അറുപത് വയസ്സുള്ള ഒരു സ്ത്രീ ആയിട്ടാണ് ചേച്ചി എത്തുന്നത്; സീരിയലിലെ രേഖ രതീഷിനെ കുറിച്ച് നടന്‍ മിഥുന്‍ മേനോന്‍
വില്ലനായും നായകനായും ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ തിളങ്ങി നിന്ന നടനാണ് മിഥുന്‍ മേനോന്‍. ഏഷ്യാനെറ്റിലെ സ്ത്രീധനം എന്ന സീരിയലിലൂടെ അഭിനയ രംഗത്തേക്ക് പ്രവേശിച്ച മിഥുന്‍ കുറഞ്ഞ കാലത്തിനുള്ളില്‍ സജീവമായി. ആദ്യമേ നെഗറ്റീവ് ഷേഡുള്ള കാമുകന്റെ വേഷമായിരുന്നു. പിന്നീട് നായകനായും വില്ലത്തരം കാണിച്ചുമൊക്കെ നിറഞ്ഞ് നിന്നു. ഇപ്പോഴിതാ ഏഷ്യാനെറ്റിലെ സസ്‌നേഹം എന്ന സീരിയലിലെ കേന്ദ്രകഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
വേറിട്ട ഫോട്ടോഷൂട്ടുമായി ബോളിവുഡ് സുന്ദരി ജാക്വലിൻ ഫെർണാണ്ടസ്
നടി രേഖ രതീഷാണ് സസ്‌നേഹത്തിലെ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രേഖയുടെ ഇന്ദിര എന്ന കഥാപാത്രത്തിന്റെ മകന്‍ മനു ആയിട്ടാണ് മിഥുന്‍ എത്തുന്നത്. പ്രായമായ ഇന്ദിരയുടെ കഥ പറയുന്ന സീരിയല്‍ മാസങ്ങള്‍ക്ക് മുന്‍പാണ് തുടങ്ങിയത്. കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ പ്രേക്ഷക പ്രശംസ നേടി എടുത്ത് കഴിഞ്ഞു. റേറ്റിങ്ങിലും കുതിപ്പ് തുടരുകയാണ്. ഇതിനിടെ പുതിയ സീരിയലിന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ച് എത്തിയിരിക്കുകയാണ് മിഥുന്‍. കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് കരിയറിനെ കുറിച്ച് താരം തുറന്ന് സംസാരിക്കുന്നത്.

സസ്‌നേഹത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് രേഖ ചേച്ചിയാണ്. ഇതിന് മുന്‍പും ഏറെ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് കൈയ്യടി നേടിയിട്ടുള്ള ആളാണ് രേഖ ചേച്ചി. പരസ്പരം സീരിയലിലെ പത്മാവതി എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ പെട്ടെന്നാന്നും മറക്കില്ല. സസ്‌നേഹത്തിലെ ഇന്ദിര, രേഖ ചേച്ചിയുടെ കരിയറിലെ തന്നെ വലിയൊരു നാഴിക കല്ലാവുന്ന കഥാപാത്രമായിരിക്കും. അറുപത് വയസ് പ്രായമുള്ള ഒരു സ്ത്രീ ആയിട്ടാണ് ചേച്ചി അഭിനയിക്കുന്നത്. വേരിട്ട അഭിനയവും ശബ്ദം കൊടുക്കുന്നതും ഉള്‍പ്പെടെ പൂര്‍ണമായും ചേച്ചി ആ കഥാപാത്രമായി മാറുകയാണ്.

പിന്നെ സജി ചേട്ടന്‍ (കെപിഎസി സജി) അദ്ദേഹവും വളരെ പ്രതിഭാധനനായ ഒരു കലാകാരനാണ്. ശരിക്കും സസ്‌നേഹത്തിലെ ഈ രണ്ട് കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ തിരഞ്ഞെടുപ്പായിരുന്നു രേഖ ചേച്ചിയും സജി ചേട്ടനും. പിന്നെ ലക്ഷ്മി നെഗറ്റീവ് റോളുകളില്‍ തിളങ്ങിയിട്ടുള്ള താരമാണ്. മനുവിന്റെ ഭാര്യ പ്രിയയായി ലക്ഷ്മി തകര്‍ത്ത് അഭിനയിക്കുകയാണ്. അങ്ങനെ എടുത്ത് പറയുകയാണെങ്കില്‍ സീരിയലില്‍ അഭിനയിക്കുന്ന ഓരോരുത്തരും വലിയ അനുഭവ സമ്പത്തുള്ളവരും കഴിവുള്ളവരുമാണ്. ലൊക്കേഷനില്‍ എല്ലാവരും വളരെ സൗഹൃദത്തിലാണെന്നും താരം പറയുന്നു.

സ്ത്രീധനം എന്ന സീരിയലിലൂടെയാണ് മിഥുന്‍ അഭിനയം തുടങ്ങുന്നത്. ആദ്യത്തെ കഥാപാത്രം ഇന്നും പ്രേക്ഷകര്‍ മറന്നിട്ടില്ല. ഇപ്പോഴും സ്ത്രീധനത്തിലെ ഇന്ദ്രനായിട്ടാണ് പലരും എന്നെ കാണുന്നത്. അത്രയും റീച്ചായ ഒരു കഥാപാത്രമായിരുന്നു തന്റേതെന്ന് മിഥുന്‍ പറയുന്നു. വേണി എന്ന നെഗറ്റീവ് കഥാപാത്രത്തിന്റെ കാമുകനായിട്ടാണ് സ്ത്രീനത്തില്‍ ഇന്ദ്രനെത്തുന്നത്. പക്ഷേ വെറുമൊരു കാമുകന്‍ ആയിരുന്നില്ല. അക്കാലത്ത് റേറ്റിങ് ചാര്‍ട്ടില്‍ മുന്നില്‍ നിന്ന സീരിയലായിരുന്നു സ്ത്രീധനം. ഒരു അഭിനേതാവ് എന്ന നിലയില്‍ അത്തരമൊരു സീരിയലിലേക്കുള്ള എന്റെ എന്‍ട്രി ഒരു അനുഗ്രഹം തന്നെ ആയിരുന്നു.
Recommended Video

സീരിയലുകളിലേക്ക് എത്തുന്നതിന് മുന്‍പും ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മിഥുന്‍ സുപരിചിതനാണ്. അവതാരകനായിട്ടാണ് താരം കരിയര്‍ ആരംഭിച്ചത്. ഒരു പ്രദേശിക ചാനലില്‍ റോഡ് ഷോ യില്‍ അവതാരകനായി തുടങ്ങി. ആ സമയത്തും തനിക്ക് അഭിനയ മോഹം ഉണ്ടായിരുന്നു. സ്ത്രീധനത്തിന് ശേഷം ചെറുതും വലുതുമായി ഒത്തിരി കഥാപാത്രങ്ങള്‍ ലഭിച്ചു. യമുന, അമ്മ, ദത്തുപുത്രി, നുണച്ചിപ്പാറു, കാണാകണ്മണി, എന്ന് സ്വന്തം ജാനി, സത്യ എന്ന പെണ്‍കുട്ടി, ചാക്കോയും മേരിയും തുടങ്ങിയ സീരിയലുകളിലൂടെ മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചു. ചാക്കോയും മേരിയിലും പക്ക നെഗറ്റീവ് കഥാപാത്രമായിരുന്നു. കഴിഞ്ഞ കാലം എന്ന സിനിമയിലും കുറേ ഷോര്‍ട്ട് ഫിലിമുകളും അഭിനയിച്ചു. മ്യൂസിക് ആല്‍ബം ചെയ്തുമൊക്കെ താന്‍ ക്യാമറയ്ക്ക് മുന്നില്‍ ഉണ്ടായിരുന്നതായി മിഥുന്‍ പറയുന്നു.


Click it and Unblock the Notifications