മഞ്ജു വാര്യരുടെ കണ്ണുപൊത്തി മോഹന്‍ലാലിന്‍റെ സര്‍പ്രൈസ്, ഇത് ഞങ്ങളുടെ ക്രിസ്മസ് സമ്മാനം, വീഡിയോ വൈറല്‍

മോഹന്‍ലാലും മഞ്ജു വാര്യരും ഒരുമിച്ചെത്തുമ്പോഴെല്ലാം ആരാധകര്‍ അതാഘോഷമാക്കി മാറ്റാറുണ്ട്. ഇരുവരും ഒരുമിച്ചെത്തിയ സിനിമകളില്‍ മിക്കവയും വന്‍വിജയമാണ് സ്വന്തമാക്കിയത്. ബിഗ് സ്‌ക്രീനില്‍ മാത്രമല്ല മിനിസ്‌ക്രീന്‍ പരിപാടികളിലും സജീവമായി പങ്കെടുക്കാറുണ്ട് ഇരുവരും. അതിഥികളായി ഇവരെത്തുന്നുവെന്നറിയുമ്പോള്‍ തന്നെ ആരാധകര്‍ അക്ഷമരാവാറുണ്ട്. ഫ്‌ളവേഴ്‌സ് ചാനലിലേക്ക് ഇരുവരും വീണ്ടും എത്തുന്നുണ്ടെന്നുള്ള വിവരങ്ങളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്.

ക്രിസ്മസിനോടനുബന്ധിച്ചുള്ള പ്രത്യേക പരിപാടിയുമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ഉത്സവം വിത് ലാലേട്ടന്‍ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫ്‌ളവേഴ്‌സ് ചാനലിലെ പ്രധാന പരിപാടികളിലൊന്നായ ടോപ് സിംഗറിലേക്ക് നേരത്തെ മോഹന്‍ലാല്‍ എത്തിയിരുന്നു. ആദ്യ സീസണില്‍ മാത്രമല്ല രണ്ടാമത്തെ സീസണിലും അദ്ദേഹം എത്തിയേക്കുമെന്നുള്ള വിവരങ്ങള്‍ അന്നേയുണ്ടായിരുന്നു ഇത്തവണത്തെ വരവിനിടയിലെ വിശേഷങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് ആരാധകര്‍. അതിനിടയിലാണ് പ്രമോ വീഡിയോയും എത്തിയത്.

മോഹന്‍ലാലിന്റെ വരവ്

മോഹന്‍ലാലിന്റെ വരവ്

മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെയാണ് മോഹന്‍ലാല്‍ അഭിനേതാവായി അരങ്ങേറിയത്. വില്ലനായാണ് ആദ്യം അഭിനയിച്ചതെങ്കിലും പില്‍ക്കാലത്ത് മലയാളത്തിന്റെ നായകനായി മാറുകയായിരുന്നു അദ്ദേഹം. മോഹന്‍ലാലിന്റെ സിനിമാജീവിതത്തിലെ കഥാപാത്രങ്ങളേയും സിനിമാപ്രവര്‍ത്തകരേയുമെല്ലാം ചേര്‍ത്തുവെച്ചാണ് ഉത്സവം ഒരുക്കിയിട്ടുള്ളത്. രമേഷ് പിഷാരടിയുടെ ശബ്ദത്തിലുള്ള പ്രമോ വീഡിയോയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.

ആഘോഷത്തിന്

ആഘോഷത്തിന്

മുന്‍പൊരിക്കല്‍ മോഹന്‍ലാല്‍ തന്നെ പറഞ്ഞ പോലെ നിങ്ങളില്ലാതെ എന്താഘോഷമാണ്, മോഹന്‍ലാലിന്റെ സാന്നിധ്യം ഏത് ചടങ്ങിനേയും മനോഹരമാക്കും. മലയാളികളുടെ ആഘോഷത്തിന് അദ്ദേഹത്തിന്റെ വരവൊരു സര്‍പ്രൈസ് തന്നെയാണന്നായിരുന്നു പിഷാരടി പറഞ്ഞത്. തന്റെ കഥാപാത്രങ്ങളുടെ ഗെറ്റപ്പും ഡയലോഗുകളുമെല്ലാം മോഹന്‍ലാല്‍ വീണ്ടും ചെയ്യുന്നതില്‍ ആരാധകരും ആവേശത്തിലാണ്.

വിശ്വവിജയ യാത്ര

വിശ്വവിജയ യാത്ര

മോഹന്‍ലാലിന്റെ സുഹൃത്തുക്കളും പരിപാടിയിലേക്ക് എത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കൂടിക്കാഴ്ചയില്‍ മോഹന്‍ലാലും എക്‌സൈറ്റഡായിരുന്നു. മഞ്ജു വാര്യര്‍. മിഥുന്‍ രമേഷ് തുടങ്ങിയവരെല്ലാം പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. സ്ഫടികത്തിലെ ഗാനം ആലപിക്കുന്ന മഞ്ജു വാര്യരുടെ വീഡിയോയും ഇതിനകം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ടോപ് സിംഗര്‍ ആദ്യ സീസണിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയ കുരുന്ന് ഗായകരും മോഹന്‍ലാലിന്റെ പാട്ടുമായെത്തുന്നുണ്ട്.

മഞ്ജു വാര്യരുടെ വരവ്

മഞ്ജു വാര്യരുടെ വരവ്

ചാനല്‍ പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്ന താരമാണ് മഞ്ജു വാര്യര്‍. മഞ്ജു വാര്യരും മോഹന്‍ലാലുമാണ് ഉത്സവത്തില്‍ ഒരുമിച്ചെത്തുന്നത്. ഇത് ഞങ്ങളുടെ ക്രിസ്മസ് സമ്മാനമാണെന്നും സ്വീകരിച്ചാലുമെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. മഞ്ജു വാര്യരുടെ കണ്ണുപൊത്തി വേദിയിലേക്ക് കൊണ്ടുവരുന്ന മോഹന്‍ലാലിനേയും പ്രമോയില്‍ കാണുന്നുണ്ട്. ആ സര്‍പ്രൈസ് എന്താണെന്നും ആരാധകര്‍ ചോദിച്ച് തുടങ്ങിയിട്ടുണ്ട്.

Recommended Video

മാസങ്ങള്‍ നീണ്ട പരിശീലനത്തിലൂടെ വിസ്മയയുടെ നേട്ടം | FilmiBeat Malayalam
സോഷ്യല്‍ മീഡിയയില്‍

സോഷ്യല്‍ മീഡിയയില്‍

സിനിമാവിശേഷങ്ങളും വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞ് മഞ്ജു വാര്യര്‍ എത്താറുണ്ട്. ഇടക്കാലത്ത് ഇടവേള എടുത്തിരുന്നുവെങ്കിലും വീണ്ടും സജീവമായിരിക്കുകയാണ് താരം ഇപ്പോള്‍. ജാക് ആന്‍ഡ് ജില്ലിലെ കിം കിം സോംഗിനെ ഏറ്റെടുത്തവരോട് നന്ദി പറഞ്ഞും താരമെത്തിയിരുന്നു. അഭിനയത്തിന് പുറമെ നിര്‍മ്മാതാവായും എത്തുന്നുണ്ട് മഞ്ജു വാര്യര്‍. ആ സന്തോഷത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X