മിഥുന്‍ മച്ചാന്‍ കേറി വരുന്നുണ്ട്! ബഡായി ബംഗ്ലാവ് ഇനി ഉത്സവമാവും? പുതിയ പ്രമോ വൈറല്‍! കാണൂ!
പ്രേക്ഷകമനസ്സില്‍ ചിരപ്രതിഷ്ഠ നേടിയവരായ രമേഷ് പിഷാരടിയും ആര്യയും ഇല്ലാതെ ബഡായി ബംഗ്ലാവിന്റെ പുതിയ സീസണ്‍ തുടങ്ങിയപ്പോള്‍ ആദ്യമൊന്നും ആ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ പ്രേക്ഷകര്‍ക്ക് കഴിഞ്ഞിരുന്നില്ല.ഏതൊരു കാര്യത്തെയും പോലെ തുടക്കത്തിലെ പ്രശ്‌നങ്ങളേ ഉണ്ടാവൂയെന്നും പിന്നീട് അവരെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നുമായിരുന്നു ആര്യ പറഞ്ഞത്. ആദ്യ എപ്പിസോഡിന് പിന്നാലെ തന്നെ വിമര്‍ശകരും രംഗത്തെത്തിയിരുന്നു. അണിയറപ്രവര്‍ത്തകരെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു ആരാധകരെത്തിയത്. പഴയ താമസക്കാരെക്കൂടി നിലനിര്‍ത്തണമെന്ന ആവശ്യവുമായാണ് പലരുമെത്തിയത്. സേവ് പിഷാരടി ആന്‍ഡ് ആര്യ ക്യാംപയിനുകളും നടന്നിരുന്നു. ഈ പരിപാടിയെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും വേറെവിടെപ്പോയാലും വിളിച്ചാല്‍ താന്‍ തിരികയെത്തുമെന്നുമായിരുന്നു ആര്യ പറഞ്ഞത്.
പിഷാരടിയുടെ അനുഗ്രഹത്തോടെയാണ് താന്‍ തുടങ്ങിയതെന്നും കൂടെ നിന്നേക്കണമെന്നുമായിരുന്നു മിഥുന്‍ പറഞ്ഞത്. കോമഡി ഉത്സവത്തിലേക്ക് പിഷു എത്തിയപ്പോള്‍ നേരിട്ടനുഗ്രഹവും വാങ്ങിച്ചിരുന്നു. എന്ത് വേണമെങ്കിലും ചെയ്‌തോളൂ എന്ന രസകരമായ മറുപടിയായിരുന്നു പിഷാരടി നല്‍കിയത്. മമ്മൂട്ടിയെ നായകനാക്കിയൊരുക്കുന്ന ഗാനഗന്ധര്‍വ്വന്റെ തിരക്കിലാണ് താരമിപ്പോള്‍. അതായിരിക്കാം പിഷാരടിയുടെ പിന്‍മാറ്റത്തിന് കാരണമെന്ന് നേരത്തെ തന്നെ ആരാധകര്‍ വിലയിരുത്തിയിരുന്നു. മിഥുനും ലക്ഷ്മിയും ഇനി കയറിവരുമെന്നും അവതരണ രംഗത്ത് ശ്രദ്ധേയനായ മിഥുനില്‍ ഈ റോളും ഭദ്രമായിരിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.

നാദിര്‍ഷയും നിഖില വിമലുമാണ് വരാനിരിക്കുന്ന എപ്പിസോഡില്‍ അതിഥികളായെത്തുന്നത്. മേരാനാം ഷാജിയുടെ വിശേഷങ്ങളുമായാണ് ഇവരെത്തുന്നത്. ഇത്തവണ താനല്ല പുതിയ സംഗീത സംവിധായകനാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇവര്‍ക്കിടയിലേക്ക് കുശലം പറയാനെത്തുന്ന അമ്മായിയും മനോജുമൊക്കെയുള്ള രസകരമായ രംഗങ്ങള്‍ ചേര്‍ത്തുള്ള പ്രമോ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. പ്രമോ വീഡിയോ കാണാം.


Click it and Unblock the Notifications











