മിഥുന്‍ രമേഷിനെ കണ്ട് കണ്ണുതള്ളി കേശുവും സംഘവും! ഉപ്പും മുളകിലെ വരവിന് പിന്നിലൊരു കാരണമുണ്ട്!
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഉപ്പും മുളകും. ശക്തമായ പിന്തുണയാണ് പരിപാടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. നേരത്തെ നിശ്ചിത ദിവസങ്ങളിലായിരുന്നു പരിപാടി സംപ്രേഷണം ചെയ്തിരുന്നതെങ്കില്‍ ഇപ്പോഴത് നിത്യേനയാക്കിയിരിക്കുകയാണ്. 1000 എപ്പിസോഡിലേക്ക് കടക്കാനിരിക്കുകയാണ് പരിപാടി. ആയിരാമത് എപ്പിസോഡിനിടയിലെ ആഘോഷത്തെക്കുറിച്ചറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. അടുത്തിടെയായി വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങളെല്ലാം എത്തിക്കൊണ്ടിരിക്കുന്നുണ്ട്. സസ്‌പെന്‍സും ട്വിസ്റ്റും പുറത്തുവിടാറായില്ലെന്നും അത് പ്രേക്ഷകര്‍ക്ക് നേരിട്ട് ആസ്വദിക്കാമെന്നായിരുന്നു താരങ്ങള്‍ പറഞ്ഞത്.
കാത്തിരിപ്പിനൊടുവിലായി ബാലുവിന്റെ നെയ്യാറ്റിന്‍കരയിലെ വീടും വിശേഷങ്ങളുമൊക്കെ കാണിച്ചിരുന്നു. ലച്ചുവിന് പുതിയ പയ്യനെ കണ്ടെത്തിയതിനെക്കുറിച്ചും ബാലു വ്യക്തമാക്കിയിരുന്നു. പരസ്യ ഷൂട്ടിംഗിനായി പട്ടിക്കുട്ടിയെ ഒപ്പിക്കാനുള്ള തത്രപ്പാടിലായിരുന്നു മുടിയന്‍. വീട്ടിലെ പട്ടി മതിയോ എന്ന് ചോദിച്ചപ്പോള്‍ അത് പോരെന്നും വേറെ വേണമെന്നുമായിരുന്നു പറഞ്ഞത്. ജിമ്മി എന്ന പട്ടിക്കുട്ടിയെ കിട്ടിയെന്നും ആ സന്തോഷവും പങ്കുവെച്ചായിരുന്നു മുടിയനെത്തിയത്.

മുടിയന്‍ പോയതിന് പിന്നാലെയായാണ് ബുള്ളറ്റില്‍ മിഥുന്‍ രമേഷും ദിവ്യ പിള്ളയും പാറമട വീട്ടിലേക്ക് എത്തിയത്. ജിമ്മിയും ജാന്‍സിയുമായാണ് ഇവരെത്തിയത്. തങ്ങളുടെ പ്രിയപ്പെട്ട പട്ടിക്കുട്ടിയായ ജിമ്മിയെ കാണാനില്ലെന്നും സിസിടിവി പരിശോധിച്ചപ്പോള്‍ വൈക്കോല് പോലെ മുടിയുള്ള ഒരാളാണ് അതുകൊണ്ട് പോയതെന്നുമായിരുന്നു മിഥുന്‍ പറഞ്ഞത്. പട്ടിയെ സുരക്ഷിതമായി വീട്ടിലേക്കെത്തിച്ചിട്ടുണ്ടെന്ന് പറഞ്ഞ് മുടിയനെത്തിയപ്പോഴായിരുന്നു ഇവര്‍ക്ക് ആശ്വാസമായത്. ജിമ്മി ഈ വീടിന്‍റെ നാഥനെന്ന പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു മിഥുന്‍ എത്തിയത്.


Click it and Unblock the Notifications











