മിയ തന്റെ പ്രതിശ്രുത വരനെ കാണാന്‍ പോയ ദിവസം; ഒരു വര്‍ഷം മുന്‍പ് പെണ്ണ് കണ്ടു, ഇപ്പോള്‍ ഭര്‍ത്താവായി കൂടെ

ലോക്ഡൗണിന്റെ പരിമിതികള്‍ക്കുള്ളിലും വലിയ ആഘോഷത്തോടെയാണ് നടി മിയ ജോര്‍ജിന്റെ വിവാഹം നടന്നത്. എറണാകുളം സ്വദേശിയായ അഷ്‌വിന്‍ ഫിലിപ്പായിരുന്നു വരന്‍. സെപ്റ്റംബറില്‍ നടന്ന വിവാഹത്തിന് ശേഷം ഇരുവരും സന്തുഷ്ടരായി കഴിയുകയാണ്. മാട്രിമോണിയല്‍ സൈറ്റിലൂടെ മിയയുടെ അമ്മയായിരുന്നു വരനെ കണ്ടുപിടിച്ചത്. ഇക്കാര്യം നടി തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

അങ്ങനെ ഇരുവീട്ടുകാരുടെയും സമ്മതത്തോടെ വിവാഹവും നടന്നു. വിവാഹശേഷം ഭര്‍ത്താവിനെ കുറിച്ചും അദ്ദേഹത്തിന്റെ വീടിനെ പറ്റിയുമൊക്കെ മിയ പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ആദ്യമായി കണ്ടുമുട്ടിയ ദിവസം ഇന്നാണെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് നടി. അഷ്‌വിനൊപ്പമുള്ള മനോഹരമായൊരു ഫോട്ടോയും ഇതിനൊപ്പം മിയ പോസ്റ്റ് ചെയ്തിട്ടുണ്ട്.

mia-george-

'കഴിഞ്ഞ വര്‍ഷം ഇതേ ദിവസം രാവിലെയാണ് ഞങ്ങള്‍ തമ്മില്‍ ആദ്യമായി കണ്ടത്. ഈ വര്‍ഷം മുഴുവന്‍ എങ്ങനെയായിരുന്നുവെന്ന് ചെറുതാക്കി വിവരിക്കാന്‍ പോലും എനിക്ക് സാധിക്കില്ല. മഹത്തായൊരു വര്‍ഷം തന്നതിനും ഇനിയും എന്റെ പ്രിയപ്പെട്ടവനൊപ്പം അതുപോലെ ലഭിക്കുന്നതിനും സര്‍വ്വശക്തനോട് ദൈവത്തോട് നന്ദി പറയുകയാണെന്നുമാണ് ചിത്രത്തിന് ക്യാപ്ഷനായി മിയ എഴുതിയത്.

വിവാഹം ഉടനെ ഉണ്ടാവുമോന്ന് കാത്ത് ആരാധകർ, നടി അനു ഇമ്മാനുവേലിൻ്റെ ചിത്രങ്ങൾ കാണാം

Recommended Video

പ്രണയ വിവാഹമാണോ ? മിയ പറയുന്നു | FilmiBeat Malayalam

നടിമാരായ ഭാമയും ശിവദയുമടക്കം മിയയുടെ നിരവധി സുഹൃത്തുക്കളാണ് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്. ഒപ്പം ആരാധകരുമുണ്ട്. മെയിഡ് ഫോര്‍ ഈച്ച് അദര്‍ എന്നേ നിങ്ങളെ വിശേഷിപ്പിക്കാന്‍ പറ്റുകയുള്ളു. മിയയുടെ അമ്മയുടെ സെലക്ഷന്‍ നന്നായി. മികച്ചൊരു ഭര്‍ത്താവിനെയാണ് നടിയ്ക്ക് ലഭിച്ചതെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X