twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുകേഷ് ബംഗ്ലാവിലേക്ക് വരുമ്പോള്‍ ഇക്കാര്യം ഓര്‍മ്മിപ്പിക്കണം! മിഥുന് മുന്നില്‍ അപേക്ഷ! കാണൂ!

    |

    കാത്തിരിപ്പിന് വിരാമമിട്ട് അടുത്തിടെയായിരുന്നു ബഡായി ബംഗ്ലാവിന്‍രെ പുത്തന്‍ പതിപ്പെത്തിയത്. ഇടവേളയ്ക്ക് ശേഷമുള്ള വരവില്‍ മാറ്റങ്ങളും ഏറെയായിരുന്നു. പഴയ താമസക്കാരില്ലാതെയാണ് ഇത്തവണത്തെ വരവെന്ന് തുടക്കം മുതലേ തന്നെ വ്യക്തമായിരുന്നു. അമ്മായിയുടെ കല്യാണത്തോടെ ശുഭകരമായാണ് പരിപാടി തുടങ്ങിയത്. രമേഷ് പിഷാരടിയും ആര്യയും ധര്‍മ്മജനുമില്ലാതെയായിരുന്നു മംഗളകര്‍മ്മം നടത്തിയത്. സിനോജിനെയായിരുന്നു അമ്മായി വിവാഹം ചെയ്തത്. ആര്യയ്ക്കും പിഷുവിനും പകരം പുതിയ താമസക്കാരായി എത്തിയത് മിഥുന്‍ രമേഷും ഭാര്യ ലക്ഷ്മിയുമാണ്.

    ബഡായി ബംഗ്ലാവിലേക്ക് വിളിച്ചില്ല! പ്രമോ കണ്ടപ്പോഴാണ് അറിഞ്ഞത്! വെളിപ്പെടുത്തലുമായി ആര്യ!ബഡായി ബംഗ്ലാവിലേക്ക് വിളിച്ചില്ല! പ്രമോ കണ്ടപ്പോഴാണ് അറിഞ്ഞത്! വെളിപ്പെടുത്തലുമായി ആര്യ!

    ആര്‍ജെയും വിജെയുമൊക്കെയായി തിളങ്ങിയ ഇവരെ പ്രേക്ഷകര്‍ക്ക് പരിചയമാണ്. കുടുംബസമേതമുള്ള ഡബ്‌സ്മാഷ് വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. കോമഡി ഉത്സവത്തിന്‍രെ അവതാരകന്‍ കൂടിയാണ് മിഥുന്‍. മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത്തവണ ഭാര്യയ്‌ക്കൊപ്പമാണ് താനെത്തുന്നതെന്ന് അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ആദ്യ എപ്പിസോഡ് തന്നെ ഇരുവരും കുളമാക്കിയെന്നായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്. ഇപ്പോഴിതാ പുതിയ വീഡിയോയിലൂടെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് മിഥുനും ലക്ഷ്മിയും.

    പുതിയ വിശേഷം

    പുതിയ വിശേഷം

    മലയാളികള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നടനും എംഎല്‍എയുമൊക്കെയായ മുകേഷേട്ടനാണ് ബഡായി ബംഗ്ലാവിന്റെ മുതലാളി. പുള്ളിയുടെ വീട്ടില്‍ താമസിക്കുകയെന്ന് പറയുന്നത് വലിയ കാര്യമാണ്. ജനങ്ങള്‍ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന താമസക്കാരായിരുന്നു ഇവിടെയുണ്ടായിരുന്നത്. അവരോളം തന്നെ അല്ലെങ്കില്‍ അവര്‍ക്കടുത്തെങ്കിലും എത്തണമെന്നുള്ളതാണ് വലിയ വെല്ലുവിളിയെന്നും മിഥുന്‍ പറയുന്നു. വാടകയുമായി ബന്ധപ്പെട്ട് അധികം പ്രശ്‌നമൊന്നുമുണ്ടാക്കാത്തയാളാണ് മുതലാളി. പിന്നെ വീടും മാറിയിട്ടുണ്ട്.

    കോമഡി ഉത്സവം നിര്‍ത്തരുത്

    കോമഡി ഉത്സവം നിര്‍ത്തരുത്

    ഇത് പഴയ ബംഗ്ലാവല്ല, പഴയ കുടുബവുമല്ല, തുടക്കത്തില്‍ ചെറിയ പ്രശ്‌നങ്ങളൊക്കെയുണ്ടാവുമെങ്കിലും കട്ടയ്ക്ക് കൂടെ നില്‍ക്കണമെന്നും പരിപാടി ഏറ്റെടുത്തേക്കണമെന്നും മിഥുന്‍ പറഞ്ഞിരുന്നു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഫാന്‍സുള്ള പരിപാടിയാണ് കോമഡി ഉത്സവമെന്നും അത് നിര്‍ത്തരുതെന്നുമാണ് ഒരാള്‍ കുറിച്ചിട്ടുള്ളത്. ആര്യയേയും പിഷാരടിയേയും വെച്ചുള്ള താരതമ്യമാണ് പലരും നടത്തുന്നത്. അവര്‍ക്ക് പകരം പോയിട്ട് അവരുടെ ഏഴയലത്ത് പോലുമെത്താന്‍ ഇവര്‍ക്കാവില്ലെന്നും പ്രേക്ഷകര്‍ പറയുന്നു. വീഡിയോയ്ക്ക് കീഴിലായാണ് കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

    എംഎല്‍എയാണ്

    എംഎല്‍എയാണ്

    എപ്പോഴെങ്കിലും ബഡായി ബംഗ്ലാവിന്റെ മുതലാളിയെ നേരിട്ട് കാണുകയാണെങ്കില്‍ അദ്ദേഹമൊരു എംഎല്‍എയാമെന്ന കാര്യത്തെക്കുറിച്ച് കൂടി ഓര്‍മ്മിപ്പിക്കണമെന്നാണ് മറ്റൊരാള്‍ കുറിച്ചത്. മാസങ്ങളുടെ ഇടവേളയിലെങ്കിലും താന്‍ ജയിച്ച് വന്ന മണ്ഡലത്തിലെ ജനങ്ങളെ കാണാന്‍ ശ്രമിക്കൂയെന്നും അദ്ദേഹം പറയുന്നു. അടുത്ത തിരഞ്ഞെടുപ്പ് വരുമ്പോളേക്കും ഇക്കാര്യം അദ്ദേഹം കൃത്യമായി ചെയ്തിരിക്കുമെന്നാണ് മറ്റൊരാളുടെ കമന്റ്.

    കച്ചവടവും ആത്മാര്‍ത്ഥതയും തമ്മിലുള്ള വ്യത്യാസം

    കച്ചവടവും ആത്മാര്‍ത്ഥതയും തമ്മിലുള്ള വ്യത്യാസം

    ഏഷ്യാനെറ്റും ഫ്‌ളവേഴ്‌സും തമ്മില്‍ നിരവധി വ്യത്യാസമുണ്ടെന്നും കച്ചവടവും ആത്മാര്‍ത്ഥതയും കൂടുമ്പോഴാണ് കോമഡി ഉത്സവം വിജയിക്കുന്നത്. ഏഷ്യാനെറ്റ് കച്ചവടം മാത്രമാണ്. ഇനി മിഥുന്‍ രമേഷിന്‍രെ പേര് ചീത്തയായിക്കോളുമെന്നാണ് മറ്റൊരാള്‍ ചൂണ്ടിക്കാണിച്ചത്. നല്ല അവതാരകനാണെങ്കിലും ബഡായി ബംഗ്ലാവിന് മിഥുന്‍ പറ്റില്ലെന്നാണ് മറ്റൊരാളുടെ കമന്റ്.

    അപേക്ഷയാണ്

    അപേക്ഷയാണ്

    പിഷാരടി ഇല്ലാത്ത ബംഗ്ലാവില്‍ ഒരു ഓളവും ഇല്ലെന്നും ആര്യയേയും പിഷാരടിയേയും തിരിച്ചുകൊണ്ടുവരണമെന്നുമാണ് മറ്റൊരാള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ധര്‍മ്മജനും ആര്യയും പിഷവുമൊക്കെയാണ് ബംഗ്ലാവിനെ വിജയിപ്പിച്ചത്. പുതിയ ആളുകള്‍ മാത്രം പോരെന്നും പഴയ ആളുകളെ തിരിച്ചുവിളിക്കണമെന്നുമുള്ള അപേക്ഷയുമായാണ് മറ്റൊരാള്‍ എത്തിയത്.

    വീഡിയോ കാണാം

    ബഡായി ബംഗ്ലാവിലെ താമസത്തെക്കുറിച്ച് മിഥുന്‍ രമേഷും ലക്ഷ്മിയും, വീഡിയോ കാണാം.

    English summary
    Midhun Ramesh and Lakshmi shares about their experience in Badayi Bungalow
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X