മിഥുന്‍ രമേഷിന്റെ പിറന്നാളിന് ഭാര്യ നല്‍കിയ കിടിലന്‍ സര്‍പ്രൈസ്! വീഡിയോ പങ്കുവെച്ച് നടന്‍

By Midhun Raj

നടനായും അവതാരകനായും മലയാളത്തില്‍ തിളങ്ങിയ താരമാണ് മിഥുന്‍ രമേഷ്. സിനിമയില്‍ നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ മിഥുന്‍ തിളങ്ങിയിരുന്നു. അവതാരകന്‍ ആയതിന് പിന്നാലെയാണ് മിഥുന്‍ രമേഷ് മലയാളികള്‍ക്ക് കൂടുതല്‍ സുപരിചിതനായത്. നടന്‍ അവതരിപ്പിച്ച കോമഡി ഉത്സവം പോലുളള പരിപാടികള്‍ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. അവതരണത്തിന് പുറമെ കലാകാരന്‍മാര്‍ക്കെല്ലാം വലിയ പിന്തുണയാണ് നടന്‍ നല്‍കിയത്.

വേറിട്ട അഭിനയശൈലിയും അവതരണ ശൈലിയുംകൊണ്ടാണ് മിഥുന്‍ രമേഷ് വിനോദ മേഖലയില്‍ കൂടുതല്‍ തിളങ്ങിയത്. നിലവില്‍ ദുബായില്‍ സ്വകാര്യ എഫ്എമ്മില്‍ ആര്‍ജെയായി ജോലി ചെയ്യുകയാണ് താരം. മിഥുന്‍ രമേഷിന് പുറമെ ഭാര്യ ലക്ഷ്മി മേനോനും എല്ലാവര്‍ക്കും സുപരിചിതയാണ്.

ടിക്ക് ടോക്ക് വീഡിയോകളിലൂടെയും

ടിക്ക് ടോക്ക് വീഡിയോകളിലൂടെയും വ്‌ളോഗിങ്ങിലൂടെയുമാണ് ലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ തിളങ്ങിയിരുന്നത്. മുന്‍പ് ബഡായി ബംഗ്ലാവിലും ഇരുവരും ഒന്നിച്ചെത്തിയിരുന്നു. ബഡായി ബംഗ്ലാവിന്റെ പുതിയ സീസണായിരുന്നു മിഥുന്‍ രമേഷും ഭാര്യയും ചേര്‍ന്ന് അവതരിപ്പിച്ചത്. തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുണ്ട് ഇരുവരും. ലോക് ഡൗണ്‍ കാലത്തും സമൂഹ മാധ്യമങ്ങളില്‍ മിഥുനും കുടുംബവും ആക്ടീവാകാറുണ്ട്.

മിഥുന്‍ രമേഷിന്‌റെ പിറന്നാളിന്

മിഥുന്‍ രമേഷിന്‌റെ പിറന്നാളിന് ഭാര്യ ലക്ഷ്മിയും മകള്‍ തന്‍വിയും നല്‍കിയ സര്‍പ്രൈസ് വൈറലായിരുന്നു. മണി ഹീസ്റ്റ് തീമില്‍ ഉളള ഒരു കേക്കാണ് ഭാര്യയും മകളും മിഥുന്റെ പിറന്നാളിന് ഒരുക്കിയത്. മിഥുന്‍ തന്നെയാണ് ഇതിന്റെ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. മിഥുന്റെ വീഡിയോയ്ക്ക് പിന്നാലെ ലക്ഷ്മിയും തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു.

മിഥുന്‍ രമേഷിന്റെ

മിഥുന്‍ രമേഷിന്റെ രസകരമായ പഴയ വീഡിയോകളെല്ലാം എഡിറ്റ് ചെയ്ത് ചേര്‍ത്തുകൊണ്ടാണ് ലക്ഷ്മി എത്തിയിരുന്നത്. മലയാളികള്‍ക്ക് ഒന്നടങ്കം പ്രിയപ്പെട്ട താരകുടുംബമാണ് മിഥുന്‍ രമേഷിന്റെത്. ഇടയ്ക്ക് വിദേശയാത്രകള്‍ നടത്തിയതിന്റെ ചിത്രങ്ങളും ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ദുബായിലെ തിരക്കുകള്‍ക്കിടെയാണ് ഇവര്‍ യാത്രകള്‍ക്കായി സമയം കണ്ടെത്താറുളളത്.

കഴിഞ്ഞ വര്‍ഷം ജിമ്മിന്റെ ഈ വീടിന്റെ ഐശ്വര്യം എന്ന

കഴിഞ്ഞ വര്‍ഷം ജിമ്മിന്റെ ഈ വീടിന്റെ ഐശ്വര്യം എന്ന ചിത്രത്തിലൂടെ നായകനായും മിഥുന്‍ രമേഷ് എത്തിയിരുന്നു. പ്രവാസികളുടെ കൂട്ടായ്മയില്‍ ഒരുങ്ങിയ ചിത്രമായിരുന്നു ഇത്. മലയാളത്തില്‍ ഫാസില്‍ സംവിധാനം ചെയ്ത ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ താരമാണ് മിഥുന്‍ രമേഷ്. തുടര്‍ന്ന് നിരവധി സിനിമകളില്‍ അഭിനയിച്ച താരം ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും തിളങ്ങിയിരുന്നു. കൂടാതെ നിരവധി ടെലിവിഷന്‍ പരിപാടികളില്‍ അവതാരകനായും മിഥുന്‍ രമേഷ് തിളങ്ങിയിരുന്നു.

വീഡിയോ

Read more about: mithun ramesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X