്ലെന്നും മേഘ്ന പറഞ്ഞു. മകളുടെ വിവാഹമോചനത്തിൽ തന്നെ കുറ്റപ്പെടുത്തിയവരെക്കുറിച്ച് മേഘ്നയുടെ അമ്മ സംസാരിച്ചു. എന്നെ പറ്റി വളരെ മോശമായാണ് അന്ന് പറഞ്ഞത്. ഒരു കുടുംബമാണ് പറഞ്ഞത്. പക്ഷെ എല്ലാവരും ഏറ്റെടുത്തൊന്നുമില്ല. ഞാനന്ന് ഒന്നും പറഞ്ഞില്ല. നിശബ്ദമായിരുന്നു. നിശബ്ദതയ്ക്ക് ഒരുപാട് അർത്ഥങ്ങളുണ്ടെന്നും മേഘ്നയുടെ അമ്മ പറഞ്ഞു.

എല്ലാവരെയും പോലെയുള്ള ഇമോഷനുകൾ നമുക്കുമുണ്ട്. ഞാനൊക്കെ അടിപൊളിയായി കരയും. ചില സമയത്ത് വീട്ടിലെ പട്ടി മോങ്ങുന്നത് പോലെ മോങ്ങും. അതെല്ലാവരെയും കാണിച്ച് കൊണ്ട് ന‌ടക്കേണ്ട കാര്യമില്ല. ഞാൻ കരയുന്നത് പുറത്താരും കാണുന്നതിൽ താൽപര്യമില്ലാത്തയാളാണ് താനെന്നു മേഘ്ന പറഞ്ഞു. തകർന്ന് പോകുമ്പോൾ മറ്റ് വഴികളില്ലാതെ സ്വയം എഴുന്നേൽക്കുമെന്നും മേഘ്ന പറയുന്നുണ്ട്. തൂണുണ്ടെങ്കിലല്ലേ നമുക്ക് ചാരാൻ പറ്റൂ. അല്ലെങ്കിൽ കാല് വേദനിച്ചാലും ഒട്ടും നിൽക്കാൻ പറ്റുന്നില്ലെങ്കിലും നമ്മൾ നിന്നല്ലേ പറ്റൂയെന്ന് മേഘ്നയും പറഞ്ഞു.

More from Filmibeat

Read more about: meghna vincent
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X