മോശം ചാറ്റുകളും ലഹരി ഉപയോഗവും! കുഞ്ഞാറ്റ ഡിവോഴ്‌സായതിന് കാരണം! പിരിഞ്ഞിട്ടും സമാധാനമില്ല
കുഞ്ഞാറ്റയും അമലും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സോഷ്യല്‍മീഡിയയിലും ചര്‍ച്ചയാണ്. അടുത്തിടെയായിരുന്നു ഇരുവരും വേര്‍പിരിഞ്ഞത്. വ്‌ളോഗേഴ്‌സും ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നു. വിവിയും, ഷഫീനയുമടക്കമുള്ളവരെല്ലാം ഇവരെക്കുറിച്ച് സംസാരിച്ചിരുന്നു. കുഞ്ഞാറ്റ തന്നെയാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം. ഞാന്‍ അത്രയും അനുഭവിച്ചു എന്നായിരുന്നു അമല്‍ പറഞ്ഞത്. 2023 ല്‍ എനിക്കെതിരെ ഡിവോഴ്‌സ് പെറ്റീഷന്‍ ഫയല്‍ ചെയ്തിരുന്നു. ഞാന്‍ ഒരു സ്ത്രീക്ക് മോശമായി മെസേജ് അയച്ചു എന്ന് പറഞ്ഞാണ് കേസ് കൊടുത്തത്. അറിയാത്ത നമ്പറില്‍ നിന്ന് മെസേജ് വന്നിരുന്നു. ആരാണെന്ന് ചോദിച്ചപ്പോഴാണ് കൂടുതല്‍ ചാറ്റ് ചെയ്തത്. ഒരു ഫോട്ടോ അയച്ച് തന്നിരുന്നു. ഇത് എന്തോ പണിയാണല്ലോ എന്ന് തുടക്കത്തിലേ സംശയിച്ചിരുന്നതായി അമല്‍ പറഞ്ഞിരുന്നു. റീല്‍സിലൊന്നും കാണുന്നത് പോലെയല്ല യാഥാര്‍ത്ഥ്യം. ഒരു പെണ്‍കുട്ടിയുടെ മുഖത്ത് പോലും നോക്കാന്‍ പറ്റാത്ത രീതിയിലേക്ക് തന്നെ മാറ്റിയത് മുന്‍ഭാര്യയാണെന്നുമായിരുന്നു അമല്‍ പറഞ്ഞത്.
പൊന്നൂസിന് മോശമായി മെസേജ് അയച്ചതും വിഷയമായിരുന്നു. പൊന്നൂസ് തന്റെ നല്ല ഫ്രണ്ടാണെന്നും, ഇതേക്കുറിച്ച് അവളോട് ചോദിക്കേണ്ടതായി വന്നിട്ടില്ലെന്നുമായിരുന്നു കുഞ്ഞാറ്റ പറഞ്ഞത്. വളരെ വള്‍ഗറായി മറ്റൊരാള്‍ക്ക് മെസേജ് അയച്ചതും കൈയ്യോടെ പിടിച്ചിരുന്നു. അന്ന് ക്ഷമയൊക്കെ പറഞ്ഞതാണ്. അതിന് ശേഷം ഫാന്‍ പേജൊക്കെ നോക്കുന്നൊരു പെണ്‍കുട്ടിയോട് മോശമായി പെരുമാറി. അഞ്ചാറ് കേസ് കഴിഞ്ഞതിന് ശേഷമാണ് ഇനി ഇങ്ങനെ പോവത്തില്ല, ലഹരിയൊന്നും ഉപയോഗിക്കില്ല എന്നൊക്കെ പറഞ്ഞത്. ഞങ്ങള്‍ തമ്മില്‍ കുറച്ച് പ്രശ്‌നങ്ങളായതോടെയാണ് ഞാന്‍ എന്റെ വീട്ടിലേക്ക് പോയത്. അതിനിടയില്‍ വേറൊരു സിം എടുത്ത് മെസേജ് അയച്ചിരുന്നു. ഇപ്പോഴും പഴയത് പോലെയാണോ എന്നറിയാനായി ചെയ്തതായിരുന്നു. ലഹരിയുട ഫോട്ടോയൊക്കെ അയച്ച് തന്നിരുന്നു. അതൊക്കെ വെച്ചാണ് പെറ്റീഷന്‍ കൊടുത്തത്. കൗണ്‍സലിംഗ് സമയത്തൊക്കെ കരച്ചിലായിരുന്നു. വിശ്വാസമൊക്കെ പോയെങ്കിലും കുഞ്ഞിന് ഓര്‍ത്ത് ഞാന്‍ വീണ്ടും ഇവനോട് ഒന്നിച്ചു. അതിന് ശേഷവും പഴയത് പോലെ തന്നെ.

ഞാന്‍ ജീവിതത്തില്‍ ആകെ സ്‌നേഹിച്ചത് ഇവനെയായിരുന്നു. അവനെ തന്നെ വിവാഹം ചെയ്തു. എനി ക്ക് എക്‌സൊന്നുമില്ല. ഞാന്‍ ഡിവോഴ്്‌സ് പോസ്റ്റിട്ടപ്പോള്‍ ഒത്തിരി പേരാണ് എനിക്ക് മെസേജ് അയച്ചത്. നിങ്ങളുടെ കുടുംബം തകരേണ്ടെന്ന് കരുതിയാണ് പറയാതെയിരുന്നതെന്നായിരുന്നു അവര്‍ പറഞ്ഞത്. മോനെ കാണിക്കുന്നില്ല എന്നാണ് അവന്‍ പറയുന്നത്. കോടതിപ്രകാരം അവനെ കാണാനുള്ള അവകാശം അവന്റെ അപ്പനുണ്ട്. വന്ന് കാണാത്തത് എന്റെ പ്രശ്‌നമല്ല. രണ്ടുമാസം ചെലവിനായി അയ്യായിരം രൂപ കൊടുത്തിരുന്നു. കൊച്ചിന് എന്നോട് സ്‌നേഹമില്ല, ഇനി കാണാനും വരുന്നില്ല എന്ന് പറഞ്ഞിരുന്നു. പുള്ളി പരാതി കൊടുത്ത് കൊച്ചിന്റെ കസ്റ്റഡി എനിക്ക് തന്നതാണ്.
കൊച്ചിനെ ഞാനാണ് നോക്കുന്നത്. അവന്‍ ചെലവിനൊന്നും കൊടുക്കുന്നില്ല. കൊച്ചിന് ഒരു സാധനം പോലും വാങ്ങിക്കൊടുക്കാറുമില്ല. ഇപ്പോള്‍ കൊച്ചിനെ കാണിക്കുന്നില്ലെന്നൊക്കെ പറഞ്ഞ് കരയുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല. അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്നൊാക്കെ പറഞ്ഞ് നല്ലപിള്ളയാവാന്‍ നോക്കുന്നത് വെറുതെയാണ്. തെളിവുകളോടെയാണ് ഞാന്‍ പിടിച്ചത്. ആറ് മാസം ഗര്‍ഭിണിയായിരുന്നപ്പോള്‍ ഞാന്‍ തൂങ്ങിയതായിരുന്നു. അന്ന് മരിച്ച് പോയാല്‍ മതിയായിരുന്നു എന്ന് ചിന്തിച്ച് പോയിട്ടുണ്ട്. പ്രസവ ശേഷം കുഞ്ഞിന് വയ്യാതെയായിട്ട് ആശുപത്രിയില്‍ കൊണ്ടുപോവാന്‍ പറഞ്ഞപ്പോള്‍ ഫ്രണ്ടിനെ വിളിക്കാനാണ് അവനും അമ്മയും പറഞ്ഞത്.
ആ സമയത്ത് അവന്‍ എന്നെ അടിച്ചപ്പോള്‍ ബോധം പോയിരുന്നു. മുഖത്ത് അടിയുടെ പാടുണ്ടായിരുന്നു. വീട്ടില്‍ നടന്ന കാര്യങ്ങളൊന്നും പറയരുതെന്ന് അമ്മ പറഞ്ഞിരുന്നു. ആശുപത്രിക്കാര്‍ ചോദിച്ചപ്പോള്‍ ഞാന്‍ വീണതെന്നായിരുന്നു പറഞ്ഞത്. ഇതൊന്നുമല്ല, ഇതിലുമധികം ഞാന്‍ അനുഭവിച്ചു. ഡിവോഴ്‌സായിട്ട് ഒരു വര്‍ഷമാവാന്‍ പോവുന്നു. എന്നിട്ടും ഇതൊന്നും അവസാനിക്കുന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ സങ്കടമാണ്. ഡിവോഴ്‌സിന് ശേഷം ഞാന്‍ എങ്ങനെ ജീവിച്ചാലും നിനക്കെന്താണ് കുഴപ്പം. എനിക്ക് എന്റെ വീട്ടുകാരെ മാത്രം ബോധിപ്പിച്ചാല്‍ മതിയല്ലോ. എന്റെ കൂട്ടുകാരുടെ കൈയ്യില്‍ നിന്നും പൈസ മേടിച്ചതൊക്കെ ഞാന്‍ അറിയുന്നുണ്ട്. ഞാന്‍ കുടുംബം നോക്കുന്നുണ്ട്. കൊച്ചിനെ നോക്കുന്നുണ്ട്. ഇനി ഇവന്റെ ചെലവും കൂടെ നോക്കണോ എന്നുമായിരുന്നു കുഞ്ഞാറ്റ ചോദിച്ചത്.


Click it and Unblock the Notifications

