15 വർഷമായി ഒരുമിച്ച് ഒരേ തോണിയിൽ! 4 വർഷം കഴിഞ്ഞാൽ ഡിവോഴ്സ് എന്നായിരുന്നു പ്രവചനം! ആ മഹാന് നന്മ മാത്രം വരണേ
മിഥുന്‍ ജയരാജും ഭാര്യ ഇന്ദുവും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. റിയാലിറ്റി ഷോകളിലും, ചാനല്‍ പരിപാടികളിലുമായി സജീവമാണ് ഇരുവരും. സോഷ്യല്‍മീഡിയയിലൂടെയായും വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. വിവാഹ ജീവിതം 15 വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. ആ സന്തോഷമായിരുന്നു പുതിയ പോസ്റ്റിലൂടെയായി പങ്കുവെച്ചത്. എന്നും ഇതുപോലെയിരിക്കട്ടെ. എല്ലാവിധ ആശംസകളും. ദൈവാനുഗ്രഹത്തോടെ മുന്നോട്ട്, തുടങ്ങി നിരവധി പേരാണ് ഇവര്‍ക്ക് ആശംസ അറിയിച്ചിട്ടുള്ളത്. കുടുംബസമേതമുള്ള മനോഹരമായ ചിത്രങ്ങളും അദ്ദേഹം കുറിപ്പിനൊപ്പമായി ചേര്‍ത്തിരുന്നു.
15 വർഷം ആയി ഒരുമിച്ച് ഒരേ തോണിയിൽ ഉള്ള യാത്ര. വലിയ കൊടുങ്കാറ്റുകൾ പലതും വന്നു. മുങ്ങാതെ പിടിച്ചു നിന്നു ഇത്രേം കാലം. ഇനീം കുറെ കാലം ദൂരം പോകാനുണ്ട് .തുടങ്ങിയ ഇടത്തു നിന്നും ഒരുപാട് മുന്നോട്ട് എത്തി രണ്ടാളും. വീഴാതെ തളരാതെ കാത്തതിന്. എന്നെ വിശ്വസിച്ച് കൂടെ കൂടിയതിനും, സപ്പോർട്ട് ചെയ്തതിനും, സുഹൃത്തായിരിക്കുന്നതിനും നന്ദി ഇന്ദു. 4 വർഷം കഴിഞ്ഞാൽ ഡിവോഴ്സ് ആവും എന്ന് പറഞ്ഞ ആ ജ്യോതിഷിയെ ഒന്ന് കാണണം എന്തായാലും. 4 വർത്താനം പറയണം അയാളോട്. ( ആ മഹാന് നന്മ മാത്രം വരണേ എന്റെ ഭഗവാനേ) എന്നായിരുന്നു മിഥുൻ കുറിച്ചത്.

മ്യൂസിക് അറിയുന്ന, ഇഷ്ടപ്പെടുന്നൊരാളാണ് ഇന്ദു. അങ്ങനെയൊരാളെ ജീവിത പങ്കാളിയായി കിട്ടിയതില്‍ ഒത്തിരി സന്തോഷം. ഇതാണ് നമ്മുടെ മാര്‍ഗം, ഈ വഴിയിലൂടെ തന്നെ മുന്നോട്ട് പോവാമെന്ന് അവള്‍ പറയുമ്പോള്‍ സന്തോഷമാണ് തോന്നാറുള്ളത്. ഏറ്റവും വലിയ സപ്പോര്‍ട്ട് സിസ്റ്റ് എന്ന് പറയുന്നത് ഫാമിലി തന്നെയാണെന്ന് മിഥുന്‍ പറഞ്ഞിരുന്നു. അഭിമുഖങ്ങളിലെല്ലാം അദ്ദേഹം ഇന്ദുവിനെക്കുറിച്ച് വാചാലനാവാറുണ്ട്. സ്റ്റേജ് ഷോകള്‍ ആസ്വദിച്ചാണ് ചെയ്യാറുള്ളത്. ആളുകളുടെ കൂവല്‍ ആയാലും, കൈയ്യടിയായാലും, ആളുകളുടെ പ്രതികരണം നോക്കി പാടാന്‍ ഇഷ്ടമാണ്.
റിയാലിറ്റി ഷോയിലൂടെ വന്നതാണ് ഞാന്‍. എന്റെ അനുഭവങ്ങളാണ് കണ്ടസ്റ്റന്റുകളോട് പറഞ്ഞ് കൊടുക്കാറുള്ളത്. എങ്ങനെ പിടിച്ചുനില്‍ക്കാം എന്നൊക്കെ പറഞ്ഞ് കൊടുക്കാറുണ്ട്. ഇങ്ങനെ പ്രാക്ടീസ് ചെയ്താല്‍ മതിയെന്നും പറയാറുണ്ട്. പേഴ്‌സണലിയായി ഒരാളെ ട്രെയിന്‍ ചെയ്യുന്നത് ഇന്ദുവാണ്. അതിന് കുറേക്കൂടി ക്ഷമ വേണം. പൊതുവെ ക്ഷമ കൂടുതലാണെന്ന് എല്ലാവരും പറയാറുണ്ടെന്നായിരുന്നു ഇന്ദു പറഞ്ഞത്. വീട്ടിലും മൊത്തത്തില്‍ മ്യൂസിക് വൈബാണ്. പുള്ളി കംപോസിംഗിലോ, പാട്ടിലോ ആണെങ്കില്‍ ആ വഴി പോവില്ല ഞങ്ങള്‍. മോളും അതുമായി അഡ്ജസ്റ്റഡാണ്.
മ്യൂസിക് കോളേജില്‍ വെച്ചായിരുന്നു മിഥുനും ഇന്ദുവും പരിചയപ്പെടുന്നത്. ആദ്യത്തെ പാട്ട് പാടി അഞ്ച് വര്‍ഷത്തെ ഗ്യാപ്പിന് ശേഷമായാണ് അടുത്ത പാട്ട് വന്നത്. പിന്നെ അഞ്ചാറ് പാട്ടുകള്‍ കിട്ടി. അപ്പോഴും അപ്‌ഡേറ്റായിരുന്നു. പഠിച്ചുകൊണ്ടിരിക്കുന്നുമുണ്ടായിരുന്നു. പരിശ്രമം നിര്‍ത്തിയിട്ടുമില്ലായിരുന്നു. ചിലരുടെ കാര്യത്തില്‍ എല്ലാം പെട്ടെന്ന് നടക്കും. എനിക്ക് കുറച്ച് ഡിലേ വന്നിരുന്നു.


Click it and Unblock the Notifications