മിനിസ്ക്രീൻ താരം മീര മുരളീധരൻ വിവാഹിതയായി, വരൻ മനു ശങ്കർ, ചിത്രം പങ്കുവെച്ച് നടി ഗൗരി കൃഷ്ണൻ
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മീര മുരളീധരൻ. നടിയായും അവതാരകയായും ഒരുപോലെ തിളങ്ങിയ മീര വിവാഹിതയായിരിക്കുകയാണ്. എറണാകുളം സൗത്ത് ചിറ്റൂർ സ്വദേശിയായ മനുശങ്കറാണ് വരൻ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കലവൂരിൽ വെച്ചായിരുന്നു വിവാഹം. വിവാഹ ചടങ്ങിൽ സീരിയൽ മേഖലയിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തിരുന്നു. മീരയ്ക്ക് ആശംസയുമായി നടി ഗൗരി കൃഷ്ണ എത്തിയിട്ടുണ്ട്. വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് ഗൗരി മീരയ്ക്ക് ആശംസ നേർന്നത്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.

സീരിയലിൽ തിളങ്ങി നിൽക്കുമ്പോഴാണ് നടി അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള എടുക്കന്നത്. പിന്നീട് സോഷ്യൽ മീഡിയയിൽ കൂടി മാത്രമാണ് മീരയുടെ വിശേഷം പ്രേക്ഷകർ അറിഞ്ഞിരുന്നത്. അഭിനയത്തിൽ നിന്നും ഇടവേളയെടുത്തതിനെ കുറിച്ച് നടി സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. നടിയുടെ വാക്കുകൾ ഇങ്ങനെ
അഭിനയം വിട്ടു എന്ന് പറയാനാകില്ല. പക്ഷേ ഉടനെ ഒരു മടങ്ങിവരവ് ഇല്ല എന്ന് തന്നെ പറയാം. ഒറ്റ കാരണമാണ് അതിനു പിന്നിൽ പഠനം. പണ്ട് മുതൽ ഉള്ള ആഗ്രഹമാണ് ഫാഷൻ ഡിസൈനിങ് പഠിക്കണമെന്നുളളത്. അതിപ്പോൾ നടന്നു. ഇപ്പോൾ പഠന തിരക്കുകളിലാണ് ഞാൻ. എല്ലാവരും എന്നോട് ചോദിക്കുന്നുണ്ട്, ഇനി അഭിനയത്തിലേക്കില്ലേ എന്ന്, അത് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്. പ്രേക്ഷകർ എന്നെ ഇത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്ന് അറിയാൻ സാധിച്ചതിൽ", എന്നാണ് സമയം മലയാളത്തോട് മീര പ്രതികരിച്ചത്.
Recommended Video
20 ഓളം സിരിയലിലും സിനിമയിലും മീര അഭിനയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ അരുന്ധതി എന്ന സീരിയലിലാണ് അഭിനയിച്ചത്. ഇതിൽ കേന്ദ്ര കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്.


Click it and Unblock the Notifications