അടിമുടി മാറ്റവുമായി ബഡായി ബംഗ്ലാവ്, പിഷാരടിയ്ക്ക് പകരം മിഥുന്‍ രമേഷും ഭാര്യയും! ഇത്തവണ മിന്നിക്കും!!

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് മലയാളത്തിലെ ഏറ്റവും ഹിറ്റായ ടെലിവിഷന്‍ പരിപാടികളില്‍ ഒന്നാണ്. നടന്‍ മുകേഷും മിമിക്രി താരം രമേഷ് പിഷാരടിയും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഷോ കോമഡി കലര്‍ന്നൊരു ചാറ്റ് ഷോ ആണ്. കഴിഞ്ഞ വര്‍ഷം ആരാധകരെ നിരാശപ്പെടുത്തി കൊണ്ടായിരുന്നു ബഡായി ബംഗ്ലാവ് അവസാനിക്കുന്നു എന്ന വാര്‍ത്ത വന്നത്.

എന്നാല്‍ ഇപ്പോഴിതാ മാര്‍ച്ച് മൂന്ന് മുതല്‍ ബഡായി ബംഗ്ലാവ് പ്രേക്ഷകരിലേക്ക് വീണ്ടുമെത്താന്‍ പോവുകയാണ്. ഇത്തവണ രമേഷ് പിഷാരടി ഇല്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് വന്നിരിക്കുന്നത്. പിഷാരടിയ്ക്കും ആര്യയ്ക്കും പകരം മലയാളത്തിലെ മറ്റൊരു താരദമ്പതിമാര്‍ എത്തുകയാണ്. ഇതിന്റെ വിശേഷങ്ങളുമായി താരങ്ങളെല്ലാം ഫേസ്ബുക്ക് ലൈവില്‍ എത്തിയിരുന്നു.

ബഡായി ബംഗ്ലാവ്

ബഡായി ബംഗ്ലാവ്

ഏഷ്യാനെറ്റിലെ ഹിറ്റ് പരിപാടിയായ ബഡായി ബംഗ്ലാവ് 2013 ലായിരുന്നു ആരംഭിച്ചത്. ടെലിവിഷന്‍ പ്രേക്ഷകര്‍ വളരെ നിരാശയോടെയായിരുന്നു ബഡായി ബംഗ്ലാവ് അവസാനിക്കുന്നു എന്ന വാര്‍ത്തയോട് പ്രതികരിച്ചത്. നടന്‍ മുകേഷും രമേഷ് പിഷാരടിയും അവതാരകരായി എത്തിയ ഷോ യില്‍ ആര്യ, ധര്‍മജന്‍ ബോള്‍ഗാട്ടി, പ്രസീത, ഗിന്നസ് മനോജ് തുടങ്ങിയ താരങ്ങളാണ് അഭിനയിച്ചിരുന്നത്. എന്നിങ്ങനെയുള്ള താരങ്ങളാണ് പരിപാടിയിലുള്ളത്. കോമഡിയെ മുന്‍നിര്‍ത്തി താരങ്ങളുമായി സംസാരിക്കുകയും വ്യത്യസ്ത അവതരണവുമായിരുന്നു ബഡായി ബംഗ്ലാവിനെ ഹിറ്റാക്കിയത്. എല്ലാ ഞായറാഴ്ചയും വൈകിട്ട് 8.30 നാണ് പരിപാടി സംപ്രേക്ഷണം ചെയ്തിരുന്നത്.

വീണ്ടും വരുന്നു

വീണ്ടും വരുന്നു

ഇപ്പോഴിതാ ബഡായി ബംഗ്ലാവിന് രണ്ടാം ഭാഗം വരികയാണ്. മുകേഷ് തന്നെയായിരുന്നു ഇക്കാര്യം സ്ഥിതികരിച്ചത്. എന്നാല്‍ ഇത്തവണ മുകേഷ് വാടകയ്ക്ക് നല്‍കുന്ന വീട്ടില്‍ താമസിക്കുന്ന രമേഷ് പിഷാരടി ഇല്ലെന്നുള്ളതാണ് ശ്രദ്ധേയം. പുതിയ താമസക്കാരുമായി മാര്‍ച്ച് മൂന്നിന് രാത്രിയില്‍ ബഡായി ബംഗ്ലാവ് വീണ്ടും എത്തുകയാണ്. ഇത്തവണ അവതാരകനും നടനുമായ മിഥുന്‍ രമേഷും ഭാര്യ ലക്ഷ്മിയുമാണ് ബഡായി ബംഗ്ലാവിലെ പുതിയ താമസക്കാര്‍.

  ഫേസ്ബുക്ക് ലൈവിലെത്തി

ഫേസ്ബുക്ക് ലൈവിലെത്തി

ഷോ യുടെ ഭാഗമായി താരങ്ങളെല്ലാം ഫേസ്ബുക്ക് ലൈവിലെത്തിയിരുന്നു. എല്ലാവരെയും വീണ്ടും ബംഗ്ലാവിലേക്ക് സ്വാഗതം ചെയ്യുകയാണ്. നിഷ്‌കളംഗമായ ആരെയും വേദനിപ്പിക്കാത്ത തമാശയുമായിട്ടാണ് ബഡായി ബംഗ്ലാവ് വരുന്നത്. വൈകുന്നേരങ്ങളില്‍ കുറച്ച് സന്തോഷം പങ്കിട്ട് കുറച്ച് താരങ്ങളുടെ പരിഭവങ്ങളും തമാശകളും പങ്കിട്ട് നമ്മള്‍ ഉറങ്ങുക. അതാണ് ബഡായി ബംഗ്ലാവിന്റെ ലക്ഷ്യമെന്നാണ് മുകേഷ് ലൈവില്‍ പറഞ്ഞിരിക്കുന്നത്.

 പുതിയ താരങ്ങൾ

പുതിയ താരങ്ങൾ

നടി അഞ്ജു അരവിന്ദും ഷോ യില്‍ ഉണ്ട്. തന്റെ കഥാപാത്രമെന്താണെന്ന് അഞ്ജു വെളിപ്പെടുത്തിയിരുന്നില്ല. മറ്റൊരു കഥാപാത്രമാവുന്നത് മിഥുന്റെ ഭാര്യ ലക്ഷ്മിയാണ്. ബഡായി ബംഗ്ലാവില്‍ നടി പ്രസീത അവതരിപ്പിക്കുന്ന അമ്മായിയാണ് ഇത്തവണ ഞെട്ടിക്കാന്‍ പോവുന്നത്. അമ്മായിയുടെ കല്യാണം നടത്തി കൊണ്ടാണ് ഇത്തവണ ഷോ വരുന്നതെന്നാണ് മിഥുന്‍ രമേഷ് പറയുന്നത്. നേരത്തെ സേവ് ദി ഡേറ്റ് പറഞ്ഞ് കൊണ്ടുള്ള വീഡിയോ പുറത്ത് വന്നിരുന്നു. ഇപ്പോള്‍ വിവാഹവേഷത്തിലാണ് പ്രസീത എത്തിയിരിക്കുന്നത്.

 പിഷാരടിയും ധര്‍മ്മനുമില്ലേ..

പിഷാരടിയും ധര്‍മ്മനുമില്ലേ..

ഷോ യില്‍ പുതിയ അതിഥികളുണ്ടെന്ന് പറഞ്ഞങ്കെിലും പഴയ താരങ്ങള്‍ ഇല്ലേ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. രമേഷ് പിഷാരടി-ധര്‍മജന്‍ കൂട്ടുകെട്ടിനെയാണ് എല്ലാവരും അന്വേഷിക്കുന്നത്. പിഷാരടിയുടെയും ധര്‍മജന്‍, ആര്യ എന്നിവരുടെയെല്ലാം അസാന്നിധ്യം ഷോ യില്‍ ഉണ്ടെങ്കില്‍ അത് വലിയൊരു കുറവായി തോന്നുമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് ആരാധകര്‍ പറയുന്നത്. അതേ സമയം ഇതൊരു സസ്‌പെന്‍സാണോ എന്നതിനെ കുറിച്ചും വിവരങ്ങളില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X