ആ ഇന്‍ട്രോയാണ് പൊളിച്ചത്! മിഥുന്‍ രമേഷിന് കിട്ടിയത് ഒന്നൊന്നരപ്പണി തന്നെ! വീഡിയോ കാണൂ!
സിനിമകളുമായി മുന്നേറുന്നതിനിടയിലാണ് മിഥുന്‍ രമേഷ് മിനിസ്‌ക്രീനിലേക്കെത്തിയത്. സീരിയല്‍ രംഗത്തും ഡബ്ബിങ് മേഖലയിലും സജീവമായ താരം നേരത്തെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതനായിരുന്നു. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന കോമഡി ഉത്സവമാണ് താരം ഇപ്പോള്‍ അവതരിപ്പിക്കുന്നത്. അഞ്ഞൂറ് എപ്പിസോഡുകളും പിന്നിട്ട് വിജയക്കുതിപ്പ് തുടരുകയാണ് പരിപാടി. പരിപാടിയിലേക്കെത്തുന്നവരോട് താരം പെരുമാറുന്ന രീതിയും അവര്‍ക്ക് നല്‍കുന്ന പിന്തുണയെക്കുറിച്ചുമൊക്കെ പ്രേക്ഷകര്‍ക്ക് അറിയാവുന്നതാണ്. ഭിന്നശേഷിയുള്ളവര്‍ അവരുടെ പ്രകടനവുമായി എത്തുമ്പോള്‍ താരം കൃത്യമായ പിന്തുണ നല്‍കാറുണ്ട്. പാട്ട് തീരുന്നത് വരെ മുട്ടില്‍ നിന്ന മിഥുനെ നമ്മള്‍ ഇടയ്ക്ക് കണ്ടിരുന്നു.
മിഥുന്റെ ഭാര്യ ലക്ഷ്മിയും മകളുമൊക്കെ ഡബ്‌സ്മാഷുമായി ഇടയ്ക്ക് എത്താറുണ്ട്. താരത്തിന്റെ പിറന്നാളിന് ഭാര്യയും മകളും വേദിയിലേക്കെത്തിയിരുന്നു. മിഥുന്റെ കുടുംബത്തെക്കുറിച്ചറിയാനും ആരാധകര്‍ക്ക് പ്രത്യേക താല്‍പര്യമാണ്. ഇടയ്ക്ക് ലക്ഷ്മിക്കൊപ്പം തമിഴ് ഗാനത്തിന്റെ ഡബ്‌സ്മാഷുമായി മിഥുന്‍ എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഡബ്‌സ്മാഷ് വീഡിയോ വൈറലായിരുന്നു. ഈ വീഡിയോ തനിക്ക് പണിയായി മാറുമെന്ന് മിഥുന്‍ സ്വപ്‌നത്തില്‍പ്പോലും കരുതിയിരിക്കില്ല. അടുത്ത സെഗ്മെന്റില്‍ വരുന്ന വീഡിയോയെക്കുറിച്ച് ഗമണ്ടന്‍ ഇന്‍ട്രോയാണ് മിഥുന്‍ നല്‍കിയത്. മലയാള ഗാനം മാത്രമല്ലേ ഇതുവരെ കേട്ടിട്ടുള്ളൂ. ഇത്തവണ തമിഴ് ഗാനവുമായാണ് എത്തുന്നതും വരാന്‍ പോവുന്നയാളിനെക്കുറിച്ചുമായിരുന്നു അദ്ദേഹം വിവരിച്ചത്.

മിഥുന്റെ ആമുഖത്തിന് പിന്നാലെയായാണ് വീഡിയോ കാണിച്ചത്. തമിഴ്‌നാട്ടില്‍ വൈറലായ വളപട്ടണത്തുനിന്നുള്ള മുത്തുപാണ്ടി സെല്‍വമാളിന്റെ പ്രൊഫൈല്‍ വീഡിയോയെന്ന് പറഞ്ഞതിന് ശേഷം തന്റെയും ഭാര്യയുടെയും വീഡിയോ കണ്ടപ്പോള്‍ മിഥുനാണ് ശരിക്കും പെട്ടുപോയത്. വേദിയിലുള്ളവരും സദസ്സും ഒരുപോലെ ചിരിച്ച് മറിയുകയായിരുന്നു. വീഡിയോയ്ക്ക് ശേഷം പ്രജോദ് മിഥുനെ സല്യൂട്ട് ചെയ്തിരുന്നു. നല്ല വീഡിയോയാണ് തനിക്ക് തോന്നിയതെന്നായിരുന്നു പക്രു പറഞ്ഞത്. പരിപാടിയുടെ ഇന്‍ട്രോയാണ് പൊളിച്ചതെന്നായിരുന്നു പ്രജോദും ടിനിയും പറഞ്ഞത്. ഇത് പ്രക്ഷേപണം ചെയ്യേണ്ടെന്നും മിഥുന്‍ പറയുന്നുണ്ടായിരുന്നു. വീഡിയോ കാണാം.


Click it and Unblock the Notifications











