ബാങ്കില്‍ ജോലി ചെയ്തിരുന്ന ആളാണ് താന്‍; അധികമാര്‍ക്കും അറിയാത്ത രഹസ്യം വെളിപ്പെടുത്തി എംജി ശ്രീകുമാര്‍
ചിരിക്കുടുക്ക എന്ന വിളിപ്പേരിലാണ് ഗായകന്‍ എംജി ശ്രീകുമാര്‍ അറിയപ്പെടുന്നത്. നൂറ് കണക്കിന് സൂപ്പര്‍ഹിറ്റ് പാട്ടുകള്‍ പാടിയിട്ടുള്ള പ്രശ്‌സത ഗായകന്‍ ആണെങ്കിലും ഇപ്പോള്‍ അവതാരകന്റെ കൂടി റോള്‍ നിര്‍വഹിക്കുകയാണ്. അമൃത ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പറയാം നേടാം എന്ന ചാറ്റ് ഷോ യുടെ അവതാരകന്‍ എംജിയാണ്. സിനിമയിലും ടെവിഷനിലുമുള്ള താരങ്ങളെ കൊണ്ട് വന്ന് അവരുമായി വിശേഷങ്ങള്‍ പറയുകയും ചോദ്യം ചോദിക്കുകയും ചെയ്യുന്ന പരിപാടിയാണിത്.

ബിഗ് ബോസ് താരങ്ങളായ അഡോണി ടി ജോണും സന്ധ്യ മനോജും അതിഥികളായി പറയാം നേടാം എന്ന പരിപാടിയില്‍ വന്നിരുന്നു. അതിലൊരു എപ്പിസോഡിലാണ് സ്വകാര്യ ജീവിതത്തിലെ കാര്യങ്ങളെ കുറിച്ചുള്ള സംസാരം ഉണ്ടായത്. അതിഥികളോട് വ്യക്തി ജീവിതത്തിലെ കാര്യങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ അഡോണിയുടെ പ്രണയത്തെ കുറിച്ചാണ് സന്ധ്യ പറഞ്ഞത്. ഇതിനിടയില്‍ തന്റെ നാടായ മുണ്ടക്കയത്തെ കുറിച്ചും അഡോണി സംസാരിച്ചു. നാടിനെ കുറിച്ചുള്ള താരത്തിന്റെ വര്‍ണനയ്ക്ക് ഇടയിലാണ്, തനിക്കും ആ നാടിനും തമ്മിലൊരു പഴയ ബന്ധമുണ്ടെന്ന് എംജി ശ്രീകുമാര്‍ പറയുന്നത്.

''മുണ്ടക്കയം എന്ന പ്രകൃതി രമണീയമായ സ്ഥലം എനിക്ക് ഒരിക്കലും മറക്കാന്‍ ആകില്ലെന്ന് പറഞ്ഞാണ് എംജി സംസാരിച്ച് തുടങ്ങിയത്. കാരണം ഞാന്‍ ലിബിയയില്‍ പോയി വന്ന ശേഷം ബാങ്ക് ടെസ്റ്റ് എഴുതുകയും അത് പാസ് ആവുകയും ചെയ്തിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാന്‍വാന്‍കൂറിന്റെ ടെസ്റ്റാണ് എഴുതിയത്. അന്ന് എന്റെ ആദ്യ പോസ്റ്റിങ് മുണ്ടക്കയം ആയിരുന്നു. ഞാന്‍ ഏകദേശം ഒന്നര, രണ്ടുവര്‍ഷത്തോളം മുണ്ടക്കയത്ത് ഉണ്ടായിരുന്നു എന്നാണ് ഗായകന്‍ പറയുന്നത്.

ഇത് ഞങ്ങളുടെ നാട്ടുകാര്‍ക്ക് ഒരു സര്‍പ്രൈസ് ന്യൂസ് ആയിരിക്കും എന്നാണ് എംജിയുടെ വാക്കുകള്‍ക്ക് മറുപടിയായി അഡോണി പ്രതികരിച്ചത്. ഇങ്ങോട്ട് വന്നപ്പോള്‍ തന്നെ സാറിനെ തന്റെ നാട്ടുകാര്‍ അന്വേഷിച്ചിരുന്നു എന്നും അഡോണി സൂചിപ്പിച്ചു. മുണ്ടക്കയത്തെ നാട്ടുകാര്‍ക്ക് തന്റെ ആശംസകള്‍ എന്നാണ് ഗായകന്‍ പറയുന്നത്. പിന്നീട് തങ്ങള്‍ തമ്മില്‍ സംസാരിക്കുന്ന വിഷയങ്ങളെ കുറിച്ചാണ് അഡോണിയും സന്ധ്യയും സംസാരിച്ചത്.
Recommended Video

ഇതിനിടയിലാണ് തന്റെ പ്രണയത്തെ കുറിച്ച് അഡോണി പറഞ്ഞത്. അവന് നല്ലൊരാള്‍ ഉണ്ടായിരുന്നു എന്ന് സന്ധ്യ ഇടയില്‍ കയറി പറഞ്ഞിരുന്നു. എല്ലാ സത്യങ്ങളും അങ്ങനെ വിളിച്ച് പറയല്ലേ എന്നാണ് താരം പെട്ടെന്ന് പറഞ്ഞത്. ഇഷ്ടപെടുന്ന ഒരാള്‍ ഒപ്പം ഉണ്ടെന്നുള്ള കാര്യം അഡോണി നിഷേധിച്ചില്ലെങ്കിലും അതാരാണെന്ന് വെളിപ്പെടുത്തിയില്ല. സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത കാര്യങ്ങള്‍ തന്റെ ജീവിതത്തില്‍ നടക്കുന്നതിലെ സന്തോഷവും അഡോണി പങ്കുവെച്ചു.


Click it and Unblock the Notifications











