മിഥുന്‍ രമേഷിന്റെ ജീവിതത്തിലെ പുതിയ സന്തോഷം, വീഡിയോ പങ്കുവെച്ച് നടന്‍
നടനായും അവതാരകനായും മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരനായ താരമാണ് മിഥുന്‍ രമേഷ്. ഫ്‌ളവേഴ്‌സിലെ കോമഡി ഉത്സവം പോലുളള പരിപാടികളിലൂടെയാണ് നടന്‍ എല്ലാവരുടെയും ഇഷ്ട താരമായത്. സിനിമയിലും തിളങ്ങിയ നടന്‍ നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ അഭിനയിച്ചിരുന്നു. ഫാസില്‍ സംവിധാനം ചെയ്ത ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം തുടര്‍ന്നും നിരവധി ശ്രദ്ധേയ സിനിമകളില്‍ എത്തിയിരുന്നു.
അഭിനേതാവായി തിളങ്ങിയ ശേഷമാണ് മിഥുന്‍ രമേഷ് അവതരണത്തിലും മികവ് പുലര്‍ത്തിയത്. ദുബായില്‍ ആര്‍ജെ ആയി ജോലി ചെയ്യുന്നതിനിടെയാണ് അവതാരകനായും നടന്‍ സജീവമായത്. മിഥുന്‍ രമേഷിനൊപ്പം ഭാര്യ ലക്ഷ്മി മേനോനും മകള്‍ തന്‍വിയും എല്ലാവര്‍ക്കും സുപരിചിതരാണ്. തിരക്കുകള്‍ക്കിടെയിലും കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ നടന്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.

നടന്റെതായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുളളത്. അതേസമയം മിഥുന്‍ രമേഷിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരുന്നു. തങ്ങളുടെ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ചുകൊണ്ടാണ് നടന്‍ ഇത്തവണ എത്തിയിരിക്കുന്നത്. കോമഡി ഉത്സവത്തിന് പിന്നാലെ ബഡായി ബംഗ്ലാവിന്റെ അവതാരകനായും മിഥുന്‍ രമേഷ് എത്തിയിരുന്നു.

നടനൊപ്പം ഭാര്യ ലക്ഷ്മിയും പങ്കെടുത്തിരുന്നു പരിപാടിയില്‍. ഇരുവരും ഒരുമിച്ചെത്തിയ എപ്പിസോഡുകളെല്ലാം ശ്രദ്ധേയമായി മാറിയിരുന്നു. ബഡായി ബംഗ്ലാവിനേക്കാള്‍ കോമഡി ഉത്സവത്തിലെ അവതരണമാണ് നടന്റെതായി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. കോമഡി ഉത്സവത്തിന്റെതായി വന്ന മിക്ക എപ്പിസോഡുകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. അവതരണത്തിന് പുറമെ കലാകാരന്‍മാര്‍ക്കെല്ലാം വലിയ പിന്തുണയാണ് നടന്‍ നല്‍കിയത്.

വേറിട്ട അഭിനയവും അവതരണ ശൈലിയുംകൊണ്ടാണ് മിഥുന്‍ രമേഷ് വിനോദ മേഖലയില്‍ കൂടുതല്‍ തിളങ്ങിയത്. മിഥുന്‍ രമേഷിന് പുറമെ ഭാര്യ ലക്ഷ്മി മേനോനും എല്ലാവര്‍ക്കും സുപരിചിതയാണ്. ടിക്ക് ടോക്ക് വീഡിയോകളിലൂടെയും വ്ളോഗിങ്ങിലൂടെയുമാണ് ലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ തിളങ്ങിയിരുന്നത്. മലയാളികള്‍ക്ക് ഒന്നടങ്കം പ്രിയപ്പെട്ട താരകുടുംബമാണ് മിഥുന്‍ രമേഷിന്റെത്.

ഇടയ്ക്ക് വിദേശയാത്രകള്‍ നടത്തിയതിന്റെ ചിത്രങ്ങളും ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ദുബായിലെ തിരക്കുകള്‍ക്കിടെയാണ് ഇവര്‍ യാത്രകള്‍ക്കായി സമയം കണ്ടെത്താറുളളത്. അതേസമയം ദുബായില്‍ പുതിയൊരു അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയതിന്റെ സന്തോഷമാണ് നടന്‍ പങ്കുവെച്ചത്. പുതിയ വീട്ടില്‍ വെച്ചുളള പാലുകാച്ചല്‍ വീഡിയോയും നടന്‍ കുറിപ്പിനൊപ്പം പങ്കുവെച്ചിരുന്നു.

മിഥുന്റെ രമേഷിന്‌റെ വാക്കുകളിലേക്ക്: അങ്ങനെ ദുബായില്‍ വന്ന കാലം തൊട്ടുള്ള ഒരു സ്വപ്നം ഇന്ന് സത്യമാകുന്നു. ഞാനും ലക്ഷ്മിയും തന്വിയും കൂടി ഒരു അപ്പാര്‍ട്ട്‌മെന്‌റ് സ്വന്തമാക്കി. സൂം പാലുകാച്ചല്‍ ആയതു കൊണ്ട് രണ്ടു അമ്മമാരുടെയും ശബ്ദമാണ് ബാക്ക്ഗ്രൗണ്ടില്‍". ഇതിനായി പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് നടന്റെ കുറിപ്പ് അവസാനിക്കുന്നത്.


Click it and Unblock the Notifications