ടോപ് സിംഗറിനെക്കുറിച്ച് എംജി ശ്രീകുമാര്‍, 24 പേരെയും ഒരുപോലെയാണ് കണ്ടത്, ആരേയും കരയിപ്പിച്ചിട്ടില്ല
അടുത്തിടെയായിരുന്നു ടോപ് സിംഗര്‍ റിയാലിറ്റി ഷോയുടെ ഫിനാലെ നടന്നത്. സീതാലക്ഷ്മിയായിരുന്നു വിജയിയായത്. പരിപാടിയിലെ വിധിനിര്‍ണ്ണയവുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നുവന്നത്. ഇത് തന്റെ ജോലിയെപ്പോലും ബാധിച്ചുവെന്ന് എംജി ശ്രീകുമാര്‍ പറയുന്നു. 40 വര്‍ഷമായി താനുണ്ടാക്കിയെടുത്ത സല്‍പ്പേരിനെപ്പോലും ബാധിക്കുന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉന്നയിച്ചായിരുന്നു ഒരുവിഭാഗമെത്തിയത്. അവര്‍ക്കെതിരെ താന്‍ പരാതി നല്‍കിയിരുന്നുവെന്നും ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.
വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷമാണ് ഇക്കാര്യത്തില്‍ ഞാന്‍ തെറ്റുകാരനല്ലെന്ന് അവര്‍ മനസ്സിലാക്കിയതെന്ന് എംജി ശ്രീകുമാര്‍ പറയുന്നു.
ഇന്നേവരെ നാൽപ്പത് വർഷത്തോളമായി പ്രേക്ഷകരുടെ പിന്തുണ കൊണ്ട് ജീവിച്ചു പോകുന്ന ഒരു എളിയ കലാകാരൻ ആണ് ഞാൻ. ഒരുപാട് റിയാലിറ്റി ഷോകളിൽ ജഡ്ജായി ഞാൻ ഇരുന്നിട്ടുണ്ട്. ഇന്നുവരെയും ഞാൻ അതിൽ പങ്കെടുക്കുന്ന ഒരാളോടും ഒരു പക്ഷാപാതവും കാണിച്ചിട്ടേയില്ലെന്ന് അദ്ദേഹം പറയുന്നു. ടോപ് സിംഗര്‍ ഫിനാലെ കഴിഞ്ഞതിന് ശേഷമായാണ് ഒരുവിഭാഗം ആളുകള്‍ എംജി ശ്രീകുമാറിനെ വിമര്‍ശിച്ചെത്തിയത്.
കൂടാതെ ഷോയിൽ പങ്കെടുത്ത 24 പേരെയും താൻ ഒരേ പോലെയാണ് സ്നേഹിച്ചത് എന്നും, ആരോടും വേർതിരിവ് കാണിച്ചില്ലെന്നും എംജി പറയുന്നു. ഒരാളുടെ കണ്ണുനീർ പോലും ആ ഫ്ലോറിൽ വീഴാൻ അനുവദിച്ചിട്ടില്ലെന്നും ഇനിയും അത് അങ്ങനെ ആകും എന്നും എംജി ശ്രീകുമാർ പറയുന്നു. തന്‍റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് പ്രതികരിച്ചത്.

Recommended Video
ഞാൻ സ്ഥിരം പ്രേക്ഷകയാരുന്നു ടോപ് സിംഗറിന്‍റെ. ചേട്ടന് ഓരോ കുട്ടികളോടുമുള്ള സ്നേഹം നല്ല രീതിയിൽ ഓരോ എപ്പിസോഡ് കാണുന്ന പ്രേക്ഷക എന്ന നിലയിൽ എനിക്ക് അറിയാമെന്നായിരുന്നു ഒരാള്‍ കമന്‍റിട്ടത്. ഞങ്ങളുടെ സ്നേഹവും പിന്തുണയും ചേട്ടന് എന്നും ഉണ്ടാകും. ഈ മേഖലയിൽ എന്നല്ല എല്ലായിടത്തും ഇതൊക്കെ തന്നെ അവസ്ഥ. സാറിനെ വിമർശിച്ചുകൊണ്ട് വീഡിയോഇട്ടതിന്റെ താഴെ സപ്പോര്‍ട്ട് ചെയ്ത അതെ ആളുകൾ ഈ വീഡിയോയുടെ മുന്നിൽ വന്നും പിന്തുണയ്ക്കും.മറ്റുള്ളവരെ കരിവാരി തേക്കുന്നത് ഒരു ഹരമായി കൊണ്ട് നടക്കുന്നവരോട് പറഞ്ഞിട്ട് കാര്യമില്ലെന്നായിരുന്നു വേറൊരാള് പറഞ്ഞത്.


Click it and Unblock the Notifications











