ആഘോഷത്തോടെ ബിഗ് ബോസ് സീസൺ 3യുടെ തുടക്കം, പ്രേക്ഷകർക്ക് ഒരു ഉറപ്പ് നൽകി മോഹൻലാൽ
സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം ബിഗ് ബോസ് സീസൺ 3 യെ കുറിച്ചാണ്. പ്രഖ്യാപനം മുതൽ സീസൺ 3ക്ക് ആയി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. മോഹൻലാൽ തന്നെയാണ് ഇക്കാര്യം ആരാധകരോട് വെളിപ്പെടുത്തിയത്. ആദ്യ രണ്ട് സീസണുകളെ പോലെ മൂന്നാം സീസണിലും താനും ഒപ്പമുണ്ടാകുമെന്നും മോഹൻലാൽ പറഞ്ഞിരുന്നു. ബിഗ് ബോസ് സീസൺ 3 യെ കുറിച്ചുള്ള പ്രഖ്യാപനം കഴിഞ്ഞതിന് തൊട്ട് പിന്നാല തന്നെ സമൂഹമാധ്യമങ്ങളിൽ ഷോയെ കുറിച്ചുള്ള ചർച്ച കനക്കുകയായിരുന്നു.
മോഹൻലാലിന്റെ മകളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് കൊണ്ട് ബിഗ് ബോസ് സീസൺ 3 ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. രാത്രി ഏഴ് മണിക്കാണ് ഷോയുടെ ഗ്രാൻഡ് ഓപ്പണിംഗ്. അവസാനഘട്ട ഒരുക്കങ്ങളും കഴിഞ്ഞിട്ടുണ്ട്. ബിഗ് ബോസ് സീസൺ 3 ലേയ്ക്ക് പ്രേക്ഷകരെ സ്വാഗതം ചെയ്തത് മോഹൻലാലും രംഗത്തെത്തിയിട്ടുണ്ട്. ഗ്രാൻഡ് ഓപ്പണിംങ്ങിന് മുൻപ് തന്നെ പ്രേക്ഷകർക്ക് താരം ഒരു ഉറപ്പും നൽകിയിട്ടുണ്ട്.

പ്രണയദിനത്തിലാണ് ബിഗ് ബോസ് സീസൺ 3 ആരംഭിക്കുന്നത്. കഴിഞ്ഞ സീസണുകളിൽ നിന്ന് ഏറെ വ്യത്യസ്തമായിട്ടാണ് മൂന്നാം സീസൺ ആരംഭിക്കുന്നത്. ഇപ്പോഴിതാ ബിഗ് ബോസ് സീസൺ 3 യുടെ ഗ്രാൻഡ് ഓപ്പണിംഗിനെ കുറിച്ചുള്ള വിശേഷം പങ്കുവെച്ച് മോഹൻലാൽ രംഗത്തെത്തിയിട്ടുണ്ട്. ഗ്രാൻഡ് ഓപ്പണിംഗ് വേദിയിൽ നിന്നുള്ള വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ടാണ് പുതിയ വിശേഷം പങ്കുവെച്ചിരിക്കുന്നത്. പ്രണയിച്ചവരുടെയും പ്രണയിക്കുന്നവരുടെയും പ്രണയം കൊതിക്കുന്നവരുടെയും ദിനമായ ഈ വാലന്‍റൈൻസ് ഡേയിൽ വിസ്മയമൂറുന്ന ദൃശ്യാവിഷ്കാരമായി ബിഗ്ബോസ് എത്തുന്നു. ബിഗ്ബോസ് മൂന്നാം സീസൺ നിറപ്പകിട്ടാർന്ന ഗ്രാൻഡ് ഓപ്പണിംഗ് ഇന്ന് വൈകീട്ട് ഏഴിന് ഏഷ്യാനെറ്റിൽ തുടക്കമാകുമെന്ന് മോഹൻലാൽ വീഡിയോയിൽ പറയുന്നു. മോഹൻലാലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ഷോ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നതെങ്കിലും മത്സരാർഥികളെ കുറിച്ചുള്ള ചർച്ച സമൂഹമാധ്യമങ്ങളിൽ പുരോഗമിക്കുകയാണ്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളുടെ പേരുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഭാഗ്യലക്ഷ്മി, നോബി, ധന്യ, ദീപ്തി കല്യാണി, സുബി, ആര്യ ദയാൽ തുടങ്ങിയവരുടെ പേരുകളാണ് പ്രചരിക്കുന്നത്. പൂർണ്ണമായും രഹസ്യ സ്വഭാവം സൂക്ഷിക്കുന്ന ഷോയായത് കൊണ്ട് തന്നെ ബിഗ് ബോസ് ആരംഭിച്ചാൽ മാത്രമേ മത്സരാർഥികളെ കുറിച്ചുള്ള കൃത്യമായ വിവരം ലഭിക്കുകയുള്ളൂ.

കൂടാതെ പഴയ സീസണിലെ താരങ്ങളും സീസൺ 3 ൽ പങ്കെടുക്കുന്നുണ്ടെന്നുള്ള റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. സീസൺ 2 താരങ്ങളായ ആര്യ, രഘു, ബിഗ് ബോസ് ആദ്യ സീസൺ വിജയ് സാബു മോൻ തുടങ്ങിയവരുടെ ചിത്രം പുറത്തു വന്നതിന് പിന്നാലെയാണ് വാർത്തകൾ പ്രചരിച്ചത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ഇവർ മൂവരും. ഷോ ആരംഭിച്ചാൽ മാത്രമേ ഇതിനെ കുറിച്ചും കൃത്യമായ വ്യക്തതയുണ്ടാവുകയുള്ളൂ. എല്ലാ ദിവസവും രാത്രി 9.30 ആണ് ഷോ. ചെന്നൈയിലാണ് സീസൺ 3 യുടെ സെറ്റ്. ആദ്യ സീസൺ മാത്രമാണ് 100 ദിവസം പിന്നിട്ടത്. കൊവിഡിനെ തുടർന്ന് രണ്ടാം സീസൺ 75ാം ദിവസം നിർത്തി വയ്ക്കുകയായിരുന്നു.

ഷോയുടെ പ്രമേയം പോലെ തന്നെ ബിഗ് ബോസ് ഷോയുടെ മറ്റൊരു ഹൈലൈറ്റ് അവതാരകൻ മോഹൻലാൽ ആണ്. സ്റ്റൈലീഷ് ലുക്കിലാണ് താരം ഓരോ എപ്പിസോഡിലും പ്രത്യക്ഷപ്പെടുന്നത്. എല്ലാ തവണത്തേയും പോലെ ഇത്തവണയും മോഹൻലാലിന്റെ ലുക്ക് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. . ജിഷാദ് ഷംസുദ്ദീനാണ് ഷോയ്ക്ക് വേണ്ടി മോഹൻലാലിന്റെ സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്.. ഈ സീസണു വേണ്ടി മിനിമൽ ക്ലാസിക് മുതൽ ബൊഹീമിയൻ, ജാപ്പാനീസ് ഫാഷൻ എലമെന്റുകൾ വരെയുള്ള വ്യത്യസ്ത സ്റ്റൈലുകൾ പരീക്ഷിക്കുന്നുണ്ടെന്ന് ജിഷാദ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. കൂടാതെ മോഹൻലാലിന്റെ പ്രതിഫലത്തെ കുറിച്ചുള്ള റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. 18 കോടി രൂപയാണ് താരം വാങ്ങുന്നതെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്


Click it and Unblock the Notifications