യുഎഇയിൽ നിന്നും ഒരു സുന്ദരി..., ബി​ഗ് ബോസിൽ മാറ്റുരയ്ക്കാൻ മിസ് ക്യൂന്‍ കേരള ഫൈനലിസ്റ്റ് സെറീന ആൻ ജോൺസണും!

മൂന്നാമത്തെ മത്സരാർഥിയും ബി​ഗ് ബോസ് ഹൗസിലേക്ക് പ്രവേശിച്ച് കഴിഞ്ഞു. കോട്ടയം സ്വദേശിനിയായ സെറീന ആൻ ജോൺസണാണ് മൂന്നാമത്തെ മത്സരാർഥിയായി എത്തിയത്. മലയാളിയാണെങ്കിൽ കൂടിയും സെറീന ജനിച്ചതും വളർന്നതുമെല്ലാം യുഎഇയിലാണ്. 2022ലെ മിസ് ക്യൂന്‍ കേരള സൗന്ദര്യ മത്സരത്തില്‍ ഫൈനലില്‍ എത്തിയതോടെയാണ് സെറീന സുപരിചിതമായ മുഖമായി മാറിയത്.

മിസ് ക്യൂന്‍ കേരള സൗന്ദര്യ മത്സരത്തില്‍ മിസ് ഫോട്ടോജനിക്കായി തെരഞ്ഞെടുക്കപ്പെട്ടതും സെറീന ആയിരുന്നു. അതിന് മുമ്പ് തന്നെ മിസ് യൂണിവേഴ്സ് യുഎഇ 2021 മത്സരത്തില്‍ സെറീന ഭാഗമായിട്ടുണ്ട്. മോഡലിങ്, അവതാരക എന്നീ മേഖലകളിലും തിളങ്ങുന്ന താരം കൂടിയാണ് സെറീന.

Cerena Ann Johnson, Bigg Boss Malayalam Season 5, Bigg Boss Malayalam, സെറീന ആൻ ജോൺസൺ, ബിഗ് ബോസ് മലയാളം സീസൺ 5, ബിഗ് ബോസ് മലയാളം

ഇരുപത്തിനാലുകാരിയായ സെറീന എച്ച് ആര്‍ മാര്‍ക്കറ്റിങില്‍ എംബിഎയുമായി ഒരു അന്താരാഷ്ട്ര കമ്പനിയില്‍ ജോലി ചെയ്യുകയാണ്. ആ ജോലിക്കിടെയാണ് മോഡലിങിലും മറ്റും സമയം കണ്ടെത്തുന്നത്.

ഡാന്‍സ്, ഡൂഡില്‍ ആര്‍ട്സ്, മോഡലിങ്, മേക്കപ്പ്, ട്രാവലിങ് ഇങ്ങനെ തന്‍റെ താല്‍പ്പര്യങ്ങള്‍ വിശാലമാണെന്നാണ് സെറീന പറയുന്നത്. സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുക്കുന്നതും വിജയിക്കുന്നതും വ്യക്തിപരമായ നേട്ടങ്ങള്‍ക്കും ആത്മവിശ്വാസങ്ങള്‍ക്കും അപ്പുറം തന്‍റെ തലമുറയ്ക്ക് മാതൃകയും പ്രചോദനവുമാകണമെന്നും സെറീന പറയുന്നു.

യുവത്വത്തിന്‍റെ പ്രസരിപ്പും മുതിര്‍ന്നവരുടെ കരുണയും അനുകമ്പയും വിട്ടുവീഴ്ചകളും നമ്മള്‍ ജീവിക്കുന്ന കാലത്തോളം മുന്നോട്ട് കൊണ്ടുപോകണം എന്നതാണ് താന്‍ ജീവിതത്തില്‍ പുലര്‍ത്തുന്ന സന്ദേശമെന്നും സെറീന കൂട്ടിച്ചേർത്തു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സെറീന. തന്‍റെ വിശേഷങ്ങള്‍ എല്ലാം തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ ലോകത്തെ അറിയിക്കാറുണ്ട്.

ഹൗസിലേക്ക് വന്നത് തന്നെ വിജയിച്ച് തിരിച്ച് പോകാനാണെന്നും അതിന് വേണ്ടി പരമാവധി പരിശ്രമിക്കുമെന്നും സെറീന പറയുന്നു. അമ്മയോടാണ് അടുപ്പം കൂടുതൽ എന്നതിനാൽ തന്നെ നൂറ് ദിവസം ഏറ്റവും കൂടുതൽ‌ മിസ് ചെയ്യാൻ പോകുന്നതെന്നും അമ്മയെയാണെന്നും സെറീന പറയുന്നു.

Cerena Ann Johnson, Bigg Boss Malayalam Season 5, Bigg Boss Malayalam, സെറീന ആൻ ജോൺസൺ, ബിഗ് ബോസ് മലയാളം സീസൺ 5, ബിഗ് ബോസ് മലയാളം

സെറീനയ്ക്ക് പുറമെ റെനീഷ റഹ്മാൻ, റിനോഷ് ജോർജ്, ശോഭ വിശ്വനാഥ് എന്നിവരാണ് ഹൗസിലേക്ക് ഇതുവരെ എത്തിച്ചേർന്നിട്ടുള്ള മത്സരാർഥികൾ. ബാറ്റിൽ ഓഫ് ദി ഒർജിനൽസ് തീ പാറും എന്നാണ് ഇത്തവണത്തെ ടാ​ഗ് ലൈൻ. ടാ​ഗ് സൂചിപ്പിക്കുന്നത് പോലെ തന്നെ കഴിഞ്ഞ വർഷങ്ങളിൽ നിന്നും വിപരീതവും തികച്ചും വ്യത്യസ്തവും തീ പാറുന്ന പോരാട്ടവും ആയിരിക്കും ബിബി 5ൽ നടക്കുകയെന്ന് ഉറപ്പാണ്. ഇക്കാര്യം ഊട്ടി ഉറപ്പിക്കുന്നതാണ് ബി​ഗ് ബോസ് ഹൗസിന്റെ ലുക്ക് പോലും.

അഞ്ചാം സീസണിലേക്ക് മലയാളം ബിഗ് ബോസ് കടക്കുമ്പോള്‍ സ്ഥിരം പ്രേക്ഷകര്‍ ഇതിനകം ശ്രദ്ധിച്ചിരിക്കാവുന്ന ഒരു കാര്യമുണ്ട്. ബിഗ് ബോസ് വേദിക്ക് സമീപത്തേക്ക് കാണികള്‍ തിരിച്ചെത്തി എന്നതാണ് ഈ സീസണിന്റെ ഏറ്റവും വലിയ പ്രത്യേകത. ഏറ്റവുമാദ്യം നടന്ന സാബുമോന്‍ അബ്ദുസമദ് വിജയിയായ സീസണില്‍ മാത്രമാണ് ഷോയുടെ അവസാനം വരെ വേദിക്ക് സമീപം കാണികള്‍ ഉണ്ടായിരുന്നത്.

കൊവിഡ് പശ്ചാത്തലത്തില്‍ 75 എപ്പിസോഡുകളില്‍ അവസാനിപ്പിച്ച രണ്ടാം സീസണില്‍ ഇടയ്ക്കുവച്ച് കൊവിഡ് സാഹചര്യത്താല്‍ തന്നെ വേദിക്ക് സമീപമുള്ള കാണികളെ ഒഴിവാക്കിയിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ ആരംഭിച്ച് അവസാനിച്ച മൂന്നാം സീസണിലും വേദിക്ക് സമീപം കാണികള്‍ ഉണ്ടായിരുന്നില്ല. അതുപോലെ തന്നെ ദില്‍ഷ പ്രസന്നന്‍ വിജയിയായ നാലാം സീസണിന്‍റേയും കാര്യം.

മൂന്ന് സീസണുകളില്‍ മാറ്റിനിര്‍ത്തിയ ലൈവ് കാണികളെയാണ് ബിഗ് ബോസ് വേദിക്ക് സമീപത്തേക്ക് തിരിച്ചെത്തിച്ചിരിക്കുന്നത്. മത്സരാര്‍ഥികളെ സംബന്ധിച്ച് ഇത് വലിയ നേട്ടമാണ്. ഇനിയുള്ള വാരാന്ത്യ എപ്പിസോഡുകളില്‍ മോഹന്‍ലാല്‍ മത്സരാര്‍ഥികളുമായി സംവദിക്കുമ്പോള്‍ പുറത്ത് അവര്‍ക്കുള്ള പ്രേക്ഷക പിന്തുണ ഈ കാണികളുടെ പ്രതികരണങ്ങളിലൂടെ മനസിലാക്കാനാവും.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X