ഈ സ്ഥലം മനസ്സിലായോ എന്ന് ആരാധകരോട് മിഥുന്‍ രമേഷ്! വൈറലായി ചിത്രം
നടനായും അവതാരകനായും മലയാളത്തില്‍ തിളങ്ങിയ താരമാണ് മിഥുന്‍ രമേഷ്. അവതാരകന്‍ ആയതിന് പിന്നാലെയാണ് മിഥുന്‍ രമേഷ് മലയാളികള്‍ക്ക് കൂടുതല്‍ സുപരിചിതനായത്. നടന്‍ അവതരിപ്പിച്ച കോമഡി ഉത്സവം പോലുളള പരിപാടികള്‍ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുണ്ട് താരം. കുടുബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ നടന്‍ പോസ്റ്റ് ചെയ്യാറുണ്ട്.

മിഥുന്‍ രമേഷിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇത്തവണ മുന്‍പൊരിക്കല്‍ നടത്തിയ ഒരു യാത്രയുടെ ചിത്രമാണ് മിഥുന്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പം ഈ സ്ഥലമേതെന്ന് മനസ്സിലായോ എന്ന ചോദ്യത്തോടെയാണ് നടന്‍ എത്തിയിരിക്കുന്നത്.
കൂടാതെ എന്നാണ് ഇനി വീണ്ടും യാത്ര ചെയ്തു തുടങ്ങാനാവുക എന്നും മിഥുന്‍ രമേഷ് തന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ചോദിക്കുന്നുണ്ട്. നടന്റെ ചോദ്യത്തിന് മറുപടിയായി അമേരിക്ക, മിയാമിയോ മിയാമിക്ക് അടുത്തുളള ഏതോ പ്രദേശമോ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ഇതിന് മറുപടിയായി ഏറെക്കുറെ അടുത്ത ഉത്തരം എന്ന് മിഥുനും കമന്റ് ചെയ്തിരിക്കുന്നു. ലോക് ഡൗണ്‍ സമയത്ത് മുന്‍പ് ഭാര്യക്കും മകള്‍ക്കുമൊപ്പമുളള ടിക്ക് ടോക്ക് വീഡിയോകളുമായും താരം എത്തിയിരുന്നു.
മിഥുന്‍ രമേഷിന് പുറമെ ഭാര്യ ലക്ഷ്മി മേനോനും എല്ലാവര്‍ക്കും സുപരിചിതയാണ്. സിനിമയില്‍ നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ മിഥുന്‍ തിളങ്ങിയിരുന്നു. അവതരണത്തിന് പുറമെ കലാകാരന്‍മാര്‍ക്കെല്ലാം വലിയ പിന്തുണയാണ് നടന്‍ നല്‍കിയത്. വേറിട്ട അഭിനയ ശൈലിയും അവതരണ ശൈലിയുംകൊണ്ടാണ് മിഥുന്‍ രമേഷ് വിനോദ മേഖലയില്‍ കൂടുതല്‍ തിളങ്ങിയത്.
നിലവില്‍ ദുബായില്‍ സ്വകാര്യ എഫ്എമ്മില്‍ ആര്‍ജെയായി ജോലി ചെയ്യുകയാണ് താരം. ഇടയ്ക്കിടെ സിനിമകളില്‍ അഭിനയിച്ചും താരം എത്താറുണ്ട്. ഫാസില്‍ സംവിധാനം ചെയ്ത ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ചിത്രത്തിലൂടെയാണ് മിഥുന്‍ രമേഷ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. മോഹന്‍ലാലും, സംയുക്താ വര്‍മ്മയുമായിരുന്നു ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ അഭിനയിച്ചത്. തുടര്‍ന്ന് നിരവധി സിനിമകളിലൂടെ നടന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു.


Click it and Unblock the Notifications