മേതിൽ ദേവിക പോയതിന് ശേഷം മുകേഷിന് തിരിച്ചടിയോ, ചാനൽ ഷോയിൽ നിന്ന് ഒഴിവാക്കിയതായി റിപ്പോർട്ട്

മലയാളി പ്രേക്ഷകർ ഏറെ ഞെട്ടലോടെയാണ് നടൻ മുകേഷിന്റേയും നർത്തകി മേതിൽ ദേവികയുടേയും വേർപിരിയൽ വാർത്ത ശ്രവിച്ചത്. എട്ട് വർഷത്തെ വിവാഹ ജീവിതമാണ് ഇരുവരും അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്. മേതിൽ ദേവികയാണ് വേർപിരിയുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയത്. എന്നാൽ മുകേഷ് ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

mukesh

ഒരു ഓൺലൈൻ മാധ്യമമാണ് ഇതുസംബന്ധമായ വാർത്ത ആദ്യം പുറത്ത് വിട്ടത്. റിപ്പോർട്ട് വലിയ ചർച്ചയായതിനെ തുടർന്ന് മേതിൽ ദേവിക തന്നെ വാർത്ത ശരിവെച്ച് രംഗത്ത് എത്തുകയായിരുന്നു. വിവാഹമോചന വാർത്ത പുറത്ത് വന്നിതിന് പിന്നാലെ മുകേഷിനെതിരെ ഗുരുതര ആരോപണം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ പ്രചരിക്കുന്ന ആരോപണങ്ങൾ ശരിയല്ലെന്നും മുകേഷ് നല്ല മനുഷ്യനാണെന്നും ദേവിക പറഞ്ഞിരുന്നു.

ചാനലിൽ നിന്ന്  ഒഴിവാക്കി

താരങ്ങളുടെ വിവാഹമോചന വാർത്ത ചർച്ചയാകുമ്പോൾ മുകേഷിനെതിരെ മറ്റൊരു റിപ്പോർട്ട് കൂടി പുറത്ത് വരുകയാണ്. വിവാഹമോചനത്തെ തുടർന്നുളള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നടനെ പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണെന്നാണ്. സീ ഹിന്ദുസ്ഥാനാണ് ഇതുസംബന്ധമായ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. നേരത്തെ ചിത്രീകരണം ആരംഭിച്ച പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിൽ നിന്നാണ് നടനെ ഒഴിവാക്കിയിരിക്കുന്നത്. നാല് എപ്പിസോഡുകൾ വരെ ചിത്രീകരിച്ചിരുന്നു.

 ബഡായി ബംഗ്ലാവ്

അതേസമയം മുകേഷ് തന്നെ ചാനലുമായുളള കരാർ ഒഴിവാക്കിയെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മുകേഷ്. മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇടയിൽ നടന്റെ റേറ്റിങ്ങ് കുറഞ്ഞുവെന്നും ചാനലുകൾക്കിടയിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. അതേസമയം ഇതിനെ കുറിച്ചുള്ള കൃത്യമായ വിവരം പുറത്ത് വന്നിട്ടില്ല. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഷോയായിരുന്നു ഏഷ്യനെറ്റ് അവതരിപ്പിച്ച ബഡായി ബംഗ്ലാവ്. മുകേഷിനോടൊപ്പം രമേഷ് പിഷാരടി, ആര്യ, ധർമ്മജൻ എന്നിവരും ഷോയിലുണ്ടായിരുന്നു. ടോക്ക് ഷോയായിരുന്നു ഇത്. കൊല്ലം എംഎൽഎ ആയതിന് ശേഷമാണ് പരിപാടി നിർത്തി വയ്ക്കുന്നത്. പിന്നീട് മറ്റൊരു താരത്തെ വെച്ച് ഈ പരിപാടി തുടർന്നിരുന്നില്ല. പുതിയ റിയാലിറ്റി ഷോയുടെ വിവരങ്ങൾ നിലവിൽ ചാനൽ വ്യക്തമാക്കിയിട്ടില്ല.

ചിരിയോ ചിരി ബംബർ ചിരി

നടൻ മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന 'ചിരിയോ ചിരി ബംബർ ചിരി' എന്ന പരിപടിയിൽ അതിഥിയായി എത്തുന്നു എന്നുള്ള വാർത്ത പ്രചരിച്ചിരുന്നു. റേറ്റിങ്ങിൽ ആദ്യ സ്ഥനാത്ത് നിൽക്കുന്ന റിയാലിറ്റി ഷോയാണ് ചിരിയോ ചിരി. മുകേഷ് അതിഥിയായി എത്തുന്ന എപ്പിസോഡിന്റെ പ്രെമോയും പുറത്ത് വന്നിരുന്നു. ഓണം എപ്പിസോഡ് ആണെന്നാണ് സൂചന. ബിഗ് ബോസ് താരം സാബു, നടി മഞ്ജുപിള്ള, നസീർ സക്രാന്തി എന്നിവരാണ് പരിപാടിയിൽ ജഡ്ജസായി എത്തുന്നത്. നിലവിൽ മികച്ച പ്രേക്ഷക സ്വീകാര്യയുളള റിയാലിറ്റി ഷോയാണിത്.

വിവാഹമോചനത്തെ കുറിച്ച്  മേതിൽ  ദേവിക

വിവാഹമോചന വാർത്ത പുറത്ത് വന്നതിന് പിന്നാലെ നടനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് ബന്ധം വേർപിരിയുന്നതെന്നും വിവാഹമോചനം വിവാദമാക്കേണ്ടെന്നും ദേവിക മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വിവാഹമോചന ഹർജി നൽകിയത് തന്റെ ഭാഗത്ത് നിന്നാണ്. വേർപിരിയാനുളള തീരുമാനമെടുത്ത സന്ദർഭം വളരെ പ്രയാസകരമായ ഘട്ടമാണ്. സമാധാനപരമായി അത് മറികടക്കാൻ എല്ലാവരും അനുവദിക്കണമെന്നു വേർപിരിയൽ വാർത്ത ശരിവെച്ച് കൊണ്ട് ദേവിക മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

വിവാഹമോചനത്തെ കുറിച്ച് സരിത

ആദ്യ ഭാര്യയായ നടി സരിതയുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് മുകേഷ് 2013 ൽ ദേവികയെ വിവാഹം കഴിക്കുന്നത്. 2011 ലാണ് നടി സരിതയുമായുള്ള ബന്ധം നിയമപരമായി വേർപിരിയുന്നത്. അതേസമയം മുകേഷും ദേവികയുമായുള്ള വിവാഹമോചനത്തെ കുറിച്ച് സരിത പ്രതികരിച്ചിട്ടില്ല. വിവാഹമോചനത്തെ കുറിച്ച് ഇപ്പോഴൊന്നും പ്രതികരിക്കാനില്ലെന്നാണ് നടി പറഞ്ഞത്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ ഇക്കാര്യം വെളിപ്പെടുത്തിയത്. താനുമായുളള ബന്ധം നിയമപരമായി പിരിയാതെയാണ് മുകേഷ് മേതിൽ ദേവികയെ വിവാഹം ചെയ്തതെന്നും, അത് മാത്രമാണ് ഇപ്പോഴും പറയാനുള്ളതെന്നും നടി പറഞ്ഞിരുന്നു.

Recommended Video

Methil Devika confirms & opens up on her divorce with Mukesh
മുകേഷ് നല്ല ഭർത്താവ്

മുകേഷ് നല്ല മനുഷ്യനാണെന്നും സ്നേഹിക്കാൻ അറിയാവുന്ന ആളാണെന്നും ദേവിക പറഞ്ഞിരുന്നു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത് എന്നാൽ ജീവിതത്തിൽ നല്ലൊരു ഭർത്താവ് ആയിരുന്നില്ലെന്നും പറഞ്ഞിരുന്നു. ഒരുമിച്ചുള്ള കുടുംബജീവിതം നല്ലത് പോലെ കൊണ്ട് പോകാൻ സാധിച്ചില്ല. എട്ടുവര്‍ഷം ഒരുമിച്ച് ജീവിച്ചിട്ടും അദ്ദേഹത്തെ എനിക്ക് മനസ്സിലാക്കാന്‍ പറ്റിയില്ല. ഇനി മനസ്സിലാക്കാന്‍ പറ്റുമെന്നും തോന്നുന്നില്ല. രണ്ട് പേരുടെ ആശയങ്ങള്‍ തമ്മില്‍ യോജിച്ച് പോകുന്ന സാഹചര്യമല്ല എന്ന് തോന്നിയതിനാലാണ് ബന്ധം പിരിയുന്നതെന്നും മേതില്‍ ദേവിക പറഞ്ഞിരുന്നു.

More from Filmibeat

Read more about: methil devika mukesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X