മേഘ്‌നയെ കാണിക്കാനോ? പ്രിയതമയ്‌ക്കൊപ്പം ഡോണ്‍ ടോണി! നാത്തൂനെ ക്യാമറയിലാക്കിയത് ഡിംപിളും!
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചിതരായ താരങ്ങളാണ് മേഘ്‌ന വിന്‍സെന്റും ഡിംപിള്‍ റോസും. അടുത്ത സുഹൃത്തുക്കളായിരുന്നു ഇവര്‍. അതിനിടയിലായിരുന്നു മേഘ്‌നയെ ഡോണ്‍ ടോണി വിവാഹം ചെയ്തത്. ഡിംപിളായിരുന്നു സഹോദരന് വേണ്ടി മേഘ്‌നയെ ആലോചിച്ചത്. ഒരുവര്‍ഷത്തിന് ശേഷം ഡോണും മേഘ്‌നയും വേര്‍പിരിയുകയായിരുന്നു. ഇവരുടെ വിവാഹമോചന വാര്‍ത്ത അടുത്തിടെയായിരുന്നു പുറത്തുവന്നത്. കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ കര്‍ശന നിയന്ത്രണങ്ങളുമുണ്ട്. സോഷ്യല്‍ മീഡിയയിലാണ് പലരും കൂടുതലും സമയം ചെലവിടുന്നത്. ഈ സമയത്ത് വിവാഹമോചന വാര്‍ത്ത വൈറലാകുന്നതിനെക്കുറിച്ച് പ്രതികരിച്ച് ഡോണും എത്തിയിരുന്നു.
പരസ്പര സമ്മതത്തോടെയാണ് തങ്ങള്‍ വേര്‍പിരിഞ്ഞതെന്നായിരുന്നു താരം പറഞ്ഞത്. ഒരുവര്‍ഷം മാത്രമേ ഒരുമിച്ച് താമസിച്ചിരുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഡോണിന്റെ പ്രതികരണം വന്നപ്പോഴും ആരാധകര്‍ കാത്തിരുന്നത് മേഘ്‌നയുടെ വാക്കുകള്‍ക്ക് വേണ്ടിയായിരുന്നു. വിവാഹമോചനവും മുന്‍ഭര്‍ത്താവിന്‍രെ പുനര്‍വിവാഹവിശേഷങ്ങളുമെല്ലാം വൈറലാവുമ്പോഴും താരം പ്രതികരിച്ചിരുന്നില്ല. അടുത്തിടെ തുടങ്ങിയ പുതിയ സംരംഭത്തില്‍ സജീവമാവുകയായിരുന്നു മേഘ്‌ന. വിവാഹചിത്രങ്ങള്‍ പങ്കുവെച്ച് ഡോണും ഡിംപിളും എത്തിയിരുന്നു. നവദമ്പതികളുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഡിംപിളാണ് സഹോദരനേയും നാത്തൂനേയും ക്യാമറയിലാക്കിയത്.
ചിത്രത്തിന് കടപ്പാട്: സമയം മലയാളം

ഡോണിന്‍റെ വിവാഹം
ലോക് ഡൗണായതിനാല്‍ ലളിതമായാണ് ഡോണിന്റെ വിവാഹം നടത്തിയത്. ഡിവൈന്‍ ക്ലാരയെയായിരുന്നു അദ്ദേഹം ജീവിതസഖിയാക്കിയത്. എല്ലാവരേയും വിവാഹത്തിന് ക്ഷണിക്കാനാവാത്തതിനെക്കുറിച്ച് പറഞ്ഞ് ഡിംപിള്‍ എത്തിയിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചും ഡോണും ഡിംപിളും എത്തിയിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു ചിത്രങ്ങള്‍ വൈറലായി മാറിയത്. ഡോണ്‍ പുനര്‍വിവാഹിതനായപ്പോഴും മേഘ്‌ന പ്രതികരിച്ചിരുന്നില്ല.

മേഘ്നയുടെ ചാനല്‍
അടുത്തിടെയായിരുന്നു മേഘ്‌ന വിന്‍സെന്റ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. നൃത്തത്തെക്കുറിച്ചും പാചകത്തെക്കുറിച്ചുമൊക്കെ പറഞ്ഞാണ് താരം എത്താറുള്ളത്. അമ്മയും അമ്മൂമ്മയുമൊക്കെ മേഘ്‌നയുടെ വീഡിയോയില്‍ ഉണ്ടാവാറുമുണ്ട്. വ്യത്യസ്തമായ പാകച പരീക്ഷണങ്ങളുമായാണ് താരം എത്തുന്നത്. വേറിട്ട ശൈലിയിലുള്ള അവതരണത്തിനാണ് തങ്ങള്‍ മാര്‍ക്കിടുന്നതെന്നും അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്ന അവസ്ഥയാണെന്നും അവര്‍ പറഞ്ഞതോടെ താരവും സന്തോഷത്തിലായിരുന്നു.
Recommended Video

പിന്തുണയില്‍ സന്തോഷം
ചന്ദനമഴയെന്ന പരമ്പരയിലൂടെയായിരുന്നു മേഘ്‌ന മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്. ദേശായി കുടുംബത്തിലെത്തിയ അമൃതയെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു ആരാധകര്‍. ഇടയ്ക്ക് അന്യഭാഷയിലേക്ക് ചേക്കേറിയപ്പോഴും മികച്ച പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്. ഇപ്പോഴത്തെ പിന്തുണ അത്ഭുതപ്പെടുത്തുന്നുവെന്നായിരുന്നു താരം പറഞ്ഞത്. ഇത്രയുമധികം സ്‌നേഹം തന്നോടുണ്ടെന്ന് കരുതിയിരുന്നില്ലെന്നും എന്താണ് പറയേണ്ടതെന്നറിയാത്ത അവസ്ഥയിലാണ് താനെന്നും മേഘ്‌ന പറഞ്ഞിരുന്നു.

വിമര്‍ശനങ്ങള്‍
പുനര്‍വിവാഹിതനായത് ഡോണാണെങ്കിലും മേഘ്‌നയ്‌ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇവരുടെ കാര്യങ്ങളെക്കുറിച്ച് അറിയാമെന്നും മേഘ്‌നയുമായി സൗഹൃദം കൂടിയതില്‍ കുറ്റബോധമൊന്നുമില്ലെന്നുമായിരുന്നു ഡിംപിള്‍ പറഞ്ഞത്. അഭിനേത്രിയായ ജീജയും ഇവരുടെ വിവാഹമോചനത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ഇതുപോലൊരു പയ്യനെ മേഘ്‌നയ്ക്ക് ഇനിയൊരിക്കലും ലഭിക്കില്ലെന്നായിരുന്നു നടി പറഞ്ഞത്. വിവാദങ്ങള്‍ അരങ്ങുതകര്‍ക്കുമ്പോഴും മേഘ്‌ന മൗനം പാലിക്കുകയായിരുന്നു.


Click it and Unblock the Notifications