For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുൻ പോൺ താരം മിയ ഖലീഫ ബിഗ് ബോസിലേക്ക്; ചരിത്രം കുറിക്കുമെന്ന് കരുതിയവരോട് ഇന്ത്യയില്‍ കാല് കുത്തില്ലെന്ന് നടി

  |

  ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിയാണ് സണ്ണി ലിയോണ്‍. പോണ്‍ സിനിമകളില്‍ അഭിനയിച്ചതിന് ശേഷം അതുപേക്ഷിച്ച് സിനിമയിലേക്ക് എത്തിയതായിരുന്നു നടി. സണ്ണിയെ പോലെ കേരളത്തിലടക്കം ഏറ്റവുമധികം ആരാധകരുള്ള പോണ്‍ താരമാണ് മിയ ഖലീഫ. അമേരിക്കന്‍ ലബനീസ് വംശജയായ മിയയെ കുറിച്ചുള്ള കാര്യങ്ങള്‍ ഇന്ത്യയിലും വലിയ വാര്‍ത്തയാവാറുണ്ട്.

  മുന്‍പ് മലയാളത്തില്‍ അഭിനയിക്കാന്‍ മിയ ഖലീഫ വരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇപ്പോഴിതാ ബിഗ് ബോസ് ഷോ യില്‍ മത്സരിക്കാന്‍ മിയയുടെ സാന്നിധ്യമുണ്ടാവുമെന്ന തരത്തിലുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇതോടെ ടെലിവിഷന്‍ പ്രേക്ഷകരും ഒന്ന് ആവേശത്തിലായിരിക്കുകയാണ്. വിശദമായി വായിക്കാം...

  Also Read: കല്യാണം കഴിഞ്ഞതോടെ അദ്ദേഹത്തിന്റെ സ്വഭാവം മാറി; സിനിമയെടുത്ത് അവസാനം ദാരിദ്ര്യത്തിലായി: ശാന്തി വില്യംസ്

  നടിയും മോഡലുമായ മിയ ഖലീഫയെ ഇന്‍സ്റ്റാഗ്രാമിലൂടെ ഫോളോ ചെയ്യുന്നത് റെക്കോര്‍ഡ് കണക്കിന് ആരാധകരാണ്. 27.7 മില്യണ്‍ ആരാധകരാണ് മിയയ്ക്കുള്ളത്. മിയയെ പോലൊരു നടിയ്ക്ക് ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും വലിയ നേട്ടമാണിത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബിഗ് ബോസ് ഹിന്ദിയില്‍ മത്സരിക്കാന്‍ മിയയും വരുന്നതായിട്ടാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിട്ടാവും മിയ എത്തുകയെന്നും സൂചനയുണ്ടായിരുന്നു.

  Also Read: 'കാട്ടുവഴിയിൽ വെച്ച് കനക സാരിയും ബ്ലൗസും മാറി, മൊബൈലുകൾ അന്ന് സുലഭമല്ലാത്തത് രക്ഷയായി'; ബാബു ഷാഹിർ

  സല്‍മാന്‍ ഖാന്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് ഹിന്ദിയുടെ പതിനാറാം സീസണാണ് നടക്കുന്നത്. ഇതില്‍ പങ്കെടുക്കാന്‍ മിയ താല്‍പര്യം കാണിച്ചുവെന്നും അണിയറ പ്രവര്‍ത്തകര്‍ നടിയെ സമീപിച്ചെന്നും തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് നിഷേധിച്ച് കൊണ്ട് മിയ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ബിഗ് ബോസ് എന്‍ട്രിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ട്വിറ്ററിലൂടെയാണ് മിയ ആരാധകരോട് പറഞ്ഞിരിക്കുന്നത്.

  'ഞാന്‍ ഒരിക്കലും ഇന്ത്യയില്‍ കാല് കുത്തന്‍ പോവുന്നില്ല. അതിനാല്‍ ഞാന്‍ ബിഗ് ബോസില്‍ പങ്കെടുക്കാന്‍ താല്‍പര്യം കാണിച്ചുവെന്ന് പറഞ്ഞവരെ അതില്‍ നിന്നും പുറത്താക്കണം', എന്നുമാണ് മിയ ട്വീറ്റിലൂടെ പറയുന്നത്. വളരെ കുറഞ്ഞ സമയം കൊണ്ട് മിയ ബിഗ് ബോസിലേക്ക് വരുമെന്ന് ആഗ്രഹിച്ചവര്‍ക്കെല്ലാം തിരിച്ചടിയായിരിക്കുകയാണ്. മുന്‍പും ഇന്ത്യയിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട് മിയ പറഞ്ഞ കാര്യങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ചയാക്കപ്പെട്ടിരുന്നു.

  ഈ വര്‍ഷം മിയ മരിച്ചുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ ഒരു വാര്‍ത്ത പ്രചരിച്ചിരുന്നു. മിയ ഖലീഫയുടെ ഓര്‍മ്മയില്‍ എന്ന ക്യാപ്ഷനിലാണ് അന്ന് വാര്‍ത്ത വന്നത്. ഇതോടെ അനുശോചനം രേഖപ്പെടുത്തി ആറാധകരും എത്തി. എന്നാല്‍ സംഭവം വിവാദമായതിന് പിന്നാലെ ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ടെന്ന് പറഞ്ഞ് നടി തന്നെ രംഗത്ത് വന്നു. 2020 ലും സമാനമായ രീതിയില്‍ മിയയെ കുറിച്ച് പ്രചരണം ഉണ്ടായിട്ടുണ്ട്

  ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള പോണ്‍ താരമാണ് മിയ ഖലീഫ. ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയെങ്കിലും പ്രത്യേകമായൊരു സാഹചര്യത്തില്‍ മിയ ആ കരിയര്‍ ഉപേക്ഷിക്കുകയായിരുന്നു. ഒരു തീവ്രവാദ സംഘടനയുടെ ഭീഷണിയെ തുടര്‍ന്നായിരുന്നു നടി ഇതില്‍ നിന്നും പിന്മാറുന്നത്. പിന്നീട് പങ്കാളികളുടെ കൂടെ ജീവിക്കുകയാണ് ചെയ്ത് വന്നിരുന്നത്. എന്നാല്‍ ബന്ധങ്ങളില്‍ വിള്ളല്‍ വന്നതോടെ മിയ അവരുമായി അകന്നു.

  English summary
  Mia Khalifa To Enter Bigg Boss 16 As Wild Card? Fact Behind The Viral News. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X