വിവാഹം കഴിഞ്ഞതോടെ മുകേഷേട്ടന്റെ സ്വഭാവം മാറി! രസകരമായ വെളിപ്പെടുത്തലുമായി മേതില്‍ ദേവിക
നടന്‍ മുകേഷിന്റെ ആലോചന വന്നതിനെ കുറിച്ചും വിവാഹത്തിന് ശേഷം അദ്ദേഹത്തിന് വന്ന മാറ്റങ്ങളെ കുറിച്ചുമെല്ലാം തുറന്ന് പറയുകയാണ് മേതില്‍ ദേവികയിപ്പോള്‍. കൈരളിയിലെ ജെബി ജംഗ്ഷന്‍ എന്ന പരിപാടിയ്ക്കിടെയായിരുന്നു വിവാഹം നടന്ന സമയത്തെ കാര്യങ്ങള്‍ താരപത്‌നി വെളിപ്പെടുത്തുന്നത്.
'മുകേഷിന്റെ പെങ്ങളും ഭര്‍ത്താവും കൂടിയായിരുന്നു ദേവികയുടെ വീട്ടില്‍ പ്രൊപ്പോസലുമായി വന്നത്. അത് കൊണ്ട് ഷോ യില്‍ സഹോദരി സന്ധ്യ രാജേന്ദ്രന്‍ നാത്തൂനോട് ഒരു ചോദ്യവുമായി എത്തിയിരുന്നു. കൈരളി ചാനലില്‍ ഒരു പരിപാടിയ്ക്ക് ജഡ്ജ് ആയി എത്തിയതോടെയാണ് ദേവികയെ ആദ്യം കാണുന്നത്. അവിടെ നിന്നും സീരിയസായി കാര്യങ്ങള്‍ പറഞ്ഞ് മാര്‍ക്ക് ഇടുന്ന ദേവികയോട് വലിയ ബഹുമാനം തോന്നി. ആ ഒരു സീരിയസ് ഇഷ്ടപ്പെട്ടതോടെ ദേവികുയടെ ആരാധികയായി മാറി.

പിന്നീട് വീട്ടില്‍ ഒരു ആലോചന നടക്കുമ്പോള്‍ ആദ്യം തോന്നിയ പേര് ദേവികയുടേതായിരുന്നു. അങ്ങനെയാണ് മുകേഷിന് വേണ്ടിയുള്ള ആലോചനയുമായി എത്തിയത്. കലാപരമായി എല്ലാം അറിയുന്ന ആളാണെന്നുള്ള നിലയ്ക്ക് എന്റെ സഹോദരന് ഏറ്റവും നന്നായി ചേരുന്ന നല്ലൊരു പങ്കാളി ആയിരിക്കുമെന്ന് കരുതി. വളരെ സീരിയസ് ആയിട്ടുള്ളൊരു ആളായതിനാല്‍ അദ്ദേഹവും കുറച്ച് സീരിയസ് ആവുമെന്ന് കരുതിയാണ് ഞാന്‍ ആലോചനയുമായി പോവുന്നത്.
പക്ഷേ കല്യാണം കഴിഞ്ഞിട്ട് ദേവികയുടെ സീരിയസ് എന്ന കാര്യം ഞാന്‍ കണ്ടിട്ടില്ല. ഏറ്റവുമധികം പൊട്ടിച്ചിരിക്കുകയും തമാശ പറയുന്ന ആളെയുമാണ് ഞാന്‍ കണ്ടത്. മറിച്ച് മുകേഷേട്ടന്‍ വളരെ സീരിയസ് ആയി. ഉറക്കത്തില്‍ അദ്ദേഹം അറിയാത്ത പല നാട്യശാസ്ത്രത്തിലെയും വാക്കുകള്‍ പറയുന്നുണ്ടെന്നാണ് അറിയുന്നത്. അവന്‍ എന്തൊക്കെയോ പറയുന്നുണ്ട്.

ഒന്നും മനസിലാകുന്നില്ലെന്നാണ് അമ്മയൊക്കെ പറയുന്നത്. ഇരുവരും നേര്‍ വിപരിതമായി. അതിന്റെ പിന്നിലെ കാര്യമെന്താണെന്നായിരുന്നു സഹോദരി ചോദിച്ചത്. കുറേ വര്‍ഷം മുന്‍പ് മുകേഷേട്ടന്‍ എന്തായിരുന്നോ അതാണ് ഞാനിപ്പോള്‍. അതിന്റെ ടെന്‍ഷനായിരിക്കാം അദ്ദേഹത്തിന്. ഞാന്‍ പൊതുവേ സീരിയസ് ആണെങ്കിലും ഒരുപാട് വ്യത്യസ്തകളുണ്ട്. മുകേഷേട്ടന്റെ തമാശ തന്നെയാണ് എന്നെയും ആദ്യം ആകര്‍ഷിച്ചത്. എങ്ങനെയൊക്കെ ആണെങ്കിലും കാര്യത്തോട് അടുക്കുമ്പോള്‍ മനസാക്ഷിയുള്ള ആളാണെന്ന് ദേവിക പറയുന്നു.


Click it and Unblock the Notifications











