Don't Miss!
- Finance
ബജറ്റ് 2023: ബംപറടിച്ച് നിക്ഷേപകര്‍, സീനിയര്‍ സിറ്റിസണ്‍സിനുള്ള നേട്ടം ഇങ്ങനെ
- News
ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്സ് സഹകരണ സംഘം സാമ്പത്തിക ക്രമക്കേട്; ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി
- Sports
IND vs NZ: സൂപ്പര്‍ സെഞ്ച്വറി, കോലിയുടെ വമ്പന്‍ റെക്കോഡ് തകര്‍ത്ത് ഗില്‍-എല്ലാമറിയാം
- Automobiles
ശ്രീവിദ്യ സ്വന്തമാക്കിയത് ഹ്യുണ്ടായിയുടെ പെർഫോമൻസ് രാജാവിനെ; ചിത്രങ്ങൾ വൈറൽ
- Lifestyle
ബാര്‍ലി സൂപ്പിലൊതുങ്ങാത്ത രോഗങ്ങളില്ല: തയ്യാറാക്കാം എളുപ്പത്തില്‍
- Technology
ബജറ്റ്പെട്ടി തുറന്നപ്പോൾ! എഐയുടെ കരുത്തിൽ വളരാൻ ഇന്ത്യ, മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
ടിക് ടോക് നിരോധനത്തെ എങ്ങനെ അതിജീവിക്കാം| ലക്ഷ്മി മേനോന്റെ വീഡിയോ
നടനായും അവതാരകനായുമൊക്കെ മലയാളത്തില്‍ തിളങ്ങിയ താരമാണ് മിഥുന് രമേഷ്. കോമഡി ഉത്സവം പോലുളള പരിപാടികളിലൂടെയാണ് മിഥുന് പ്രേക്ഷകരുടെ ഇഷ്ടതാരമായത്. ടെലിവിഷന്‍ പരിപാടികള്‍ക്കൊപ്പം തന്നെ നിരവധി സ്റ്റേജ് ഷോകളും നടന് അവതരിപ്പിച്ചിരുന്നു. അടുത്തിടെ ബഡായി ബംഗ്ലാവിലും അവതാരകനായി മിഥുന് രമേഷ് എത്തിയിരുന്നു. നടനൊപ്പം ഭാര്യ ലക്ഷ്മി മേനോനും എല്ലാവര്ക്കും സുപരിചിതയാണ്.
മലയാളത്തിലെ ആദ്യ വനിതാ വ്ളോഗര്‍ ആയിട്ടാണ് ലക്ഷ്മി മേനോന് കൂടുതല്‍ അറിയപ്പെട്ടത്. പിന്നാലെ ടിക്ക് ടോക്ക് വീഡിയോകളിലൂെടയും ശ്രദ്ധേയയായിരുന്നു താരം. മിഥുന് രമേഷിനും മകള്‍ തന്വിക്കുമൊപ്പമുളള ലക്ഷ്മിയുടെ മിക്ക വീഡിയോകളും തരംഗമാകാറുണ്ട്.

സ്വന്തമായ ശൈലിയിലൂടെയുളള ടിക്ക് ടോക്ക് വീഡിയോകളിലൂടെയാണ് ലക്ഷ്മി ശ്രദ്ധേയയായത്. നിലവില്‍ ദുബായിലാണ് മിഥുന് രമേഷിന്റെ കുടുംബം സ്ഥിര താമസമാക്കിയിരിക്കുന്നത്. റേഡിയോ ജോക്കിയായി ഗള്‍ഫില്‍ ജോലി ചെയ്യുകയാണ് താരം. ടിക്ക് ടോക്ക് നിരോധിച്ച ശേഷം ലക്ഷ്മി മേനോന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

താന്‍ എങ്ങനെ ടിക്ക് ടോക്ക് ബാനിനെ അതിജീവിക്കുന്നു എന്ന് കാണിക്കുന്ന വീഡിയോ ആണ് താരപത്നി ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. അടുത്തിടെയാണ് ഇന്ത്യ-ചൈന സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്ത് ചൈനീസ് ആപ്പുകള്‍ നിരോധിച്ചിരുന്നത്. ടിക്ക് ടോക്ക്, യൂസി ബ്രൗസര്‍ ഉള്‍പ്പെടെയുളള 59 ചൈനീസ് ആപ്പുകളാണ് രാജ്യത്ത് നിരാധിച്ചത്.

എന്നാല്‍ ഒരു ടിക്ക് ടോക്ക് ബാനും തന്നെ ബാധിക്കില്ലെന്ന് കാണിക്കുന്നതാണ് ലക്ഷ്മി മേനോന്റെ പുതിയ വീഡിയോ. ടിക്ക് ടോക്ക് ബാന്‍ കാരണം താന്‍ വീണ്ടും യൂടൂബിലേക്ക് മടങ്ങിയെത്തുന്നു എന്നും താരം അറിയിച്ചു. ടിക്ക് ടോക്ക് എന്ന പ്ലാറ്റ്ഫോമില്‍ നമ്മള്‍ക്ക് ഒരുപാട് കഴിവുളള ആളുകളെ കാണാന്‍ സാധിക്കും.
റോഷന്റെ അടികൊണ്ട് നല്ലോണം വേദനിച്ചു! കപ്പേളയിലെ ആ രംഗത്തെക്കുറിച്ച് അന്ന ബെന്‍

യൂടൂബിനേക്കാള് കുറച്ചുകൂടി എളുപ്പം ആണ്. നമ്മള് യൂടൂബില്‍ വീഡിയോസ് സ്ക്രിപ്റ്റ് എഴുതി. എഡിറ്റ് ചെയ്തുവരുന്ന അത്രയും ബുദ്ധിമുട്ട് ഇല്ല ടിക്ക് ടോക്കില്‍ നമ്മള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍. ഒരു ദിവസം തന്നെ എത്ര വീഡിയോസ് വേണമെങ്കിലും ചെയ്യാം. അതാണ് ടിക്ക് ടോക്കിനുളള കമ്പം കൂടിയതെന്ന് മുന്‍പ് ലക്ഷ്മി മേനോന് വ്യക്തമാക്കിയിരുന്നു.
സുരേഷ് ഗോപിയുടെ 'കടുവാക്കുന്നേല്‍ കുറുവച്ചന്' വിലക്ക്! ചിത്രീകരണം തടഞ്ഞ് കോടതി ഉത്തരവ്

മിഥുന് രമേഷിനൊപ്പം അടുത്തിടെ ബഡായി ബംഗ്ലാവിലേക്ക് ലക്ഷ്മിയും എത്തിയിരുന്നു. എന്നാല്‍ വളരെ കുറച്ച് എപ്പിസോഡുകള്‍ മാത്രമാണ് ഇവരുടെതായി സംപ്രേക്ഷണം ചെയ്തത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായിരുന്നു ലക്ഷ്മിയും മിഥുനും. ഇന്‍സ്റ്റഗ്രാമിലും കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ പങ്കുവെച്ച് ലക്ഷ്മി മേനോന് എത്താറുണ്ട്.
ഇന്നും നിന്നെയോര്‍ത്താണ് ഞാന്‍ ഉണര്‍ന്നെണീക്കുന്നത്!! സുശാന്തിനെക്കുറിച്ച് വികാരധീനയായി ഭൂമിക ചൗള
-
ആ സെറ്റിൽ നിന്ന് ഞാൻ വഴക്കിട്ട് ഇറങ്ങിപ്പോയി; എല്ലാവരും പറഞ്ഞ മമ്മൂക്കയെ അല്ല ഞാൻ കണ്ടത്; അലൻസിയർ
-
'പൊളിറ്റിക്കൽ കറക്റ്റനസ് നോക്കണം; ഇന്നാണെങ്കിൽ ആ രണ്ടു സൂപ്പർ ഹിറ്റ് ഗാനങ്ങളും ഞാൻ ചെയ്യില്ല': കമൽ
-
ദിലീപ് അവാർഡിന് വേണ്ടി ചെയ്ത പടം! ആദ്യ സീനിൽ കയ്യടിച്ച ഫാൻസ് മൂന്നാമത്തേത് കഴിഞ്ഞതോടെ നിരാശരായി: കെ ജി ജയൻ