അത്ര വലിയ സംഭവമൊന്നുമല്ല, എന്നിട്ടും വമ്പന്‍ തുകയ്ക്ക് യുവതാരത്തെ ടെലിവിഷനിലേക്ക് വിളിക്കുന്നു!!
ടിആര്‍പി റേറ്റ് കൂട്ടാന്‍ ചാനലുകള്‍ എന്ത് സാഹസത്തിനും തയ്യാറാണ്. അനാവശ്യമായ വിവാദങ്ങളുണ്ടാക്കിയും ടിആര്‍പി റേറ്റിങ് കൂട്ടും. അങ്ങനെ ചാനല്‍ റേറ്റ് കൂട്ടിക്കൂട്ടി പോകുകയാണ് ഹിന്ദിയില്‍ കളേഴ്‌സ് ടിവി. ബിഗ് ബോസ് എന്ന ഒറ്റ പരിപാടി തന്നെ അതിന് ധാരാളം!!
എന്നിട്ടും മതിയാവാതെ താരങ്ങളെ വമ്പന്‍ തുകയ്ക്ക് ഷോയിലേക്ക് വിളിച്ചുകൊണ്ടിരിയ്ക്കുകയാണ് ചാനല്‍. പതിനൊന്നാം സീസണ്‍ ബിഗ് ബോസിലേക്ക് ഒരു യുവതാരത്തെ ക്ഷണിച്ചത് വന്‍ തുകയ്ക്കാണ്.

മേരി ആഷിഖി തും സെ ഹി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശക്തി അറോറയ്ക്കാണ് ക്ഷണം ലഭിച്ചത്. ആഴ്ചയില്‍ 20 ലക്ഷം രൂപ നല്‍കാം എന്ന് വാഗ്ദാനം നല്‍കിയാണത്രെ ക്ഷണം.
കളേഴ്‌സ് ചാനലിലെ ജനപ്രീതി നേടിയ ഝലക് ദിഖലാ ജാ എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനാണ് ശക്തി. മേരി ആഷിഖി തും സെ ഹി എന്ന ചിത്രത്തിലൂടെയും ശക്തിയ്ക്ക് ജനപ്രീതി ലഭിച്ചിട്ടുണ്ട്. ഇത് മുതലെടുക്കാനാണ് ചാനലിന്റെ ശ്രമം. എന്നാല്‍ ഇതുവരെ താരം ഇതിനോട് പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications