എൻ്റെ പൊണ്ടാട്ടി ഗുണ്ടുമണിയല്ല, ആരും തെറ്റിദ്ധരിക്കരുത്! മുഖത്ത് നീര് വന്നതാണ്, വിശേഷങ്ങളുമായി മേഘയും സൽമാനും
മിനിസ്‌ക്രീന്‍ സീരിയലുകളില്‍ ഒരുമിച്ചഭിനയിച്ച് പിന്നീട് പ്രണയിച്ച് വിവാഹിതരായ താരങ്ങളാണ് സല്‍മാനുള്ളും നടി മേഘ മഹേഷും. സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മിഴിരണ്ടിലും എന്ന സീരിയലിലാണ് ഇരുവരും നായിക നായകന്മാരായി അഭിനയിച്ചത്. സീരിയലില്‍ ദമ്പതിമാരായിട്ടാണ് അഭിനയിച്ചതെങ്കിലും ഒരുമിച്ച് ജീവിക്കാനുള്ള യോഗം ഉണ്ടായിട്ടില്ല. അതിനാല്‍ ആരാധകരും അതിന് വേണ്ടി കാത്തിരിക്കുകയായിരുന്നു.
പക്ഷേ പിന്നീട് സീരിയല്‍ അവസാനിച്ചതിന് ശേഷമാണ് യഥാര്‍ഥ ജീവിതത്തില്‍ ഇരുവരും വിവാഹിതരാവുന്നത്. ഇരുവരുടെയും മതം വേറെയാണെന്നതും പ്രായവ്യത്യാസം ഉള്ളതുമൊക്കെ വിമര്‍ശനങ്ങള്‍ക്ക് കാരണമായെങ്കിലും ഇപ്പോള്‍ രണ്ടാളും സന്തുഷ്ടരായി ജീവിക്കുകയാണ്. ഇതിനിടെ യൂട്യൂബ് ചാനലിലൂടെ താരദമ്പതിമാര്‍ പങ്കുവെച്ച പുതിയൊരു വീഡിയോ ശ്രദ്ധേയമാവുകയാണ്. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളാണ് ഇരുവരും കാണിച്ചിരിക്കുന്നത്.

എന്റെ മുഖത്ത് കാണുന്നത് നീരാണ്. ആരും തെറ്റിദ്ധരിക്കരുതെന്ന് പറഞ്ഞാണ് മേഘ സംസാരിച്ച് തുടങ്ങുന്നത്. എനിക്ക് പല്ലിന് ചെറിയൊരു സര്‍ജറി ചെയ്തിരുന്നു. അതിന്റെ നീര് കുറഞ്ഞ് വരുന്നതേയുള്ളുവെന്ന് മേഘ പറഞ്ഞപ്പോള്‍ തെറ്റിദ്ധരിക്കരുതെന്ന് ഉദ്ദേശിച്ചത് നീ ഗുണ്ടുവായിട്ടില്ലെന്ന് പറഞ്ഞതാണോ എന്ന് സല്‍മാന്‍ തിരിച്ച് ചോദിക്കുന്നു. എന്റെ പൊണ്ടാട്ടി തടിച്ചതല്ല, ഇത് പല്ലിന്റെ സര്‍ജറി കൊണ്ട് സംഭവിച്ചതാണെന്നും നടന്‍ പറയുന്നു.
ഇതിനിടെ മേഘയ്ക്ക് കുറച്ച് ഫോട്ടോസ് ആരോ അയച്ച് കൊടുത്തിരുന്നു. ഇതിന് പിന്നിലെ കഥയും താരങ്ങള്‍ പങ്കുവെച്ചു. വിവാഹത്തിന് മുന്‍പാണ് തനിക്കിങ്ങനെ ഫോട്ടോസ് വന്നത്. അതില്‍ തന്റെ ഫോട്ടോസ് കഴിഞ്ഞ് മറ്റൊരു സെക്ഷന്‍ സല്‍മാന്റേതാണ്. അവരെന്തിനാണ് അദ്ദേഹത്തിന്റെ സിംഗിള്‍ ഫോട്ടോ എനിക്ക് അയച്ച് തന്നതെന്ന് അന്ന് മനസിലായില്ലെന്ന് നടി പറയുമ്പോള്‍ അവര്‍ ഏതോ ഇല്യൂമിനാന്റി ടീം ആണെന്ന് തോന്നുന്നു, പിന്നീട് നമ്മള്‍ കല്യാണം കഴിച്ചേക്കുമെന്ന് അവര്‍ക്ക് തോന്നിയത് കൊണ്ടാവുമെന്നും സല്‍മാന്‍ കൂട്ടിച്ചേര്‍ത്തൂ...
ഇരുവരും മിഴി രണ്ടിലും സീരിയലില്‍ അഭിനയിക്കുമ്പോള്‍ ലൊക്കേഷനില്‍ നിന്നും എടുത്തതും പിന്നെ യാത്രകള്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങളുമൊക്കെയാണ് കാണിക്കുന്നത്. അതിന് പിന്നില്‍ നടന്ന കാര്യങ്ങളെ പറ്റിയും താരദമ്പതിമാര്‍ വീഡിയോയില്‍ സൂചിപ്പിച്ചിരുന്നു. മാത്രമല്ല ലൊക്കേഷനില്‍ നിന്ന് ഫോട്ടോസ് എടുക്കാനും റീല്‍സ് ചെയ്യാനുമൊക്കെ പാച്ചുക്കയെ വിളിക്കുമ്പോള്‍ ആ സമയത്ത് തനിക്ക് അദ്ദേഹത്തോട് ക്രഷ് തോന്നിയിരുന്നുവെന്നാണ് മേഘ പറയുന്നത്. താനാണെങ്കില്‍ വെറുതേയിരിക്കാനും ഉറങ്ങാനും കിട്ടുന്ന അവസരങ്ങളൊന്നും നഷ്ടപ്പെടുത്താതെ ഇരിക്കുകയുമായിരുന്നുവെന്ന് നടനും പറയുന്നു.

സീരിയലിലെ സഞ്ജുവും ലക്ഷ്മിയുമായി അഭിനയിക്കുമ്പോഴുള്ള ഇരുവരുടെയും കോംബോ സീനുകളില്‍ നിന്നുള്ള ഫോട്ടോസാണ് കൂടുതലായിട്ടും പങ്കുവെച്ചിരുന്നത്. ഇരുവരും കപ്പിള്‍സായിട്ടുള്ള രസകരമായ ചിത്രങ്ങളാണ് കൂടുതലായിട്ടും കാണിച്ചിരുന്നത്. ഇരുവരുടെയും ബെഡ് റൂം നിറയെ സീരിയലിലെ ജീവിതത്തെ വ്യക്തമായി കാണിക്കുന്ന രീതിയില്‍ ഫോട്ടോസ് മാല പോലെ കോര്‍ത്തിരിക്കുകയാണ്. സീരിയലില്‍ ആദ്യം മുതല്‍ അവസാനം വരെയുള്ള ഇവരുടെ ജീവിതവും ഒടുവില്‍ യഥാര്‍ഥത്തില്‍ വിവാഹിതരായത് വരെയുള്ള കാര്യങ്ങളും ഫോട്ടോയിലൂടെ കാണിക്കുന്നുണ്ട്.
മേഘ വരുന്നതിന് മുന്‍പ് തന്റെ വീട് തോന്നിയത് പോലെയായിരുന്നു. ശരിക്കും ബാച്ചിലര്‍ ലൈഫ് തന്നെയായിരുന്നു. വസ്ത്രങ്ങളും മറ്റ് ആവശ്യ സാധാനങ്ങളുമൊക്കെ ഓരോ സ്ഥലങ്ങളിലും ഇട്ടിരിക്കുകയായിരുന്നു. അടുക്കളയില്‍ പോലും നില്‍ക്കാനോ ഇരിക്കാനോ സ്ഥലമില്ലായിരുന്നു. എല്ലായിടത്തും തുണികള്‍ മാത്രമായിരുന്നു. എനിക്ക് ആവശ്യമുള്ള സ്ഥലം വെച്ച് ബാക്കിയുള്ള ഇടത്ത് ഒക്കെ തുണി വിരിച്ചിടുകയായിരുന്നു. ഞാന്‍ ഒറ്റയ്ക്കുള്ളത് കൊണ്ടാണ് അങ്ങനെ ചെയ്തത്.
ഒന്നും ഓര്‍ഗൈനസ് ചെയ്ത് വെക്കാറില്ലായിരുന്നു. എങ്ങാനും ലീവ് കിട്ടിയാല്‍ മാത്രമേ അടുക്കിപ്പെറുക്കി വെക്കാറുള്ളു. ഇവള്‍ വന്നതിന് ശേഷമാണ് എല്ലാം അലങ്കാരമാക്കി വെക്കുന്നത്. മേഘ വന്നതോടെയാണ് ഇതൊരു വീട് ആയത്. അവള്‍ എല്ലാം അടിപൊളിയാക്കി വെച്ചു. ഇനിയും വീട് സെറ്റ് ചെയ്യാന്‍ ഉണ്ട്. അത് കഴിഞ്ഞിട്ട് ഹോം ടൂര്‍ കാണിക്കാമെന്നാണ് താരങ്ങള്‍ പറയുന്നത്.


Click it and Unblock the Notifications











