ലേഖയ്ക്ക് വേണ്ടി ജനിച്ചത്! ഒരു നോട്ടത്തില്‍ എല്ലാം മനസിലാക്കും! ഇഷ്ടമല്ലാത്തത് ഒരേയൊരു കാര്യം: എംജി
എംജി ശ്രീകുമാറും ലേഖയും പ്രണയിച്ച് ഒന്നായവരാണ്. ലിവിംഗ് റ്റുഗദറിന് ശേഷമായിരുന്നു ഇവരുടെ വിവാഹം. തുടക്കത്തിലെ അതേ പോലെ തന്നെയാണ് ഞങ്ങളിപ്പോഴുമെന്ന് ഇരുവരും പറഞ്ഞിരുന്നു. ആനീസ് കിച്ചണിലേക്ക് അതിഥികളായി എത്തിയപ്പോള്‍ പങ്കുവെച്ച വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ലേഖയുമായി പ്രണയത്തിലായതിനെക്കുറിച്ചും, ഒന്നിച്ചുള്ള ജീവിതത്തെക്കുറിച്ചും, തന്റെ മ്യൂസിക് ലൈഫിനെക്കുറിച്ചുമെല്ലാം എംജി സംസാരിച്ചിരുന്നു. എംജിയുടെ കഴിവാണ് പാട്ട് . പാട്ടിനൊന്നും ഞാന്‍ പറഞ്ഞ് കൊടുക്കേണ്ടതില്ല. ഡ്രസിംഗിലൊക്കെ സജഷന്‍സ് കൊടുക്കാറുണ്ട് എന്നായിരുന്നു ലേഖ പറഞ്ഞത്.
കാണുന്ന കാലം മുതലേ ഫാഷനബിളാണ്. സിംപിള്‍ ആന്‍ഡ് എലഗന്റാണ് ലേഖ ചേച്ചി എന്നായിരുന്നു ആനി പറഞ്ഞത്. അതാണോ ചേട്ടന് ഇഷ്ടമായതെന്ന് എംജിയോട് ചോദിച്ചിരുന്നു. അത് മാത്രമല്ല, വേറെയും കാര്യങ്ങളുണ്ട്. പോസിറ്റീവ്‌സിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പോസിറ്റീവ്‌സേയുള്ളൂ. നെഗറ്റീവ് എന്ന് പറഞ്ഞാല്‍ ഡിപ്ലോമാറ്റിക്കല്ല. നമ്മള്‍ വളരെ ടെന്‍ഷനായിട്ട് വന്നിരിക്കുമ്പോള്‍ ഇവള്‍ ഉള്ള കാര്യം പറയും. അപ്പോള്‍ പെട്ടെന്ന് ഷോര്‍ട്ടെംപേര്‍ഡാവും. അതൊക്കെ കുറച്ചുനേരം കഴിയുമ്പോള്‍ അങ്ങ് പോവും. എന്തിനാണ് വഴക്കുണ്ടാക്കിയതെന്ന് മറന്നുപോവും.

ഡ്രസിന്റെ കാര്യത്തില്‍ സെലക്ടീവാണ്. അവള്‍ എടുത്തത് ആദ്യം കാണുമ്പോള്‍ എനിക്ക് ഇഷ്ടമാവില്ല. പിന്നെ അത് ഇട്ട് പുറത്തൊക്കെ പോവുമ്പോഴും, ഫോട്ടോ ഇടുമ്പോഴുമൊക്കെയാണ് കൊള്ളാമല്ലോ എന്ന് തോന്നാറുള്ളത്. എന്നെ ഒരുപാട് ഇഷ്ടമാണ് ലേഖയ്ക്ക്. ലേഖയില്‍ ഏറ്റവും ഇഷ്ടമുള്ളത് ഒറ്റവാക്കില്‍ പറഞ്ഞാല്‍ അതാണ്. എന്നെ ഒരു നോട്ടത്തില്‍ തന്നെ അവള്‍ക്ക് മനസിലാവും. 45 വര്‍ഷമായി ഞാന്‍ ഈ ഫീല്‍ഡിലുണ്ട്. ഇന്നുവരെ എനിക്ക് മാനേജറില്ല. സാധാരണഗതിയില്‍ താരങ്ങള്‍ക്കും, പാട്ടുകാര്‍ക്കുമെല്ലാം മാനേജര്‍മാരുണ്ടാവാറുണ്ട്. എന്ന് പറഞ്ഞാല്‍ അവള്‍ മാനേജൊന്നും ചെയ്യുന്നില്ല. സപ്പോര്‍ട്ടേയുള്ളൂ. ഞാന്‍ നോക്കിക്കഴിഞ്ഞാല്‍ തന്നെ എന്തുപറ്റി എന്ന് ചോദിക്കും. ഒരു മൂവ്‌മെന്റില്‍ എന്നെ മനസിലാക്കും.
ജന്മനാല്‍ എനിക്ക് കിട്ടിയതാണ് പാട്ട്. ഞാന്‍ മ്യൂസിക് അക്കാദമയില്‍ പോയി പഠിച്ചിട്ടില്ല. എന്റെ ചേട്ടന്റെയും, ചേച്ചിയുടെയും കാലില്‍ തഴമ്പുണ്ട്. ഇരുന്ന് പഠിച്ചതിന്റെ. എനിക്ക് അങ്ങനെ പോവേണ്ടി വന്നിട്ടില്ല. ചെറുപ്പത്തില്‍ തന്നെ എന്തെങ്കിലും പറഞ്ഞ് തന്നാല്‍ അതുപോലെ പാടാന്‍ പറ്റുമായിരുന്നു. ആ കുടുംബത്തില്‍ ജനിച്ചതിന്റെ അനുഗ്രഹമാണ്. അച്ഛന്‍ ദാസേട്ടന്റെ സമകാലീനരായിരുന്നു. അവരൊക്കെ പെട്രോമാക്‌സിന്റെ വെളിച്ചത്തില്‍ നിന്നാണ് പാടിയിരുന്നത്. ഹാര്‍മോണിസ്റ്റ് കൂടിയായിരുന്നു അച്ഛന്‍. അന്ന് മൈക്കില്ലായിരുന്നു. അത്രയും ശബ്ദത്തിലായിരുന്നു പാടിയത്.
അമ്മയ്ക്ക് 40 വയസുള്ളപ്പോഴാണ് ഞാന്‍ ജനിക്കുന്നത്. ഇത് വേണ്ട എന്ന് വെച്ചതായിരുന്നു. പിന്നെ എങ്ങനെയോ ഞാന്‍ ഇവിടെയെത്തി. ഒരുപക്ഷേ, ഇവള്‍ക്ക് വേണ്ടിയാവും. അച്ഛന്‍ അഡ്വക്കറ്റാണ്. അമ്മയും ചേച്ചിയുമൊക്കെ പാട്ടുകാരാണ്. ഞാന്‍ പണ്ട് പാടുമായിരുന്നു. ഇത്രയും നന്നായി പാടുന്നൊരാള്‍ കൂടെയുള്ളപ്പോള്‍ പാടാന്‍ മടിയാണ്. അനുഭവങ്ങളാണ് എന്നെ ബോള്‍ഡാക്കി മാറ്റിയത്. നോ പറയേണ്ടിടത്ത് നോ എന്ന് തന്നെ പറഞ്ഞിരിക്കും. അവര്‍ക്ക് ഇഷ്ടമാവുമോ, അവരെന്ത് വിചാരിക്കും അങ്ങനെയൊന്നും ചിന്തിക്കാറില്ല എന്നുമായിരുന്നു ലേഖ പറഞ്ഞത്.


Click it and Unblock the Notifications