മകന് ഓട്ടിസം ആണ്, എഡിഎച്ച്ഡിയുണ്ട്! ഉള്ളുതൊടുന്ന വാക്കുകളുമായി മിന്നല്‍ മുരളി താരം ഷെല്ലി

By Desk

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ഷെല്ലി. കുങ്കുമപ്പൂവ് സീരിയലിലെ ശാലിനി എന്ന കഥാപാത്രമാണ് ഷെല്ലിയ്ക്ക് ജനപ്രീതി നേടി കൊടുത്തത്. ഒരു കാലത്ത് വീട്ടമ്മമാരെ ഒത്തിരി കരയിപ്പിച്ച ദുഃഖപുത്രി കഥാപാത്രമായിരുന്നു ശാലിനി. പിന്നീടും ഷെല്ലിയെ തേടി സീരയിലുകളെത്തി. സിനിമയില്‍ അഭിനയിച്ചിരുന്നുവെങ്കിലും ഷെല്ലിയ്ക്ക് ബ്രേക്ക് ലഭിക്കുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.

മിന്നല്‍ മുരളയിലെ ഉഷ എന്ന കഥാപാത്രം അവതരിപ്പിച്ചാണ് ഷെല്ലി സിനിമയിലേക്ക് തിരികെ വരുന്നത്. സിനിമ കണ്ടവരാരും ഉഷയെ മറക്കില്ല. ഷിബുവിന്റേയും ഉഷയുടേയും പ്രണയം മിന്നല്‍ മുരളിയുടെ കോര്‍ ആയിരുന്നു. ഇപ്പോഴിതാ ഷെല്ലിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.

Shelly Kishore

തന്റെ മകനെക്കുറിച്ചുള്ള ഷെല്ലിയുടെ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. തന്റെ മകന്‍ ഓട്ടിസ്റ്റിക് ആണെന്നും എഡിഎച്ച്ഡി ഉണ്ടെന്നുമാണ് ഷെല്ലി പറയുന്നത്. ഒരു സ്‌കൂളിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം.

''എനിക്കൊരു മകനുണ്ട്. അവന്‍ ഓട്ടിസ്റ്റിക് ആണ്. എഡിഎച്ച്ഡിയുണ്ട്. ഇവിടുത്തെ ഈ കുഞ്ഞുങ്ങളുടെ മാതാപിതാക്കളോട് ആണ് ആദ്യം നന്ദി പറയാനുള്ളത്. ഒരു വീടിനുള്ളില്‍ അടച്ചിടാതെ, അവരെ മാറ്റി നിര്‍ത്താതെ, അവരുടെ കഴിവ് പുറത്തു കൊണ്ടു വരാന്‍ നിങ്ങള്‍ കാണിച്ച മനസും നല്‍കിയ പിന്തുണയും അതിനായി വച്ച ചുവടുമാണ് ഏറ്റവും മികച്ച കാര്യം. തങ്ങളുടെ കുട്ടിയെ മുന്നോട്ട് കൊണ്ടു വരണം എന്ന് അവരുടെ മനസിലുള്ളതിനാലാണ്. അതിന് ആദ്യം തന്നെ അവരോട് നന്ദി പറയേണ്ടതുണ്ട്.'' ഷെല്ലി പറയുന്നു.

രണ്ടാമത് നന്ദി പറയുന്നത് ഇവരെ നോക്കുന്ന അധ്യാപകരോടാണ്. ഇത് വളരെയധികം ക്ഷമ വേണ്ടൊരു പ്രൊഫഷന്‍ ആണ്. എന്റെ മേഖല ഇതാണെന്നും ഇതാണ് എന്റെ ജീവിതത്തിന്റെ ലക്ഷ്യമെന്നുമുള്ള ചിന്തയുള്ള, ഇവരുടെ കഴിവുകള്‍ പുറത്ത് കൊണ്ടു വരാന്‍ ശ്രമിക്കുന്ന അധ്യാപകരോടാണ് നന്ദി പറയാനുള്ളത്. മൂന്നാമതായി നന്ദി പറയാനുളളത് വിദ്യാര്‍ത്ഥികളോടാണ്. നിങ്ങളെ പലരും പല പേരും വിളിക്കുന്നുണ്ട്. പക്ഷെ അതൊന്നുമല്ല നിങ്ങള്‍. നിങ്ങള്‍ നിങ്ങളുടെ വ്യക്തിത്വമാണ് കാണിക്കുന്നത്. നിങ്ങളുടെ ആത്മവിശ്വാസമാണ് ഈ കാണുന്നത്. സ്വതന്ത്രരായി ജീവിക്കാന്‍ പഠിക്കണം. അതിനുള്ള കഴിവ് നിങ്ങള്‍ക്കുണ്ട് എന്നും ഷെല്ലി പറയുന്നു.

Shelly Kishore

തിരുവനന്തപുരം ചിറയിന്‍കീഴാണ് ഷെല്ലിയുടെ സ്വദേശമെങ്കിലും പഠിച്ചതും വളര്‍ന്നതുമെല്ലാം ദുബായിലാണ്. സിവില്‍ എന്‍ജിനീയറായ അച്ഛന് അവിടെയായിരുന്നു ജോലി. പിന്നീടാണ് നാട്ടിലേക്ക് മടങ്ങി വരുന്നത്. മാസ് കമ്യൂണിക്കേഷന്‍ പഠിച്ച ശേഷം കണ്ടന്റ് റൈറ്ററായി ജോലി ചെയ്യുകയായിരുന്നു ഷെല്ലി. ഈ സമയത്താണ് താരം അഭിനയത്തിലേക്ക്കടക്കുന്നത്.

More from Filmibeat

Read more about: shelly kishore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X